SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
യു.എസിന്റെ ഫിസ്കല്‍ ക്ളിഫ് ബില്ലില്‍ ഒബാമ ഒപ്പുവെച്ചു
January 4, 2013, 2:52 am

വാഷിങ്ടണ്‍: സാമ്പത്തികദുരന്തത്തില്‍നിന്ന് രക്ഷനേടാന്‍ ‘ഫിസ്കല്‍ ക്ളിഫ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട യു.എസ്.കോണ്‍ഗ്രസ് പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവെച്ചു. ഇതോടെ ഈ ബില്‍ നിയമമായി. ഹവായിയില്‍ അവധിക്കാലം ചെലവഴിക്കുന്ന ഒബാമ ‘ഓട്ടോപെന്‍ ‘ഉപയോഗിച്ചാണ് ബില്ലില്‍ ഒപ്പിട്ടത്. ജനുവരി ഒന്നിന് നിലവില്‍വരുമായിരുന്ന വ്യാപകമായ നികുതിവര്‍ധനയുടെ കടുത്ത ചെലവുചുരുക്കന്റേയും ഭാരത്തില്‍നിന്ന് യു.എസ്. ജനതയെ രക്ഷിക്കുന്ന പാക്കേജാണ് നിയമമായത്. സെനറ്റിന്റേയും ജനപ്രതിനിധികസഭയുടേയും അംഗീകാരം കിട്ടിയ ബില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഒബാമയുടെ ഓഫീസില്‍ അംഗീകാരത്തിനായെത്തിയത്. അദ്ദേഹത്തിന്റെ അംഗ#ീകാരത്തിനയച്ച ബില്‍ പരിശോധിച്ചശേഷം ഒപ്പിടല്‍യന്ത്രം ഉപയോഗിച്ച് അംഗീകാരം നല്‍കാന്‍ പ്രസിഡന്റ് നിര്‍ദേശിക്കുകയായിരുന്നുവെന്ന് വൈറ്റ്ഹൌസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രസിഡന്റ് വൈറ്റ്ഹൌസിലില്ലാത്ത സമയത്ത് അട#ിയന്തരരേഖകള്‍ ഒപ്പിടാനാണ് ‘ഓട്ടോപെന്‍’ എന്ന ഒപ്പിടല്‍യന്ത്രമുപയോഗിക്കുന്നത്. ബില്ലിന് ഓട്ടോപെന്‍ ഉപയോഗിച്ച് അംഗീകാരം നല്‍കിയ ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാണ്.