SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ലോഡ് ഷെഡിങ്ങിനെ തോല്‍പ്പിക്കാന്‍ ബ്രെയില്‍ ലിപി പരിശീലനം
January 4, 2013, 2:54 am

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ലോഡ് ഷെഡിങ്ങിനിടയിലും വായിക്കാനും പഠിക്കാനുമുള്ള ബ്രെയില്‍ ലിപി പരിശീലനം. രാത്രി ലോഡ് ഷെഡിങ് പഠനത്തിന് തടസ്സമാകാതിരിക്കാനാണ് മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അന്ധരുപയോഗിക്കുന്ന ബ്രെയില്‍ ലിപിയില്‍ പരിശീലനം ആരംഭിച്ചത്. ഹെഡ്മിസ്ട്രസ് കെ.എസ്.കുസുമം ബ്രെയില്‍ ലിപിയില്‍ പേരെഴുതി പരിശീലന പരിരാടി ഉദ്ഘാടനം ചെയ്തു. ബ്രെയില്‍ ലിപിയില്‍ പരിശീലനം നേടിയ പത്താംക്ളാസ് വിദ്യാര്‍ഥിനി ആയിഷ ഫസ്നയാണ് സഹപാഠികള്‍ക്ക് പരിശീലനം നല്‍കുന്നത്. വിദ്യാലത്തിലെ കാഴ്ച വൈകല്യമുള്ള അധ്യാപകന്‍ മുസ്തഫയില്‍ നിന്നാണ് ഒരാഴ്ചയ്ക്കകം ഫസ്ന പഠനം പൂര്‍ത്തിയാക്കിയത്. ബ്രെയില്‍ ലിപിയില്‍ ഇംഗ്ളീഷും മലയാളവും നന്നായി എഴുതുന്ന ഫസ്ന ഗുരുനാഥന് പുതുവത്സരത്തില്‍ ഈ ലിപിയില്‍ ഗ്രീറ്റിങ് കാര്‍ഡ് തയാറാക്കി അയയ്ക്കാനും മറന്നില്ല. അന്ധര്‍ക്കായി മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ആത്മകഥ വിങ്സ് ഓഫ് ഫയര്‍ ബ്രെയില്‍ ലിപിയിലേക്ക് പകര്‍ത്തിയെഴുതുന്ന തിരക്കിലാണ് ഫസ്ന.