SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സമാന്തര റോഡ് വികസനം നവംബറില്‍ പൂര്‍ത്തിയാക്കും
January 4, 2013, 2:48 am

ബാംഗ്ളൂര്‍: ദേശീയപാതാ 2012-ലെ രാത്രിയാത്രാ നിരോധനം മറികടക്കാന്‍ സമാന്തര റോഡുകളുടെ നിര്‍മാണം അടുത്ത നവംബറില്‍ പൂര്‍ത്തികരിക്കുമെന്ന് കര്‍ണാടകം അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ജഗഗീഷ് ഷെട്ടാറുടെ വസതിയില്‍ ചേര്‍ന്ന കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാന്തര റോഡുകളായ മൈസൂര്‍-മാനന്തവാടി റോഡ് ഹുന്‍സൂര്‍-ഗോണിക്കുപ്പ-കുട്ട റോഡ് എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചിട്ടുളളതായും അദ്ദേഹം അറിയിച്ചു. എന്നാലും നമ്മുടെ മുഖ്യ ആവശ്യം ദേശീയ പാത-212ലെ രാത്രിയാത്രാനിരോധനം നീക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അടുത്ത മാസം രാത്രിയാത്രാ സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിര്‍ദേശം കേരളം അവതരിപ്പിക്കും.