SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 

വയലിനിസ്റ്റ് എം.എസ്. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ചെന്നെ: തന്ത്രികളില്‍ അനശ്വര സംഗീത പ്രപഞ്ചം ഒരുക്കിയ വയലിനിസ്റ്റ് എം.എസ.് ഗോപാലകൃഷണന്‍ അന്തരിച്ചു. രണ്ടു ദിവസമായി ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീത സമ്പ്രദായങ്ങള്‍ രണ്ടിലും ഒരേ പോലെ അവഗാഹമുണ്ടായിരുന്ന അദ്ദേഹം എം.എസ്.ജി എന്ന ചുരുക്കപ്പേരിലാണ് ആസ്വാദകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. മൃദംഗവാദനത്തിലും ശ്രദ്ധേയനാണ്. ലാല്‍ഗുഡി, ജി.ജയരാമന്‍, ടി.എന്‍ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ വയലിനിസ്റ്റ് പ്രതിഭ ത്രയത്തില്‍ അറിയപ്പെടുന്ന സംഗീതകാരനാണ്. വയലിന്‍ സംഗീതത്തിലെ ശുദ്ധമായ നാദഭംഗിയാണ് എം.എസ്.ജി. അറിയപ്പെടുന്നത്. പറവൂര്‍ ശൈലി എന്നറിയപ്പെടുന്ന സ്വന്തമായ വാദനശൈലി രൂപപ്പെടുത്തിയ അദ്ദേഹത്തെ 2012-ല്‍ രാജ്യം പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചു. 1975-ല്‍ പത്മശ്രീയും ലഭിച്ചിരുന്നു. 1982ല്‍ കേന്ദ്ര സംഗീത പുരസ്കാരം ലഭിച്ചു. കേരള സംഗീത അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്ക് ആസ്ഥാനമായ സമിതിയുടെ വയലിന്‍ വിദ്യാചക്രവര്‍ത്തി പുരസ്കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമണി പട്ടം ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഗീതജ്ഞനായ പ്രൊഫ. പറവൂര്‍ സുന്ദരം അയ്യരുടെ മകനായി 1930 ജൂണ്‍ 10ന് ചെന്നെയിലെ മൈലാപൂരാണ് ജനനം. സുന്ദരയ്യര്‍ തിരുവനന്തപുരം രാജകൊട്ടാരത്തിലെ വയലിനിസ്റ്റായിരുന്നു. എറണാകുളം പറവൂര്‍ സ്വദേശിയായിരുന്നു ഇദ്ദേഹം. അമ്മ ഭഗീരഥി കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. പിന്നീട് തമിഴ്നാട്ടിലേക്ക് താമസം മാറ്റുകയാണുണ്ടായത്. മുംബൈ യൂണിവേഴ്സിറ്റിയില്‍  സംഗീത വിഭാഗം പ്രൊഫ. കൂടിയായിരുന്ന പിതാവ് തന്നെയായിരുന്നു ആദ്യ ഗുരു. എട്ടാമത്തെ വയസ്സില്‍ അച്ഛനൊടൊപ്പമായിരുന്നു അരങ്ങേറ്റം. എം.എസ്.ജിയുടെ മകളാണ് പ്രശസ്ത വയലിനിസ്റ്റും സംഗീത പണ്ഡിതയുമായ നര്‍മ്മദ. മൂത്ത സഹോദരനും വയലിനിസ്റ്റാണ്.

റിച്ചാര്‍ഡ് ബെന്നറ്റ് അന്തരിച്ചു

ലണ്ടന്‍: ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സംഗീത സംവിധായകന്‍ റീച്ചാര്‍ഡ് റോഡ്നി ബെന്നറ്റ് (76) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ബ്രിട്ടനില്‍ നിന്നു യുഎസിലേക്കു താമസം മാറ്റിയതാണ് അദ്ദേഹം. ക്ളാസിക്കല്‍, ജാസ് സംഗീത രംഗങ്ങളില്‍ ഒരേ പോലെ മികവു തെളിയിച്ച അദ്ദേഹം അറിയപ്പെടുന്ന ജാസ് പിയാനിസ്റ്റുമായിരുന്നു. ഫാര്‍സഫ്രം ദ് മോഡിങ് ക്രൌഡ്, നിക്കോളാസ് ആന്‍ഡ് അലക്സാണ്ട്ര, മര്‍ഡന്‍ ഓണ്‍ ദി ഓറിയന്റ് എക്സ്പ്രസ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ സംഗീതം ശ്രദ്ധിക്കപ്പെട്ടു.

ചാള്‍സ് ഡര്‍ണിങ് അന്തരിച്ചു

വാഷിങ്ടണ്‍: മൂന്ന് തവണ ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട നടന്‍ ചാള്‍സ് ഡര്‍ണിങ് (89)അന്തരിച്ചു. ദ് ബെസ്റ്റ് ലിറ്റില്‍ വേര്‍ഹൌസ്, ടു ബി ഓര്‍ നോര്‍ട്ട് ടു ബി, ദ് സ്റ്റിങ്, ടൂട്സി തുടങ്ങി ഒട്ടേറെ പ്രശസ്ത ചിത്രങ്ങളില്‍ വേഷമിട്ടു. പ്രഷണല്‍ ബോക്സറും ആയോധനകലാ വിദഗ്ധനും നൃത്ത പരിശീലകനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് ജയിലായിരുന്നു. ബല്‍ജിയത്തില്‍ അമേരിക്കന്‍ യുദ്ധത്തടവുകാരെ ജര്‍മന്‍ പട്ടാളം കൂട്ടക്കൊല ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. അഞ്ചു ടിവി ചിത്രങ്ങളില്‍ സാന്താക്ളോസിന്റെ വേഷമിട്ട അദ്ദേഹത്തിന്റെ അന്ത്യം ക്രിസ്മസ് സായാഹ്നത്തിലായിരുന്നു.

അമേരിക്കന്‍ ടെലിവിഷന്‍ കോമഡി താരം ജാക് ക്ളഗ്മാന്‍ അന്തരിച്ചു

ലോസ് ആഞ്ജലീസ്: അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് എഴുപതുകളിലും എണ്‍പതുകളിലും സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത കോമഡിതാരം ജാക് ക്ളഗ്മാന്‍ (90)അന്തരിച്ചു. അമേരിക്കന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് പരമ്പരകളായ ദി ഓഡ് കപ്പിള്‍, ക്വിന്‍സി, ടി.വി. നാടകമായ 12 ആങ്ക്രി മെന്‍, ദി ടൈവ്ലൈറ്റ് സോണ്‍ എന്നിവയിലൂടെയാണ് ക്ളഗ്മാന്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. 1980-ല്‍ തൊണ്ടയ്ക്ക് ക്യാന്‍സര്‍ ബാധിച്ച് ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ട ക്ളഗ്മാന്‍ 1990ലാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. താന്‍ ജീവിതത്തില്‍ ചെയ്ത തെറ്റ് പുകവലിച്ചതാണെന്ന് ക്ളാഗ്മാന്‍ പറഞ്ഞിരുന്നു. ആളുകള്‍ പുകവലിക്കുന്നതാണ് സ്ക്രീനില്‍ താന്‍ ഏറ്റവുമധികം വെറുക്കുന്ന കാഴ്ചയെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. അഭിനയം കഴിഞ്ഞാല്‍ അദ്ദേഹത്തിനേറ്റവുമധികം അഭിനിവേശമുണ്ടായിരുന്നത് കുതിരപന്തയത്തോടും ചൂതാട്ടത്തോടുമായിരുന്നു. ഓഡ് കപ്പിള്‍സില്‍ തന്റെ സഹനടിയായിരുന്ന കോമഡി താരം ബ്രെറ്റ് സോമേഴ്സായിരുന്നു ക്ളാഗ്മാന്റെ ആദ്യഭാര്യ.

