SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഷാവേസിന്റെ സത്യപ്രതിജ്ഞ വൈകും
January 5, 2013, 1:38 am

കരാക്കസ്: വെനിസ്വേലയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഹ്യൂഗോ ഷാവേസിന്റെ സത്യപ്രതിജ്ഞ ജനുവരി 10ന് നടക്കില്ല. കാന്‍സര്‍ ചികിത്സയ്ക്കായി നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ഷാവേസ് ക്ഷീണിതനാണെന്ന് വൈസ് പ്രസിഡന്റ് നിക്കോളസ് മഡൂരാ അറിയിച്ചു. ഭരണഘടനാപരമായി സത്യപ്രതിജ്ഞ നടക്കേണ്ടത് ജനുവരി 10നാണ്. അല്ലാത്ത പക്ഷം 30 ദിവസത്തിനുളളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. എന്നാല്‍ ഷാവേസിന് സ്ഥാനമേല്‍ക്കാന്‍ ബുദ്ധിമുട്ടുളള സാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അടിസ്ഥാന രഹിതമാണെന്ന് മഡൂരാ പറഞ്ഞു. ഭരണഘടനാപരമായി ജനുവരി 10ന് സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഷാവേസിന് പ്രസിഡന്റായി തന്നെ തുടരാം. നാഷണല്‍ ആസംബ്ളി ചേരുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സുപ്രീം കോടതിക്കു മുന്‍പില്‍ ചെയ്താല്‍ മതിയെന്ന വ്യവസ്ഥയുണ്ടെന്നും മഡൂരാ പറഞ്ഞു. ഷാവേസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ വിവരം നല്‍കണമെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.