SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആത്മീയതയും ആധുനികതയും സമന്വയിപ്പിച്ചുളള വിദ്യാഭ്യാസം വേണം-മന്ത്രി കെ.റഹ്മാന്‍ ഖാന്‍
January 5, 2013, 2:25 am

കോഴിക്കോട്: ആത്മീയതയും ആധുനികതയും സമന്വയിപ്പിച്ചുളള വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.റഹ്മാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. കാന്തപുരം എ.പി അബൂബ്ബക്കര്‍ മുസിലിയാര്‍ 35 വര്‍ഷമായി സമൂഹത്തിന് നല്‍കികൊണ്ടിരിക്കുന്നത് അതാണെന്നും രാജ്യത്തെ മദ്രസ്സകളും പാഠസ്ഥാപനങ്ങളും അദ്ദേഹത്തിന്റെ പാത പിന്തുടരണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. മര്‍ക്കസ്സിന്റെ 35-#ാ#ം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മഹത്ത്വം മതേതരത്വമാണ്. വ്യത്യസ്ത ഭാഷക്കാരും, വ്യത്യസ്ഥമതങ്ങളും വ്യത്യസ്ത ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നത്. ആ ഐക്യത്തിന് യാതൊരുതരത്തിലും കോട്ടം തട്ടരുത്. ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നത് മാനവികതയും സ്നേഹവുമാണ്. ഓരോ മുസല്‍മാനും ഇത് കാത്ത് സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. അറിവ് നേടിയാല്‍ മാത്രമേ മാനവികത കൈവരിക്കാന്‍ കഴിയുകയുളളൂ. മാര്‍ക്കസ് പോലുളള സ്ഥാപനങ്ങള്‍ നല്‍കുന്നത് അതാണ്  റഹ്മാന്‍ഖാന്‍ പറഞ്ഞു. മാര്‍ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഖഫി അധ്യക്ഷത വഹിച്ചു.