ഡാനിയല്‍ ഇനൂയി അന്തരിച്ചു

വാഷിങ്ടണ്‍: യുഎസ്സ് സെനറ്റ് ധനവിനിയോഗ സമിതി അധ്യക്ഷനും ഡമോക്രാറ്റ് സെനറ്റും രണ്ടാം ലോകയുദ്ധ വീരനുമായ ഡാനിയല്‍ ഇനൂനി (88) അന്തരിച്ചു. ജപ്പാനില്‍ നിന്ന് യുഎസ്സില്‍ കുടിയേറിയ പിതാവിന്റെയും ഹവായിക്കാരിയായ മാതാവിന്റെയും മകനായ ഇനൂനി യുഎസ്സ് രാഷ്ട്രീയത്തില്‍ ഉന്നത പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ അമേരിക്കകാരനാണ്. രണ്ടാം ലോകയുദ്ധത്തില്‍ ഒരു കൈ നഷ്ടമായ ഇദ്ദേഹം ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ വാട്ടര്‍ ഗേറ്റ് വിവാദം, ഇറാന്‍ കോണ്‍ട്രാ വിവാദം എന്നിവ അന്വേഷിച്ച സെനറ്റ് സമിതികളില്‍ അംഗമായിരുന്നു. 1959ല്‍ ഹവായില്‍ നിന്നുളള ജനപ്രതിനിധി സഭാംഗമായ ഇനൂനി 1962 മുതല്‍ തുടര്‍ച്ചയായി ഒന്‍പതു തവണ സെനറ്റ് അംഗമായി.

പ്രണവ സ്വൂരൂപ തീര്‍ഥാപാദ സ്വാമി സമാധിയായി

പത്തനംത്തിട്ട: ഏററൂമാനൂര്‍ പരമഭട്ടാരാശ്രമാധിപതിയും തീര്‍ഥപാദാശ്രമം ട്രസ്റ്റ് അംഗവുമായ പ്രണവ് സ്വരൂപ തീര്‍ഥപാദസ്വാമി സമാധിയായി (99). സപ്താഹാചാര്യന്‍, പ്രഭാഷകന്‍, സംസ്കൃത പണ്ഡിതന്‍ , അധ്യാപകന്‍ കഥകളി നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ചട്ടമ്പിസ്വാമികളുടെ ഷഷ്ടിപൂര്‍ത്തി സ്മാരകമായ ഏഴുമറ്റൂര്‍ പരമഭട്ടാരാശ്രമത്തില്‍ ഞായറാഴ്ച രാവിലെ 5.50ന് കുളിക്കാനൊരുങ്ങുമ്പോഴാണ് സമാധിയായത്. തീര്‍ഥാപാദാശ്രമം ട്രസ്റ്റ് പ്രസിഡന്റും വാഴൂര്‍ ആശ്രമാധിപതിയുമായ സ്വാമി പ്രജ്ഞാനന്ത തീര്‍ഥപാദരുടെ കാര്‍മ്മികത്വത്തില്‍ എഴുമറ്റൂര്‍ ആശ്രമവളപ്പില്‍ വൈകീട്ട് അഞ്ചിന് സമാധിയിരുത്തി. സംന്യാസി പ്രമുഖരും വിശ്വാസികളും പങ്കെടുത്തു. കോട്ടയം ജില്ലയിലെ കുടമാളൂര്‍ നേരിതറ വീട്ടില്‍ പത്മനാഭന്‍ നായരുടെയും ലക്ഷമിക്കുട്ടിയമ്മയുടെയും മകനായി 1919ല്‍ ജനിച്ചു. പൂര്‍വാശ്രമത്തില്‍ രാഘവന്‍ നായര്‍ എന്നായിരുന്നു പേര്. മഞ്ഞപ്പളളി ഇളം സ്കൂള്‍., പനമറ്റം വെളിയന്നൂര്‍ ഗവ.എല്‍.പി.എസ്, കുടമാളൂര്‍ ഗവ.എല്‍.പിഎസ് എന്നിവടങ്ങളില്‍ അധ്യാപകനായിരുന്നു. വിദ്യാനന്ദതീര്‍ഥപാദസ്വാമിയില്‍നിന്ന് മന്ത്ര ദീക്ഷതയും 1988ല്‍ വാഴൂര്‍ തീര്‍ഥാപാദശ്രമാധിപതി ചിത്സ്വരൂപ തീര്‍ഥപാദ സ്വാമിയില്‍ നിന്ന് സംന്യാസ ദീക്ഷയും സ്വീകരിച്ചു. എഴുമറ്റൂര്‍ ആശ്രമാധിപതിയായിരുന്ന നാരായണ ചൈതന്യ തീര്‍ഥപാദ സ്വമി 2003ല്‍ സമാധിയായതിനെതുടര്‍ന്നാണ് അധ്യക്ഷനായത്.

സിത്താര്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കര്‍(92)അന്തരിച്ചു

വാഷിങ്ടണ്‍: സിത്താറിന്റെ തന്ത്രികള്‍ കൊണ്ട് ലോകം കീഴടക്കിയ ഇന്ത്യന്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു. അമേരിക്കയില്‍ ദീര്‍ഘനാളായി സ്ഥിരമാസമാക്കിയിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം ഇന്നുരാവിലെ സാന്റിയാഗോയില്‍ വെച്ചായിരുന്നു. സിത്താറിനെ ഏറ്റവും ജനകീയമായ വാദ്യോപകരണമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് പണ്ഡിറ്റ് രവിശങ്കര്‍. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സംഗീതത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് 1999-ല്‍ ഭാരതരത്നം ബഹുമതി നല്‍കി രാജ്യം ആദരിച്ചു. മൂന്നുതവണ ഗ്രാമി പുരസ്കാരത്തിനര്‍ഹനായി. 2013ലെ ഗ്രാമി അവാര്‍ഡിനും നാമനിര്‍ദേശം ചെയ്തിരുന്നു. രാജ്യസഭാംഗമായിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി നോക്കിയിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് സംഗീതം പകര്‍ന്നു. 1920 ഏപ്രില്‍ കാശിയിലാണ് രവിശങ്കര്‍ ജനിച്ചത്. കുട്ടിക്കാലം മുതല്‍ സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്ന ഇദ്ദേഹം സഹോദരന്‍ ഉദയശങ്കറിനോടൊപ്പം നൃത്ത പരിപാടികളവതരിപ്പിച്ചിരുന്നു. പതിനെട്ട് വയലസോടെയാണ് സിത്താര്‍ പഠനം ആരംഭിച്ചത്. ഇന്ത്യയില്‍ ഇദ്ദേഹത്തിന്റെ അവസാന കച്ചേരി നടന്നത് കഴിഞ്ഞ ഫെബ്രുവരി ഏഴിന് ബാംഗ്ളൂരിലാണ്. പ്രശസ്ത സംഗീതജ്ഞരായ നോറാ ലീയും, അനുഷ്കയും മക്കളാണ്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ (116) മുത്തശ്ശി അന്തരിച്ചു

ജോര്‍ജിയ: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന് പ്രഖ്യാപിക്കപ്പെട്ട മുത്തശ്ശി അന്തരിച്ചു. 116 വയസ്സുള്ള ബിസി കൂപ്പറാണ് ജോര്‍ജിയിലെ മണ്‍റോയിലുള്ള നഴ്സിംഗേ ഹോമില്‍ വയറു സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇവരുടെ നില കഴിഞ്ഞയാഴ്ച മെച്ചപ്പെട്ടെങ്കിലും പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ശ്വസനപ്രക്രിയ നിയന്ത്രിക്കാന്‍ ഓക്സിജന്‍ നല്‍കിയെങ്കിലും പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ മരണം സംഭവിച്ചു. ജനുവരിയിലാണ് ബിസി കൂപ്പര്‍ ലോകത്തെ ഏറ്റവും പ്രായംചെന്ന വ്യക്തിയായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ മെയില്‍ ബ്രസീലിലെ മരിയ ഗോമസ് വാലന്റീന്‍ മുത്തശ്ശിക്ക് ബിസി കൂപ്പറേക്കാള്‍ 48 ദിവസം പ്രായക്കൂടുതലുള്ളതായി  ഗ്വിന്നസ് വേള്‍ഡ് റിക്കോര്‍ഡ്സില്‍ അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിസി രണ്ടാം സ്ഥാനക്കാരിയാവുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 21ന് വാലന്റീന്‍ മരിച്ചതോടെ ഈ റിക്കോര്‍ഡ് വീണ്ടും ബിസി കൂപ്പറെത്തേടിയെത്തി.

അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ പിതാവ് മറേ അന്തരിച്ചു

വാഷിങ്ടണ്‍: അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളുടെ രംഗത്തെ അഗ്രഗാമിയും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് മറേ അന്തരിച്ചു. ലോകത്തെ ആദ്യത്തെ വിജയകരമായ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മറേ ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു. അമേരിക്കയില്‍ മസാച്ചുസെറ്റ്സിലെ മീല്‍ഡഫില്‍ 1919 ല്‍ ജനിച്ച മറേ ബേസ് ബോള്‍ കളിക്കാരനായിരുന്നു. വൈദ്യശാസ്ത്രം പഠിച്ച് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം  രണ്ടാം ലോകമഹായുദ്ധകാലത്താണ് മുറിവേറ്റവര്‍ക്ക് അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധ തിരിച്ചത്. പുറമേ നിന്ന് വെച്ചുപിടിപ്പിക്കുന്ന ശരീരഭാഗങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പുറന്തെളളുമെന്നാതായിരുന്നു അവയവം മാറ്റിവെക്കുന്നതിനുളള ഏറ്റവും വലിയ തടസ്സം. ഇതൊഴിവാക്കാന്‍ പ്രതിരോധ സംവിധാനത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനുളള മരുന്ന് വികസിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബോസ്റ്റണിലെ ആസ്പത്രിയില്‍ വെച്ച് 1954ല്‍ ഡിസംബറിലാണ് മറേയുടെ നേതൃത്വത്തില്‍ ലോകത്തിലെ ആദ്യത്തെ വിജയകരമായ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ചര്‍മവും, നേത്രപടലവും, തൈറോയിഡ് ഗ്രന്ഥിയുമെല്ലാം നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും ഒരു സുപ്രധാന ആന്തരാവയവം മാറ്റിവെക്കുന്ന ആദ്യ സംഭവമായിരുന്നു അത്. വൃക്കരോഗം ബാധിച്ച സജാതീയ ഇരട്ടകളിലൊരാള്‍ക്ക് മറ്റേയാളുകളുടെ വൃക്കവെച്ചുപിടപ്പിക്കയാണവര്‍ ചെയ്തത്. 23വയസ്സുണ്ടായിരുന്ന രോഗി പുതിയ വൃക്കയുമായി എട്ടുവര്‍ഷം കൂടി ജിവിച്ചു. സമാന  ജനിതക വിശേഷണങ്ങളുളള ഇരട്ടകളായതിനാല്‍ മറ്റേയാളുടെ വൃക്കയെ പുറന്തളളുന്ന പ്രശ്നം ഇതിലുണ്ടായിരുന്നില്ല. 1967ല്‍ ക്രിസ് റ്റന്‍ ബര്‍ണാഡിന്റെ നേതൃത്വത്തില്‍ ലോകത്തെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നതോടെ ഈ രംഗത്ത് വന്‍ വിപ്ളവം തുടങ്ങി. അവയവ മാറ്റ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 1990 ല്‍ മറേയ്ക്ക് വൈദ്യശാസ്ത്രത്തിനുളള നോബേല്‍ സമ്മാനം ലഭിച്ചു.

നാടകാചാര്യന്‍ പി.കെ വേണുക്കുട്ടന്‍ അന്തരിച്ചു

തിരുവനന്തപുരം: നാടകചാര്യന്‍ പി.കെ വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു (81) തിങ്കളാഴ്ച രാവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹീമോഫീലിയ രോഗവും കടുത്ത പ്രമേഹവും ബാധിച്ച് അവശനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. കേരള സംഗീത അക്കാദമി വൈസ് പ്രസിഡന്റ,് കേന്ദ്ര സംഗീതനാടക അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും മികച്ച നാടകസംവിധായകനുളള സംസ്ഥാന  അവാര്‍ഡ് നാലുതവണ നേടുകയും ചെയ്ത അദ്ദേഹം അവസാനകാലത്ത് ചികിത്സയ്ക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടി. ജി.ശങ്കരപ്പിളളയ്ക്കും സി.എന്‍ ശ്രീകണ്ഠന്‍ നായര്‍ക്കുമൊപ്പം നാടകരംഗത്ത് എത്തിയ വേണുക്കുട്ടന്‍ നായര്, മലയാള നാടകവേദിയിലെ വേറിട്ട ശബ്ദമായിരുന്നു. ഒട്ടേറെ ജനപ്രിയ നാടകങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചു. അന്നാ കരീനീന, ഒഥല്ലോ, കിങ് ലിയര്‍ തുടങ്ങി ഒട്ടേറെ വിശ്വസാഹിത്യ കൃതികള്‍ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആദ്യമായി എത്തിച്ചതും വേണുക്കുട്ടന്‍ നായരായിരുന്നു. ആകെ 95 നാടകങ്ങള്‍ സംവിധാനം ചെയ്തു. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുളള കേരള സംഗീത അക്കാദമി പുരസ്കാരവും ലഭിച്ചു.

പി.ഗോവിനന്ദന്‍ പിളള അന്തരിച്ചു.

തിരുവനന്തപുരം: പ്രശ്സത മാര്‍ക്സിസ്റ് ചിന്തകനും എഴുത്തുകാരനുമായ പി.ഗോവിന്ദന്‍പിളള അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. 1926-ല്‍ പെരുമ്പാവൂരിലെ പൂല്ലൂരില്‍ ജനിച്ച ഗോവിന്ദന്‍ പിളള  46-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 57ലും-67ലും നിയമസഭാംഗമായി. ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ദേശാഭിമാനിയുടെ മുഖ്യപത്രാധിപരായിരുന്നു അദ്ദേഹം.

മുന്‍കേന്ദ്രമന്ത്രി കെ.സി.പന്ത് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി കെ.സി പന്ത് (81) അന്തരിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. പ്രതിരോധം, ധനം. ഊര്‍ജം, ഉരുക്ക് തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും നെഹ്റു മന്ത്രിസഭാംഗംമായിരുന്ന ജി.ബി പന്തിന്റെ പുത്രനാണ്. നെറ്റിനാള്‍ സ്വദേശിയായ കെ..സി പന്ത് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ 1962 ആണ് ആദ്യമായി ലോകസഭാംഗമായത്. 1967, 1971, 1989 വര്‍ഷങ്ങളിലെ ലോകസഭ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. പത്താം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. പന്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ദു:ഖം പ്രകടിപ്പിച്ചു. കഴിവുറ്റ ഭരണാധികാരിയും ജനസേവകനുമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കെ സൈന്യത്തെ ശക്തിപ്പെടുത്താന്‍ പന്ത് സ്വീകരിച്ച നടപടികള്‍ ആന്റണി സ്മരിച്ചു. സംസ്കാരം കുടുംബാങ്ങളുടെ തീരുമാനപ്രകാരം സ്വകാര്യ ചടങ്ങിനായി നടത്തി. ഔദ്യോഗിക ബഹുമതികളുണ്ടായില്ല.

