SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തോട്ടം തൊഴിലാളി ഭവന പദ്ധതി: കേന്ദ്രം 100 കോടി നല്‍കണം-മന്ത്രി ഷിബുബേബി ജോണ്‍
January 5, 2013, 1:40 am

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വാവലംബന്‍ പദ്ധതി വിഹിതത്തില്‍ നിന്ന് കേരളത്തില്‍ വിരമിച്ച തോട്ടം തൊഴിലാളികള്‍ക്കുളള ഭവന പദ്ധതിക്ക് പ്രതിവര്‍ഷം 100 കോടി രൂപ അനുവദിക്കണമെന്നു തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ സ്റ്റാന്‍ഡിങ് ലേബര്‍ കമ്മിറ്റിയോഗത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനുളള സാമ്പത്തിക പരിമിതി കണക്കിലെടുത്ത് 50% വിഹിതം ഇത്തരത്തില്‍ ലഭ്യമാക്കണം. സ്വാവലംബന്‍ പദ്ധതിയോട് തൊഴിലാളികള്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ പദ്ധതിക്കുളള കേന്ദ്ര വിഹിതം സംസ്ഥാനത്തു പ്രയോജനപ്പെടുത്താന്‍ കഴിയില്ലെന്നു മന്ത്രി അറിയിച്ചു. പ്രതിവര്‍ഷം 240 കോടി രൂപ വിഹിതമടയ്ക്കേണ്ട മികച്ച പെന്‍ഷന്‍ പദ്ധതികള്‍ നിലവിലുളളതിനാല്‍ പ്രതിവര്‍ഷം 1000 രൂപ വിഹിതമടയ്ക്കേണ്ട സ്വാവലംബന്‍ പദ്ധതി തൊഴിലാളി സംഘടനകള്‍ക്കു താല്‍പര്യമില്ലെന്നു മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിനുളള അജന്‍ഡയ്ക്ക് യോഗത്തില്‍ അന്തിമ രൂപമായി. മിനിമം കൂലി നിയമം എല്ലാ വ്യവസായങ്ങള്‍ക്കും ബാധകമാക്കുന്ന തരത്തില്‍ ഭേദഗതി ചെയ്യും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനുളള പദ്ധതിയും അജന്‍ഡയിലുണ്ട്. ഫാക്ടറീസ് നിയമം, കരാര്‍ തൊഴില്‍ നിയമം, ഇപിഎഫ് നിയമം എന്നിവയില്‍ ഭേദഗതി വരുത്താനുളള നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.