SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പാചക വാതകം: 9സിലിണ്ടര്‍ പരിഗണനയില്ലെന്ന് മന്ത്രി മൊയ്ലി
January 5, 2013, 1:36 am

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിന് സബ്സിഡി നിരക്കില്‍ അനുവദിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി വര്‍ധിപ്പിക്കാനുളള നിര്‍ദേശം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് പെട്രോളിയം മന്ത്രി എം. വീരപ്പമൊയ്ലി. കേരളത്തിലെ മണ്ണെണ്ണ ദൌര്‍ലഭ്യം പാചകവാതക പ്രശ്നങ്ങളും പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് തന്നെ സന്ദര്‍ശിച്ച മന്ത്രി അനൂപ് ജേക്കബിനോടാണ് മൊയ്ലി ഇക്കാര്യം വ്യക്തമാക്കിയത്. മണ്ണെണ്ണ വിഹിതം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് അനൂപ് ആവശ്യപ്പെട്ടു. നിലവില്‍ 10,013 കിലോമീറ്റര്‍ മണ്ണെണ്ണയാണു ലഭിക്കുന്നത്. എണ്ണായിരം കിലോമീറ്റര്‍കൂടിയെങ്കിലും ലഭിച്ചാലേ പ്രതിസന്ധി പരിഹാരമാകൂ. ധര്‍മ സ്ഥാപനങ്ങള്‍ക്കും മറ്റും ഇപ്പോള്‍ ഗാര്‍ഹികേതര വിഭാഗങ്ങള്‍ക്കുളള നിരക്കിലാണ് പാചകവാതകം ലഭിക്കുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെ ഗാര്‍ഹിക വിഭാഗത്തില്‍ പെടുത്താന്‍ നടപടി വേണമെന്ന് അനൂപ് പറഞ്ഞു. ഇതേ ആവശ്യം ഫല സംസ്ഥാനങ്ങളും ഉന്നയിച്ചിട്ടുണ്ടെന്നും ആവശ്യം പരിഗണിക്കുമെന്നും മൊയ്ലി ഉറപ്പുനല്‍കി. സംസ്ഥാനത്ത് താല്‍പര്യമുളള അരിയിനങ്ങള്‍ ലഭ്യമാക്കാനുളള കേന്ദ്ര ഭക്ഷ്യ മന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമാണ്. ഇഷ്ടമുളള ഇനം റേഷന്‍ കടകള്‍ വഴി ലഭ്യമാക്കാന്‍ സംസ്ഥാനം നേരത്തെ ശ്രമിച്ചില്ലെങ്കിലും ആവശ്യമുളളത്ര അരി ലഭിച്ചില്ല. നാളികേര മേഖല പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി വെളിച്ചെണ്ണ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ സാമ്പത്തിക ബാധ്യത പരിശോധിക്കുകയാണെന്നും അനൂപ് പറഞ്ഞു.