പോക്കറ്റ് കാര്‍ട്ടൂണ്‍ പിതാവ് ടി.സാമുവല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പോക്കറ്റ് കാര്‍ട്ടൂണുകളുടെ പിതാവായി അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റ് ടി.സാമുവല്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഡല്‍ഹിയിലെ ഗുല്‍മോഹര്‍ പാര്‍ക്ക് സി-46 ലുള്ള വീട്ടില്‍ ചികിത്സയിലായിരുന്നു. കൊല്ലം മയ്യനാട് സ്വദേശിയാണ്. സാമുവലിന്റെ കാലു ആന്‍ഡ് മീന, ബാബുജി തുടങ്ങിയ പോക്കറ്റ് കാര്‍ട്ടൂണുകള്‍ ശ്രദ്ധേയമാണ്. ശങ്കേഴ്സ് വീക്ക്ലിയിലും, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്, നവ് ഭാരത ടൈംസ് എന്നീ പത്രങ്ങളിലും കാര്‍ട്ടൂണിസ്റ്റായിരുന്നു. ഇദ്ദേഹത്തിന്റെ ചില കാര്‍ട്ടൂണുകള്‍ ന്യൂയോര്‍ക്ക് ടൈംസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കുവേണ്ടിയും കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. ബിരുദത്തിനുശേഷം മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ പരിശീലനം നേടി. രണ്ടാം ലോക മഹായുദ്ധകാലത്താണ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നത്. ലാഹോറിലെ സിവില്‍-മിലിട്ടറി ഗസറ്റിലായിരുന്നു ആദ്യകാര്‍ട്ടൂണ്‍ വന്നത്. 1947-ല്‍ ഇന്ത്യാ വിഭജനത്തിനുശേഷം ഡല്‍ഹിയിലെത്തി ശങ്കേഴ്സ് വീക്ക്ലിയില്‍ ചേര്‍ന്നു. ബാബുജി എന്ന പേരിലുള്ള പോക്കറ്റ് കാര്‍ട്ടൂണുകള്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ കാര്‍ട്ടൂണുകള്‍ ന്യൂയോര്‍ക്ക് ടൈംസിലും അടിച്ചു വന്നു. ഗരീബ് എന്ന പേരിലെ കാര്‍ട്ടൂണ്‍ കോളവും ശ്രദ്ധേയമായിരുന്നു. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ ബോധവത്കരണ പരിപാടികള്‍ക്കായി കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അന്ത്യ ശുശ്രൂഷാ ചടങ്ങുകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗ്രീന്‍പാര്‍ക്ക് ഫ്രീ ചര്‍ച്ചില്‍ നടക്കും വൈകിട്ട് നാലിന് കശ്മീരിഗേറ്റ് മെട്രോ സ്റ്റേഷന് സമീപമുള്ള നിക്കോള്‍സണ്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും.

പ്രശസ്ത ഹാസ്യനടനും സംവിധായകനുമായ ജസ്പാല്‍ ഭട്ടി അന്തരിച്ചു

ചണ്ഡീഗഢ്: പഞ്ചാബില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പ്രശസ്ത ഹാസ്യനടനും സംവിധായകനുമായ ജസ്പാല്‍ ഭട്ടി (57) മരിച്ചു. മകനടക്കം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.30 നാണ് പഞ്ചാബിലെ ഷാകോട്ടില്‍ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്. അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടാണ് അപകടം. തന്റെ പുതിയ ചിത്രം പവര്‍കട്ടിന്റെ പ്രചരണാര്‍ഥമുള്ള പരിപാടിക്കായി ഭട്ടിന്‍ഡയില്‍ നിന്ന് ജലന്ധറിലേക്ക് പോവുകയായിരുന്നു ഭട്ടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ജലന്ധറിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറോടിച്ച മകന്‍ ജസ്രാജ്, പവര്‍കട്ടിലെ നായിക സുറിലീ ഗൌതം, ചിത്രത്തിന്റെ പ്രമോട്ടര്‍ നവനീത് ജോഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ലുധിയാനയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തെ പ്രമേയമാക്കി അദ്ദേഹം സംവിധാനം ചെയ്ത പവര്‍കട്ട് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് ഭട്ടിയുടെ മരണം. ഇന്ത്യയില്‍ ദൂരദര്‍ശന്‍ തരംഗമായി പടര്‍ന്ന 80-കളില്‍ ഉള്‍ട്ടാ പുള്‍ട്ടാ, ഫ്ളോപ്പ്ഷോ എന്നീ പരിപാടികളിലൂടെ കുടുംബസദസ്സുകളുടെ പ്രിയങ്കരനായി മാറിയ ഭട്ടി പിന്നീട് ഒട്ടേറെ പഞ്ചാബി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

യാഷ് ചോപ്ര (80) അന്തരിച്ചു

 മുംബൈ: ബോളിവുഡ്ഡിലെ പ്രണയ ചിത്രങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ സംവിധായകനും നിര്‍മാതാവുമായ യാഷ് ച്രോപ ഓര്‍മയായി. ആറ് പതിറ്റാണ്ട് ബോളിവുഡ്ഡിനെ തന്റേതാക്കിയ യാഷ് ഡെങ്കിപ്പനിയും ന്യുമോണിയയും പിടിപ്പെട്ട് ചികത്സയിലിരിക്കെ ഞായറാഴ്ച മുംബൈയിലെ ലീലാവതി ആസ്പത്രിയിലാണ് അന്തരിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ നിര്‍മാണ കമ്പനിയായ യാഷ് രാജ് ഫിലിംസിന്റെ സ്ഥാപകനാണ്. ആറ് ദേശീയ പുരസ്കാരങ്ങളും 11 ഫിലിംഫെയര്‍ അവാര്‍ഡും നേടിയ യാഷ് ച്രോപയെ 2001 ല്‍ ദാദസാഹിബ് ഫാല്‍ക്കെ 2005 ല്‍ പത്മഭൂഷനും നല്‍കി ആദരിച്ചു. 22 സിനിമകള്‍ സംവിധാനം ചെയ്തു. അമ്പതോളം സിനിമകള്‍ നിര്‍മിച്ചു. സാമുദായിക സൌഹാര്‍ദത്തിന് പ്രാധാന്യം നല്‍കി. 1995ല്‍ സംവിധാനം ചെയ്ത ധൂല്‍ കേ ഫൂല്‍ ആണ് ആദ്യ ചിത്രം 1973 ല്‍ ഡാങ് എ പോയം ഓഫ് ലവ് എന്ന ഹിറ്റ് ചിത്രം നിര്‍മിച്ച് അദ്ദേഹം യാഷ് രാജ് ഫിലിംസിന് തുടക്കം കുറിച്ചു. അമിതാബച്ചനെ രോഷകുലനായ ചെറുപ്പക്കാരനും, ഷാരുഖ് ഖാനെ കിങ് ഖാനുമാക്കിയത് യാഷിന്റെ ചിത്രങ്ങളാണ്. 1932ല്‍ സപ്തംബര്‍ 27-ന് പാകിസ്താനിലെ ലാഹോറിലാണ് യാഷിന്റെ ജനനം. സഹോദരന്‍ ബി. ആര്‍ ച്രോപയുടെ തണലില്‍ സിനിമാരംഗത്തെത്തി. എന്‍ജിനീയറിംങില്‍ ബിരുദം നേടിയിട്ടുണ്ട്. പമേല ച്രോപയാണ് ഭാര്യ സംവിധായകനും നിര്‍മാതാവുമായ ആദി ച്രോപ, നടന്‍ ഉദയ് ച്രോപ എന്നിവര്‍ മക്കളാണ്.

