![]() |
![]() |
|
അക്ഷരങ്ങള്‍കൊണ്ട് പാലാഴി തീര്‍ത്ത് അക്ഷരശ്ളോക സമിതിയിലെ കൂട്ടുകാര്‍
January 5, 2013, 2:27 am
കൊട്ടാരക്കര: കലോത്സവ വേദിയില്‍ അക്ഷരങ്ങള്‍കൊണ്ട് പാലാഴി തീര്‍ത്ത് കടയ്ക്കല്‍ പാലാഴി അക്ഷരശ്ളോക സമിതിയിലെ കുട്ടികള്‍ തിളങ്ങി. അക്ഷരശ്ളോകത്തിലും കാവ്യകേളിയിലുമായി നാല് ഒന്നാം സ്ഥാനവും ഒരു രണ്ടാംസ്ഥാനവുമാണ് ഇവര്‍ സ്വന്തമാക്കിയത്. കടയ്ക്കല്‍ സ്കൂളിലെ പ്ളസ്ടു മലയാളം അധ്യാപകനായ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുന്നത്. അക്ഷരശ്ളോകത്തിലും കാവ്യകേളിയിലും താത്പര്യമുളള വിദ്യാര്‍ഥികള്‍ക്ക് സമിതിയില്‍ പരിശീലനം നല്‍കും. അതു തികച്ചും സൌജന്യം. കഴിഞ്ഞ ഒമ്പതു വര്‍ഷമായി സമിതി പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും ഇവിടെനിന്ന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇത്രയും വിദ്യാര്‍ഥികള്‍ ഒരുമിച്ച് ഒന്നാം സ്ഥാനം നേടുന്നത്. |
||
![]() |
![]() |