SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പുതിയ കോളേജുകളുടെ അനുമതി: സാമൂഹക നീതിയും പിന്നാക്കാവസ്ഥയും പരിഗണിച്ച്
January 5, 2013, 2:26 am

കൊല്ലം: അടുത്ത വര്‍ഷം പുതിയ കോളേജുകള്‍ അനുവദിക്കുമ്പോള്‍ മുഖ്യമായും പരിഗണിക്കുന്നത് സാമൂഹിക നീതിയും സാമൂഹിക പിന്നാക്കാവസ്ഥയുമാണെന്ന് ഉമ്മന്‍ ചാണ്ടി. സാമുദായിക സൌഹാര്‍ദം തകരാതിരിക്കാന്‍ ആവശ്യമായ തിരുത്തലുകള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്.എന്‍.ഡി.പിയോഗം കൊല്ലം പ്ളാറ്റിനം ജൂബിലി സമാപനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമുദായ സൌഹാര്‍ദമാണ് നമ്മുടെ ഏറ്റവും വലിയ സ്വത്ത്. നിയമത്തിന്റെയോ ഭരണഘടനയുടെയോ പിന്‍ബലത്തിലല്ല ഇതു നിലനില്‍ക്കുന്നത്. നമ്മുടെ വിശാലമായ സംസ്കാരമാണ് അതിനു ശക്തിപകരുന്നത്. ഈ ആത്മവിശ്വസം, ഈ ശക്തി നമുക്ക് കൈമോശം വരാന്‍ പാടില്ല. അങ്ങനെ സംഭവിക്കുന്നത് തടയാന്‍ ആവശ്യമായ തിരുത്തലുകള്‍ വേണ്ടിവരും. ശ്രീനാരയണ ഗുരുദര്‍ശനങ്ങളില്‍ സമുദായ സൌഹാര്‍ദത്തിനുളള ആത്മവിശ്വാസം അടങ്ങിയിരിപ്പുണ്ട്. അടുത്തവര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ ഗുരുദേവ ദര്‍ശനം ഉള്‍പ്പെടുത്തുന്നത് സമൂഹത്തിന് ശക്തിപകരാനാണ്. അല്ലാതെ പ്രീതിപ്പെടുത്താനല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് യുഡിഎഫ് ഭരണകാലത്ത് കോളേജുകള്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ട് എയ്ഡഡ് കോളേജുകള്‍ അനുവദിച്ചിരുന്നു. ഇതിലൊന്ന് എസ്.എന്‍.ഡി.പിക്കായിരുന്നുവെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ചടങ്ങില്‍ വിവിധ ആശ്വാസ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.

 
 

OTHER NEWS FROM THIS SECTION


more news