കംബോഡിയ: മുന്‍ രാജാവ് നെരോദം സിഹാനൂക്ക് അന്തരിച്ചു

നോംപെന്‍: തെക്കുകിഴക്കന്‍ രാജ്യമായ കംബോഡിയയിലെ മുന്‍ രാജാവ് നെരോദം സിഹാനൂക് (89) അന്തരിച്ചു. തിങ്കളാഴ്ച ചൈനയിലെ ബെയ്ജിങ്ങിലുള്ള ആസ്പത്രിയില്‍ ഹൃദയാഘാത ത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സ്വന്തം രാജ്യത്തിന്റെ ചരിത്രം പോലെ തന്നെ സംഭവബഹുലമായ വ്യക്തിജീവിതം നയിച്ച ആളായിരുന്നു സിഹാനൂക.്  ചലച്ചിത്രകാരനും കവിയും സംഗീതജ്ഞനുമായിരുന്ന അദ്ദേഹം പ്രവചനാതീതമായ രാഷ്ട്രീയനീക്കങ്ങളിലൂടെ വിശ്വസ്തരെപ്പോലും അമ്പരിപ്പിച്ച രാജ്യാധിപനായിരുന്നു. പില്‍ക്കാലത്തു ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രസ്ഥാനങ്ങളി ലൊന്നായിത്തീര്‍ന്ന ഖമര്‍ റൂഷുയുമായി ഒരു ഘട്ടത്തിലുണ്ടാക്കിയ രാഷ്ട്രീയധാരണയുടെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശന വിധേയനായിട്ടുണ്ട്.

ഫ്രഞ്ച് വാഴ്ചയ്ക്കു കീഴിലായിരുന്ന കംബോഡിയയില്‍ നെരോദം സുരാമൃത് രാജാവിന്റെ മകനായി 1922-ലാണ് സിഹാനൂക് ജനിച്ചത്. 1941-ല്‍ ഫ്രാന്‍സ് സിഹാനൂക്കിനെ കംബോഡിയന്‍ രാജാവായി അവരോധിച്ചു.  രണ്ടു വര്‍ഷത്തിനുശേഷം പിതാവിനുവേണ്ടി രാജപദം ഒഴിഞ്ഞു. 1960-ല്‍ പിതാവിന്റെ മരണശേഷമാണ് വീണ്ടും രാജാവായത്. രാജ്യം ശീതയുദ്ധത്തിന്റെ ചുഴിയിലകപ്പെട്ടതിനെ തുടര്‍ന്ന് 1970-ല്‍ യു.എസ് പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയില്‍ സിഹാനൂക് സ്ഥാനഭ്രഷ്ടനായി. ചൈനയിലേക്ക് പലായനം ചെയ്തു. മാവോവാദി പ്രസ്ഥാനമായ ഖമര്‍ റൂഷുമായി ധാരണയുണ്ടായത് ഇതേത്തുടര്‍ന്നാണ്. സംഘടന കംബോഡിയയില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ സിഹാനൂകിനെ രാജാവാക്കിയെങ്കിലും പിന്നീട് തടവിലാക്കി. അദ്ദേഹത്തിന്റെ പതിനാല് മക്കളില്‍ അഞ്ചുപേരെ ഭരണകൂടം വധിച്ചു. രണ്ടുലക്ഷത്തോളം പേരാണ് നാലു കൊല്ലത്തെ ഖമര്‍ റൂഷ് ഭരണകാലത്ത് കംബോഡിയയില്‍ കൊല്ലപ്പെട്ടത്. 1979ല്‍ ഖമര്‍ റൂഷിനെ പുറത്താക്കി വിയറ്റ്നാമിസ് ഭരണം കംബോഡിയയുടെ ഭരണം പിടിച്ചു. വീണ്ടും ചൈനയിലേക്ക് പോയ സിഹാനൂക് 13 വര്‍ഷം അവിടെ ജീവിച്ചു. 1991-ല്‍ വിയറ്റ്നാമീസ് സേന പിന്‍വാങ്ങിയശേഷം രാജ്യത്തു മടങ്ങിയെത്തുകയും രാജാവായി 1993-ല്‍  വീണ്ടും സ്ഥാനമേല്‍ക്കുകയും ചെയ്തു. മകനും ഇപ്പോഴത്തെ രാജാവുമായ നെരോദം സിഹാമണിക്കുവേണ്ടി 2004-ല്‍ രാജപദവിയൊഴിഞ്ഞു. അതിനുശേഷം ബെയ്ജിങ്ങിലും ഉത്തരകൊറിയയിലുമാണ് കൂടുതല്‍ സമയം ചെലവിട്ടത്.

മുന്‍ ഗവര്‍ണര്‍ സുഖ്ദേവ് സിങ് കാങ് അന്തരിച്ചു

ചണ്ഡീഗഢ്:മുന്‍ കേരളാ ഗവര്‍ണറും പ്രമുഖ നിയമജ്ഞനുമായ സുഖ്ദേവ് സിങ് കാങ് (81) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം ചണ്ഡീഗഡിലെ പി.ജി.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കേരളത്തിന്റെ 14-ാം ഗവര്‍ണറായിരുന്നു സുഖ്ദേവ് സിങ് കാങ്. 1997 ജനുവരി 25 മുതല്‍ 2002 ഏപ്രില്‍ 18 വരെയാണ് അദ്ദേഹം ഈ പദവിയിലിരുന്നത്. ഇ.കെ.നായനാരും എ.കെ ആന്റണിയുമായിരുന്നു ഈ കാലയളവില്‍ മുഖ്യമന്ത്രിമാര്‍. 1979 മുതല്‍ പത്ത് വര്‍ഷക്കാലം പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 1989 ല്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 1993-ലാണ് വിരമിച്ചത്. കേരളത്തിലെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ അംഗമായി നിയമിതനായി. മകന്‍ എന്‍.എസ്.കാങ് ചണ്ഡീഗഡിലെ റവന്യൂ വിഭാഗം ഫിനാന്‍ഷ്യല്‍ കമ്മീഷണറാണ്. രണ്ട് പെണ്‍ മക്കളുണ്ട്.

ഡോളിക്കു ജന്മം നല്‍കിയ ശാസ്ത്രജ്ഞന്‍ കാംപ്ബല്‍ അന്തരിച്ചു

ലണ്ടന്‍ : ശരീരകോശങ്ങള്‍ വഴിയുള്ള ക്ളോണിങ്ങിലൂടെ ലോകത്താദ്യമായി ജോളി എന്ന ആട്ടിന്‍ കുഞ്ഞിനു ജന്മം നല്‍കിയ ജീവശാസ്ത്ര ഗവേഷണസംഘത്തില്‍ അംഗമായിരുന്ന പ്രൊഫസര്‍ കെയ്ത്ത് കാംപ്ബല്‍ (58) അന്തരിച്ചു. പരീക്ഷണശാലയില്‍ വളര്‍ച്ചയെത്തിയ കോശത്തിന്റെ ഡി.എന്‍.എ ഘടനാമറ്റം വരുത്തി ഭ്രൂണം വികസിപ്പിച്ചതിലൂടെ ജന്മമെടുത്ത ലോകത്തെ ആദ്യ സസ്തനജീവിയാണു ഡോളി. എഡിന്‍ബറ സര്‍വകലാശാലയുടെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1996ല്‍ നടന്ന ഗവേഷണ വിജയത്തിന്റെ 66% സംഭാവനയും കാംപ്ബലിന്റേതാണെന്നു ഡോളിയുടെ സ്രഷ്ടാവെന്നു വിശേഷിപ്പിക്കപ്പെട്ട ഗവേഷണ മേധാവി ഇയാന്‍ വില്‍മുട്ട് അനുസ്മരിച്ചു. ഡോളി പിന്നീട ആറ് ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഡോളിക്കു പിന്നാലെ മൃഗങ്ങളുടെ കൃത്രിമസൃഷ്ടി വ്യാപകമായി. ഡോളിക്കു ജന്മം നല്‍കിയ ശാസ്ത്രസംഘത്തിലെ അംഗങ്ങള്‍ കഴിഞ്ഞ മാസം വീണ്ടും ഒന്നിച്ചു കൂടിയതു ബിബിസി റേഡിയോ 4 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍ മന്ത്രി രാമകൃഷ്ണന്‍ അന്തരിച്ചു

കണ്ണൂര്‍: കോണ്‍ഗ്രസ് സേവാദള്‍ ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്ന മുന്‍ മന്ത്രിയും ഏറെക്കാലം അവിഭക്ത കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റുമായിരുന്ന എന്‍.രാമകൃഷ്ണന്‍ (71) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.20ന് മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞമാസം 20ന് കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയിലും പിറ്റേന്ന് മംഗലാപുരത്തും പ്രവേശിപ്പിച്ചു. ഇടയ്ക്ക് ആരോഗ്യനില അല്പം മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞദിവസം ഗുരുതരമായി. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

മൃതദേഹം ചൊവ്വാഴ്ച കാലത്തു 11 മണിക്ക് വിലാപയാത്രയായി കണ്ണൂരിലേക്കു കൊണ്ടുവരും. വൈകീട്ട് നാലിന് തളാപ്പിലെ വീടായ 'വൃന്ദാവനി'ല്‍ എത്തിക്കും. ബുധനാഴ്ച കാലത്ത് ഒന്‍പതിന് പൊതുദര്‍ശനത്തിനായി കണ്ണൂര്‍ ഡി.സി.സി ഓഫീസിലെത്തിക്കും. 12 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കരിക്കും.

തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് അന്തരിച്ചു

കോഴിക്കോട്: ആള്‍ക്കൂട്ടത്തെ ഇളക്കിമറിച്ച കുറേ ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയ യുവ തിരക്കഥാകൃത്ത് ടി.എ. ഷാഹിദ്(41) അന്തരിച്ചു. കരള്‍രോഗത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ വെള്ളിയാഴ്ച സന്ധ്യക്ക് 6.45നായിരുന്നു അന്ത്യം.

1971ല്‍ മലപ്പുറംജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് തുറക്കലില്‍ പരേതനായ താമരശ്ശേരി അഹമ്മദ് കുട്ടിയുടെയും വാഴയില്‍ കദീജയുടെയും മകനായാണ് ഷാഹിദ് ജനിച്ചത്. മുണ്ടപ്പാലം ആലുങ്ങല്‍ എ.എം.എല്‍.പി. സ്‌കൂള്‍, കാന്തക്കാട് ഗവ. യു.പി. സ്‌കൂള്‍, കൊണ്ടോട്ടി ഇ.എം.ഇ.എ. ഹൈസ്‌കൂള്‍, മലപ്പുറം ഗവ. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരുവുനാടകങ്ങള്‍ എഴുതിയാണ് ഷാഹിദ് കലാരംഗത്തേക്ക് കടന്നുവന്നത്. ജി.എസ്.വിജയന്റെ സംവിധാനസഹായിയായി 1991ല്‍ സിനിമയിലെത്തി.
മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍, മാമ്പഴക്കാലം, നാട്ടുരാജാവ്, അലിഭായ്, മമ്മൂട്ടി നായകനായ രാജമാണിക്യം, പൃഥ്വിരാജിന്റെ താന്തോന്നി എന്നിവ ഷാഹിദിന്റെ പ്രധാന തിരക്കഥകളാണ്. മോഹന്‍ലാലിന് ഏറെ പ്രശംസലഭിച്ച 'ബാലേട്ടന്‍' ആണ് ഷാഹിദിന്റെ സിനിമയായ ആദ്യ തിരക്കഥ. 'ബാലേട്ടന്‍' വന്‍ വിജയമായപ്പോള്‍ ഷാഹിദ് മലയാളസിനിമയില്‍ തന്‍േറതായ സ്ഥാനം ഉറപ്പിച്ചു.

'രാജമാണിക്യം' മമ്മൂട്ടിയുടെ അതുവരെ കാണാത്ത രൂപവും അഭിനയവും മലയാളിക്ക് കാണിച്ചുകൊടുത്ത സിനിമയായിരുന്നു. ദിലീപിന്റെ 'പച്ചക്കുതിര', കലാഭവന്‍ മണിയുടെ 'ബെന്‍ ജോണ്‍സണ്‍', ഏറ്റവും ഒടുവിലത്തെ തിരക്കഥയായ 'എം.എല്‍.എ. മണി പത്താംക്ലാസും ഗുസ്തിയും', 'മത്സരം' എന്നിവയാണ് ഷാഹിദിന്റെ മറ്റുതിരക്കഥകള്‍. ആള്‍ക്കൂട്ടങ്ങളെയും ആരാധകരെയുംകണ്ട് ഷാഹിദ് രചിച്ച തിരക്കഥകള്‍ താരങ്ങള്‍ക്ക് വീരപരിവേഷം നല്‍കിയവയായിരുന്നു.

മൃതദേഹം ശനിയാഴ്ച രാവിലെ 8 മണിമുതല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. കബറടക്കം 9.30ന് കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തില്‍. കോട്ടപ്പറമ്പ് ഗവ. ആസ്പത്രിയിലെ ഹെഡ് നഴ്‌സ് ഷീജയാണ് ഭാര്യ. മക്കള്‍: അഖില, അലിഡ. സഹോദരങ്ങള്‍: തിരക്കഥാകൃത്ത് ടി.എ.റസാഖ്, സുഹ്‌റ, കുഞ്ഞിക്കോയ, അബ്ദുന്നാസര്‍.

എം.എസ് മധുസൂദനന്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളകൗമുദി എഡിറ്റര്‍  എം.എസ് മധുസൂദനന്‍ (68)അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

ഗീതാ മധുസൂദനനാണ് ഭാര്യ. വിശാഖും ജൂലിയുമാണ് മക്കള്‍. ഇരുവരും അമേരിക്കയിലാണ്. മക്കള്‍ എത്തിയ ശേഷമേ ശവസംസ്‌കാരം നടക്കൂ. കേരളകൗമുദി സ്ഥാപക പത്രാധിപരായ കെ സുകുമാരന്റെയും മാധവി സുകുമാരന്റെയും പുത്രനാണ്. എം.എസ് മണി, പരേതനായ എം.എസ് ശ്രീനീവാസന്‍, എം.എസ് രവി എന്നിവര്‍ സഹോദരങ്ങളാണ്.

ആര്‍.എസ്.എസ്.മുന്‍ അധ്യക്ഷന്‍ സുദര്‍ശനന്‍(81) അന്തരിച്ചു

റായ്പൂര്‍: ആര്‍.എസ്.എസിന്റെ മുന്‍നിര നേതാവും മുന്‍ അധ്യക്ഷനുമായ കെ.എസ്.സുദര്‍ശനന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ 6.50നായിരുന്നു അന്ത്യം. മൃതദേഹം നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിച്ചു. വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന  ഗോപാല്‍ വ്യാസ് എം.പി.യുടെ പുസ്തക പ്രകാശനച്ചടങ്ങിനായി രണ്ടുദിവസം മുമ്പാണ് സുദര്‍ശന്‍ റായിപൂരിലെത്തിയത്. ഞായറാഴ്ച രാവിലെ നാഗ്പൂരിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗിയായ സുദര്‍ശന് 10വര്‍ഷംമുമ്പ് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. മറവിരോഗം ബാധിച്ചിരുന്ന അദ്ദേഹത്തെ ആഗസ്തില്‍ സഹോദരന്റെ വീട്ടില്‍ താമസിക്കവേ പ്രഭാതസവാരിക്കിടെ ഏഴുമണിക്കൂര്‍ കാണാതായത് വാര്‍ത്തയായിരുന്നു. കടുത്ത ഹിന്ദുത്വ നിലപാടുകളുടേയും സ്വദേശി ആശ്രയങ്ങളുടേയും പേരിലാണ് അദ്ദേഹം ശ്രദ്ധേയനായത്. 6പതിറ്റാണ്ടോളം ആര്‍.എസ്.എസ് പ്രചാരക് ആയിരുന്ന സുദര്‍ശനന്‍ 2000 മുതല്‍ 2009 വരെ പാര്‍ട്ടിയുടെ സര്‍സംഘചാലക് ആയിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് 2009-ല്‍ നേതൃപദവിയില്‍ നിന്ന് സ്വയം ഒഴിഞ്ഞു. പിന്നീട് ഭോപ്പാല്‍ കേന്ദ്രമാക്കി സന്നദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവരികയായിരുന്നു. 54-ല്‍ പ്രചാരക് ആയ അദ്ദേഹം സംഘടനയുടെ കായിക പരിശീലനകാര്യത്തില്‍ പുലര്‍ത്തിയ നിഷ്കര്‍ഷയുടെ പേരില്‍ അംഗങ്ങള്‍ക്കിടയില്‍ സമ്മതനായിരുന്നു. കര്‍ണാടകയിലെ മണ്ഡ്യ ജില്ലയിലുള്ള കുപ്പളി ഗ്രാമത്തില്‍ സങ്കേതി ബ്രാഹ്മണകുടുംബത്തില്‍ 1931-ല്‍ ജൂണ്‍ 18നാണ് സുദര്‍ശനന്‍ ജനിച്ചത്.

