SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അസിസ്റ്റന്റ് പരീക്ഷ ഇന്ന്
January 5, 2013, 1:35 am

തിരുവനന്തപുരം: സെക്രട്ടറിയേറ്റ്, പിഎസ് സി, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് തസ്തികയിലേക്കു നിയമനം നടത്തുന്നതിനുളള എഴുത്തുപരീക്ഷ ഇന്ന് രണ്ടു മുതല്‍ മൂന്നേകാല്‍ വരെ ആയിരത്തഞ്ഞുറോളം കേന്ദ്രങ്ങളില്‍ നടക്കും. 3.85 ലക്ഷം പേരാണു പരീക്ഷയെഴുതുന്നത്. മാര്‍ച്ച് 31നു റെക്കോര്‍ഡ് വേഗത്തില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഇത്തവണ ഈ പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കും രാങ്ക് പട്ടിക തയ്യാറാക്കുക. മുന്‍പു രണ്ടാമത് ഒരു പരീക്ഷയും ഇന്റര്‍വ്യും നടത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നത്. കേന്ദ്രങ്ങളില്‍ 340 എണ്ണവും തിരുവനന്തപുരം ജില്ലയിലാണ്. പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നു ശേഖരിക്കുന്ന ഉത്തരക്കടലാസുകള്‍, തിരിച്ചറിയല്‍ പത്രിക തുടങ്ങിയവ പായ്ക്കറ്റിലാക്കി ഹോളോഗ്രാം സ്റ്റിക്കര്‍ പതിച്ചായിരിക്കും ഇത്തവണ പിഎസ് സി ഓഫീസിലേക്ക് അയയ്ക്കുക. പി എസ് സിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ മുതല്‍ ഡപ്യൂട്ടി സെക്രട്ടറിയെ വരെ ഇന്നത്തെ പരീക്ഷാനടത്തിപ്പിനു നിയോഗിച്ചിരിക്കുകയാണ്.

 
 

OTHER NEWS FROM THIS SECTION


more news