SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
രാമാശ്രമം അവാര്‍ഡ് ഇ. ശ്രീധരന്
January 4, 2013, 2:50 am

കോഴിക്കോട്: ഈ വര്‍ഷത്തെ രാമാശ്രമം ഉണ്ണീരക്കുട്ടി അവാര്‍ഡിന് ഡല്‍ഹി കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ അര്‍ഹനായി. രാമാശ്രമം ട്രസ്റ്റ് എം. മുകുന്ദനും, അഡ്വ.എ.ശങ്കരനും ആണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്രം കുറിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്ന പാമ്പന്‍പാലം റെക്കോര്‍ഡ് സമയത്തിനുളളില്‍ പുനര്‍ നിര്‍മ്മിച്ചതിന് നേതൃത്വം നല്‍കിയതോടെയാണ് രാജ്യം ഇ. ശ്രീധരനെ ശ്രദ്ധിച്ചു തുടങ്ങിയത്. ആസാധ്യമെന്ന് കരുതിയ കൊങ്കണ്‍ റെയില്‍വേ പൂര്‍ത്തിയായതോടെ അദ്ദേഹത്തിന്റെ കീര്‍ത്തി ലോകമെമ്പാടും പരക്കാനിടയാക്കി. ഡല്‍ഹി മെട്രോ യാഥാര്‍ഥ്യമാക്കിയതാണ് മറ്റൊരു നേട്ടം. മലയാളികളുടെ അഭിമാനമായി ഇ, ശ്രീധരന് അവാര്‍ഡ് നല്‍കുന്നതില്‍ അവാര്‍ഡ് കമ്മിറ്റിക്കും രാമാശ്രമം ട്രസ് റ്റിനും സന്തോഷമുണ്ടെന്ന് മുകുന്ദന്‍ പറഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news