സണ്‍ മ്യുങ് മൂണ്‍ (92) അന്തരിച്ചു

ബെയ്ജിങ്: പ്രസിദ്ധമായ യൂണിഫൈഡ് ചര്‍ച്ച് സ്ഥാപകന്‍ സണ്‍ മ്യുങ് മൂണ്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. മാധ്യമ ബിസിനസുകാരനും സന്നദ്ധപ്രവര്‍ത്തകനുമായി അറിയപ്പെട്ട ഇദ്ദേഹം കഴിഞ്ഞ മാര്‍ച്ചില്‍ 2500 പേരെ ഉള്‍പ്പെടുത്തി സമൂഹ വിവാഹം നടത്തി ശ്രദ്ധ നേടിയിരുന്നു.

ലോകവ്യാപകമായി 70 ലക്ഷം വിശ്വാസികളുണ്ടെന്ന് അവകാശപ്പെടുന്ന യൂണിഫൈഡ് ചര്‍ച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ വിമത പ്രവര്‍ത്തനം നടത്തുകയാണെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. 1920ല്‍ ഇന്നത്തെ വടക്കന്‍ കൊറിയയിലെ ജിയോങ് ജുവിലാണ് ജനിച്ചത്. കൊറിയന്‍ യുദ്ധം അവസാനിച്ചയുടനെയാണ് ഇദ്ദേഹം യൂണിഫൈഡ് ചര്‍ച്ച് സ്ഥാപിച്ചത്. ചര്‍ച്ച് ലോകവ്യാപകമായി വ്യാപിച്ചതിനൊപ്പം അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും വളര്‍ന്നു. ഇതോടെ അദ്ദേഹത്തിന്റെ വിമര്‍ശകരുടെ എണ്ണവും വര്‍ദ്ധിച്ചു.

മൃദംഗകലയുടെ ആചാര്യന്‍ മാവേലിക്കര വേലുക്കുട്ടിനായര്‍ അന്തരിച്ചു

തിരുവനന്തപുരം: മൃദംഗകലയുടെ ആചാര്യന്‍ മാവേലിക്കര വേലുക്കുട്ടിനായര്‍ ( 87 ) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച  നാലിനായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കര്‍ണാടക സംഗീതരംഗത്ത് വന്‍ ശിഷ്യസമ്പത്തുള്ള വേലുക്കുട്ടി നായര്‍ നാല് തലമുറകളിലെ സംഗീതജ്ഞര്‍ക്കായി മൃദംഗം വായിച്ച അപൂര്‍വ കലാകാരനാണ്.

സ്വാതിതിരുനാള്‍ സംഗീതകോളജ് മൃദംഗം വിഭാഗത്തിലെ ആദ്യ അധ്യാപകനാണ്. ഇദ്ദേഹം തയാറാക്കിയ പാഠ്യപദ്ധതിയാണ് കേരളത്തിലെ എല്ലാ സംഗീത കോളേജുകളിലെയും മൃദംഗ വിഭാഗം ഇന്നും പിന്തുടരുന്നത്. മൃദംഗവിദ്വാന്‍ എന്നതിലുപരി സംഗീതജ്ഞന്‍ കൂടിയായിരുന്നു. ചെട്ടികുളങ്ങര ഈരേഴതെക്ക് നെടുമ്പ്രത്ത് വീട്ടില്‍ ( വേമ്പനാട്ട് കുടുംബം ) മൃദംഗവിദ്വാന്‍ മുതുകുളം എസ്. കുമാരപിള്ളയുടെയും കാര്‍ത്യായനി അമ്മയുടെയും മകനായി ജനിച്ച വേലുക്കുട്ടി നായര്‍  മൃദംഗ ചക്രവര്‍ത്തി പാലക്കാട് മണിഅയ്യരുടെ പ്രിയ ശിഷ്യനായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, കെ.ജെ. യേശുദാസ്, സഞ്ജയ് സുബ്രഹ്മണ്യം തുടങ്ങി പല തലമുറകളിലെ സംഗീതജ്ഞരുടെ കച്ചേരികള്‍ക്ക് വേലുക്കുട്ടി നായരുടെ മൃദംഗം അകമ്പടി സേവിച്ചു. ബാലമുരളീകൃഷ്ണ ആദ്യമായി കേരളത്തില്‍ പാടാന്‍ വന്നപ്പോള്‍ മൃദംഗം വായിച്ചത് ഇദ്ദേഹമായിരുന്നു. 

കേന്ദ്രസംഗീതനാടക അക്കാദമിയുടെ മുന്‍വര്‍ഷത്തെ ടാഗോര്‍ പുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു. കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, ചെന്നൈ മ്യൂസിക് അക്കാദമിയുടെ സംഗീത കല ആചാര്യ പുരസ്‌കാരം, ശെമ്മാങ്കുടി ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മൃദംഗ കലാശിരോമണി അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തരമുതല്‍ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. രണ്ടരയോടെ തൈക്കാട് ശാന്തികവാടത്തിലാണ് ശവസംസ്‌കാരം.

ഹോളിവുഡ് നടി സെലസ്റ്റെ ഹോം അന്തരിച്ചു

ന്യൂയോര്‍ക്ക്: ആദ്യകാല ഹോളിവുഡ് നടിയും ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായിരുന്ന സെലസ്റ്റെ ഹോം (95) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിച്ചിരുന്ന സെലസ്റ്റയെ പത്ത് വര്‍ഷമായി മറവിരോഗവും അര്‍ബുദവും തീരാരോഗിയാക്കി. കുറച്ചുനാള്‍ മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഒരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് ഭര്‍ത്താവ് ഫ്രാങ്ക് ബാസിനും ചില സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു.

1947 ല്‍ പുറത്തുവന്ന ജെന്റില്‍മാന്‍സ് എഗ്രിമെന്റ് എന്ന ചിത്രത്തിലൂടെയാണ് സെലസ്‌റ്റെ ഓസ്‌കാര്‍ നേടിയത്.  ഓസ്‌കാര്‍ നേടിയതിന് ശേഷം 1949 ലും 1950 ലും കം ടു ദ സ്‌റ്റേബിള്‍, ഓള്‍ എബൗട്ട് ഈവ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്‌കാര്‍ നോമിനേഷനും നേടിയിരുന്നു. ഗ്രിഗറി പെക്കിനൊപ്പമാണ് ജെന്റിമാന്‍സ് എഗ്രിമെന്റില്‍ വേഷമിട്ടത്. അഭിനയരംഗത്ത് നിന്ന് വിടവാങ്ങിയതിന് ശേഷം കാരുണ്യപദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമായി. ക്രിയേറ്റീവ് ആര്‍ട് തെറാപ്പി സെന്റര്‍ എന്നൊരു സ്ഥാപനത്തിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. അഞ്ച് തവണ വിവാഹം കഴിച്ചു. ദ സ്‌നേക്ക് പിറ്റ്, ഹൈ സൊസൈറ്റി, ദ ചടെന്റര്‍ ട്രാപ്, ത്രീ വൈഫ്‌സ്, ഐ ഹേറ്റ് ഹാംലെറ്റ്, ഗ്ലോറിയാന, ത്രീ ലിറ്റില്‍ ഗേള്‍സ് ഇന്‍ ബ്ലൂ, പ്രോമിസ്ഡ് ലാന്‍ഡ്, നാന്‍സി, ഡ്രൈവിംഗ് മി ക്രേസി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരുകാലത്ത് ഹോളിവുഡില്‍ തിളങ്ങിനില്‍ക്കുകയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത അഭിനേത്രിയായിരുന്നിട്ടും അന്ത്യകാലത്ത് സാമ്പത്തിക പരാധീനതകള്‍ അവരെ അലട്ടിയിരുന്നു.

