SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രതീക്ഷ പകര്‍ന്ന് റെയില്‍വേ മന്ത്രിയുടെ സന്ദര്‍ശനം
January 4, 2013, 2:42 am

കൊല്ലം: കൊല്ലത്തിന്റെ റെയില്‍വേ വികസനത്തിന് പ്രതീക്ഷ പകര്‍ന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി കോട്ട്ല ജയസൂര്യപ്രകാശ് റെഡ്ഡിയുടെ സന്ദര്‍ശനം. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച ജനപ്രതിനിധികളുമായും ട്രെയിന്‍ യാത്രക്കാരുമായും സംഘടന പ്രതിനിധികളുമായും ആശയവിനിമയം നടത്തി. പുനലൂര്‍ -ചെങ്കോട്ട ഗേജ്മാറ്റം സംബന്ധിച്ച പ്രവൃത്തികളുടെ പുരോഗതി റിപ്പോര്‍ട്ട് റെയില്‍വേ അധികൃതര്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. പുനലൂര്‍ മുതല്‍ ഇടമണ്‍ വരെയുളള എട്ട് കിലോമീറ്ററിലെ റെയില്‍ ഓവര്‍ ബ്രിജും അണ്ടര്‍ ബ്രിഡ്ജും ഒരു പ്രധാന പാലവും സ്റ്റേഷന്‍ ബില്‍ഡിങ് അടക്കമുളള പ്രവൃത്തികള്‍ ജൂണ്‍ മാസത്തിനുളളില്‍ പൂര്‍ത്തിയാക്കും. ചെങ്കോട്ട-ഭഗവതിപുരം ലൈനില്‍ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഭഗവതിപുരം ഇടമണ്‍ വരെയുളള 35 കിലോമീറ്റര്‍ പ്രധാന പാലങ്ങളുടെ ബലപ്പെടുത്തല്‍ നടന്നുവരുന്നു. രണ്ട് സ്റ്റേഷനില്‍ ബില്‍ഡിങ്ങുകളുടെ പണികള്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 2015ഓടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതുവരെ 26.62 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. 2013 മാര്‍ച്ച് 31ന് മുമ്പായി 40 കോടി രൂപ കൂടി വിനിയോഗിക്കും. പദ്ധതിയുടെ പൂര്‍ത്തികരണത്തിനായി 297 കോടി രൂപയാണ് ഇനി ആവശ്യമായി വരുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി. 2013-14ല്‍ 141 കോടിയും 2014-15ല്‍ 111 കോടിയുമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. ടണലുകളുടെ നിര്‍മാണത്തിലെ പ്രശ്നങ്ങള്‍, മണ്ണിടിച്ചില്‍, നിര്‍മാണ സാമഗ്രികളുടെ ദൌര്‍ലഭ്യം, ആര്യങ്കാവ് മരം മുറിക്കാനുളള അനുമതിക്കുളള താമസം, ഇടമണ്‍-കഴുതുരിട്ടി മേഖയിലെ റെയില്‍വേ ഭൂമികൈയേറ്റം, പാറപൊട്ടിക്കല്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഗേജ്മാറ്റം വൈകുന്നതിന് കാരണമായതായി റെയില്‍വേ മന്ത്രി അധികൃതര്‍ യോഗത്തെ അറിയിച്ചു. പുനലൂര്‍- ചെങ്കോട്ട ഗേജ്മാറ്റം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് നിര്‍ദേശിച്ചു. കൊല്ലം ജില്ലയുടെ റെയില്‍വേ വികസനത്തിന് സമഗ്രമ

 
 

OTHER NEWS FROM THIS SECTION


more news