SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വൈദ്യുതി സബ്ഡിഡി നിര്‍ത്തലാക്കാന്‍ സാധ്യത-ബോര്‍ഡ്
January 5, 2013, 1:58 am

തിരുവനന്തപുരം: സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിച്ചുവരുന്ന വൈദ്യുതി സബ്സിഡി നിര്‍ത്തലാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചാല്‍ വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധന ഉറപ്പ്. ഗാര്‍ഹിക വൈദ്യുതി സബ്സിഡി അപ്പാടെ ഇല്ലാതാക്കുന്ന തരത്തിലുളള നിരക്ക് ഏകീകരണമാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. നിരക്ക് കൂട്ടുന്നതിലൂടെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന 1573 കോടിയില്‍ പകുതിയോളം അതായത് 752 കോടിയും വീട്ടുകണ്ഷനില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. ഗാര്‍ഹിക മേഖല അസംഘടിതമായാല്‍ ഏറെ എതിര്‍പ്പ് നേരിടേണ്ടിവരില്ലെന്ന കണക്കൂട്ടലോടെയാവാം 40 ശതമാനത്തിലധികവും വര്‍ധന ശുപാര്‍ശ ചെയ്യാന്‍ ബോര്‍ഡ് ധൈര്യം കാട്ടിയത്. എ.എച്ച്.ടി, ഇ.എച്ച്.ടി വ്യവസായങ്ങള്‍ക്ക് ഡിമാന്‍ഡ് ചാര്‍ജില്‍ 60 രൂപയും വൈദ്യുതി നിരക്ക് യൂണിറ്റിന് 75 പൈസയുമാണ് ബോര്‍ഡ് ആവശ്യപ്പെടുന്ന വര്‍ധന. എല്‍.ടി വിഭാഗത്തിലുളള വാണിജ്യ കേന്ദ്രങ്ങള്‍ക്ക് യൂണിറ്റിന് 25 മുതല്‍ 70 പൈസവരെ കൂട്ടുമെന്ന് ആവശ്യപ്പെടുന്നു. അതേ സമയം വീട്ടുകണക്ഷനില്‍ യൂണിറ്റിന്റെ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും താരീഫ് ഏകീകരണം നടപ്പാക്കുമ്പോള്‍ ബില്ലില്‍ വന്‍ വര്‍ധനയുണ്ടാകും. ഉദാഹരണത്തിന് ഇപ്പോള്‍ മാസം 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ ആദ്യത്തെ 40 യൂണിറ്റിന് 1.50വീതം നല്‍കണം. 80 വരെയുളള അടുത്ത യൂണിറ്റിന് 2.40രൂപ വീതവും 120 രൂപ വരെയുളള അടുത്ത 40.യൂണിറ്റിന് 3.60രൂപയാണ് നിരക്ക്. 200 മുതലുളള അടുത്ത യൂണിറ്റിന് 4.80രൂപ നല്‍കണം. ഇങ്ങനെ കണക്ക് കൂട്ടുമ്പോള്‍ 200 യൂണിറ്റിന്റെ വിലയായി നല്‍കേണ്ടത് 620രൂപ. എന്നാല്‍ ബോര്‍ഡിന്റെ പുതിയ ശുപാര്‍ശയനുസരിച്ച് ഇത് 860 രൂപയായി ഉയരും. മാസം 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ എല്ലാ യൂണിറ്റിനും 4.30രൂപ വീതം നല്‍കേണ്ടി വന്നതിലൂടെയാണ് ഈ വര്‍ധന. കൃഷിയാവശ്യങ്ങള്‍ക്കുളള വൈദ്യുതിക്ക് പ്രീപെയ്ഡ് മീറ്റര്‍ ഉപയോഗിക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. 2010-2011 സാമ്പത്തിക വര്‍ഷത്തെ അളവില്‍ ഉപയോഗം പരിമിതപ്പെടുത്തുന്നവര്‍ക്ക് നിരക്കു വര്‍ധന വേണ്ട. ഇതില്‍ക്കൂടിയാല്‍ യൂണിറ്റിന് 50പൈസ വര്‍ധിപ്പിക്കും. പ്രീപെയ്ഡ് മീറ്റര്‍ ഉപയോഗിക്കുമ്പോള്‍ പണം നേരത്തെ നല്‍കണം. കൃഷിക്കുളള വൈദ്യുതിക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുകയാണെങ്കില്‍ അത് ബോര്‍ഡിന് മുന്‍കൂര്‍ ലഭിച്ചിരിക്കണം. ഏറ്റവുമൊടുവില്‍ ജൂലായിലാണ് നിരക്ക് കൂട്ടിയത്. മാസങ്ങള്‍ക്കുളളില്‍ വീണ്ടും നിരക്ക് കൂട്ടാനുളള അപേക്ഷയുമായി ബോര്‍ഡ് കമ്മീഷനെ സഹായിക്കുന്നത് ദുരൂഹവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് ആവശ്യവുമായാണ്. കാലങ്ങളായി തുടര്‍ന്നുവന്ന സബ്സിഡി സമ്പ്രദായത്തില്‍ നയപരമായ മാറ്റത്തിനാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. വൈദ്യുതി നിയമത്തില്‍ അനുശാസിക്കുന്നതാണ് ഈ മാറ്റമെങ്കിലും താരീഫ് ഏകീകരണം ജനത്തിന് ഇരുട്ടടിയാകും.

 
 

OTHER NEWS FROM THIS SECTION


more news