SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സര്‍ക്കാര്‍ തൊഴില്‍ മേഖലയെ തകര്‍ക്കുന്നു
January 4, 2013, 3:31 am

കൊല്ലം: കേരളത്തിലെ തൊഴില്‍മേഖലയെ തകര്‍ക്കുന്ന സര്‍ക്കാരും തൊഴില്‍ മന്ത്രിയുമാണ് കേരളം ഭരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ ഗുരുദാസന്‍. ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്റ് വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടിയു) നേതൃത്വത്തിലുളള കളക്ടേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമപദ്ധതി യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. എല്ലാ ജില്ലാ ക്ഷേമനിധി ഓഫീസുകളും പൂട്ടി. 25 ജീവനക്കാരെ പിരിച്ചുവിട്ടു. ഈ നിലയില്‍ പദ്ധതിയെ ആകെ തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. സേതുമാധവന്‍ അധ്യക്ഷത വഹിച്ചു.

 
 

OTHER NEWS FROM THIS SECTION


more news