രാധാകൃഷ്ണപിള്ള(വാഷിംഗ്ടണ്‍)അന്തരിച്ചു

വാഷിംഗ്ടണ്‍ (ഡി.സി): ചേര്‍ത്തലയിലെ ശ്രീനിലയത്തില്‍ പരേതനായ ശിവരാമപിള്ളയുടെയും സുമതിക്കുട്ടിയുടെയും മകന്‍ രാധാകൃഷ്ണപിള്ള വെര്‍ജീനിയയിലെ സെന്റര്‍വില്ലിലുള്ള വസതിയില്‍ അന്തരിച്ചു. അന്ത്യകര്‍മ്മങ്ങള്‍ ജൂലായ് 14 ന് ഉച്ചയ്ക്ക് രണ്ടിന് വെര്‍ജീനിയയിലെ ഹെറണ്ടനിലുള്ള 721 എല്‍ഡല്‍ സ്ട്രീറ്റിലെ ആഡംസ്ഗ്രീന്‍ ഫ്യൂണറല്‍ ഹോമില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.  ഭാര്യ: ബിന്ദു ജയകുമാരി (ഒറാക്കിള്‍ കോര്‍പ്പറേഷന്‍). മകള്‍: നന്ദിനി രാധാകൃഷ്ണന്‍.

അധ്യാപകനായിരുന്ന രാധാകൃഷ്ണപിള്ള മലയാളി സമൂഹത്തിനിടയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി മലയാളി സംഘടനകള്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കും.

പ്രശസ്ത ഗുസ്തിക്കാരനും നടനുമായ ധാരാസിങ് അന്തരിച്ചു

മുംബെ: രാജ്യസഭാ അംഗവും പ്രശസ്ത ഗുസ്തിക്കാരനും നടനുമായ ധാരാസിങ് അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം ഇന്നുരാവിലെ 7.30നായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടര്‍ന്ന ഇദ്ദേഹത്തെ ഈ സംവിധാനങ്ങളോടെയാണ് വീട്ടിലേക്ക് മാറ്റിയത്. ഒരു ഡോക്ടറും നഴ്സും അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി വീട്ടിലുണ്ടായിരുന്നു. പോളണ്ടുകാരനായ ജോര്‍ജ് സിബിസ്കോയെ 1968-ല്‍ തോല്‍പിച്ച് ഗുസ്തിയില്‍ ലോകചാംമ്പ്യന്‍ പട്ടം നേടി. 2003മുതല്‍ 2009വരെ രാജ്യസഭാംഗമായിരുന്നു. ഗുസ്തിയിലൂടെയും ഒട്ടേറെ വോളിബുഡ് സിനിമകളിലെ അഭിനയത്തിലൂടെയും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി. ധാരാസിങ്ങിനെ ഏറ്റവും പ്രശസ്തനാക്കിയത് രാമാനന്ദ് സാഗറിന്റെ പ്രശസ്ത ടിവി സീരിയലായ ‘രാമായണി’ലെ ഹനുമാന്‍ വേഷമാണ്. പഞ്ചാബിലെ അമൃത്സറിനടുത്ത് ധമുചക് ഗ്രാമത്തില്‍ 1928 നവംബര്‍ 19ന് ജനിച്ച ധാരാസിങ്ങിന് കുട്ടിയായിരുന്നപ്പോഴേ വലിയ ശരീരമായിരുന്നു. അതുകൊണ്ട് ധാരാസിങ്ങിനെ ഗുസ്തി പഠിക്കാന്‍ വിട്ടു. മുത്താരംകുന്ന് പി.ഒ.എന്ന മലയാളസിനിമയിലും ധാരാസിങ്ങ് വളരെ പ്രധാനപ്പെട്ട വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ജബ് വി മെറ്റ് എന്ന ഹിന്ദിസിനിമയിലാണ്.

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കെ.എസ്.ആര്‍.ദോസ് അന്തരിച്ചു

ചെന്നൈ: ഒരുകാലത്തെ ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കെ.എസ്.ആര്‍. ദോസ് (75) അന്തരിച്ചു. ചെന്നൈയില്‍ അപ്പോളോ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യസംബന്ധ മായ അവശതകളെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു.  തെലുങ്ക്-കന്നഡ,ഡതമിഴ് സിനിമകളിലായി നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം എന്‍.ടി.രാമറാവു, രജനീകാന്ത്, കമല്‍ഹാസന്‍, വിഷ്ണുവര്‍ധന്‍, അംബരീഷ്, ശങ്കര്‍നാഗ്, ചിരഞ്ജീവി, ശോഭന്‍ബാബു, കൃഷ്ണ തുടങ്ങിയ താരങ്ങളെ വെച്ച് ഡസന്‍ കണക്കിന് ഹിറ്റ് ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ വ്യക്തിയാണ്. മികച്ച എഡിറ്ററും കൂടിയായിരുന്നു കെ.എസ്.ആര്‍. ദോസ്.

  ആന്ധ്രയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം 20 ലധികം കന്നഡ ചിത്രങ്ങളും 30 ലധികം തെലുങ്കുചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഖൈദി, കള്ളാകുള്ളാ, സഹോദരാ സവാല്‍, സ്‌നേഹിതരാ സവാല്‍, ചിന്നദന്തമാഗ, ബംഗാരധഗുഡി, തിരുഗുബാന, റൗഡിറാണി, മൊസഗല്ലഗി മൊസഗുഡു തുടങ്ങിയവ വിജയചിത്രങ്ങളില്‍ ചിലതുമാത്രം. വിഷ്ണുവര്‍ധന്‍ നായകനായ 12 വിജയചിത്രങ്ങളാണ് ദോസ് ഒരുക്കിയത്. 1966 ലാണ് ആദ്യചിത്രം പുറത്തുവരുന്നത്. 2000 ത്തില്‍ പുറത്തിറങ്ങിയ നഗുലമ്മയാണ് അവസാനചിത്രം. ബാംഗ്ലൂരിലായിരുന്നു താമസമെങ്കിലും കുറച്ചുനാളായി ചെന്നൈയിലാണ്.
 

ബ്രിട്ടീഷിലെ ബീജീസ് ഗായകന്‍ അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് സംഗീതലോകത്ത് ആറുപതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ബീജീസ് സംഗീത സംഘത്തിലെ റോബിന്‍ ഗിബ് അര്‍ബുദ ബാധിതയെത്തുടര്‍ന്ന് അന്തരിച്ചു. റോബിനും സഹോദരങ്ങളായ ബാരി,മൌറീസ് എന്നിവരും ചേര്‍ന്ന് 1958ലാണ് ബീജീസ് സ്ഥാപിച്ചത്. എഴുപതുകളുടെ അവസാനം ഡിസ്കോ സംഗീതരംഗത്ത് നിറഞ്ഞുനിന്ന സംഘമായിരുന്നു ബീജീസ്. പാട്ടുകള്‍ എഴുതുകയും പാടുകയും സംഗീത ആല്‍ബങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ബീജീസ് സഹോദരന്മാരില്‍ ബാരി മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇംഗ്ളണ്ടിലും അയര്‍ലന്‍ഡിനും മധ്യേയുള്ള ഐല്‍ ഓഫ് മാനില്‍ 1949ലാണ് റോബിന്‍ ജനിച്ചത്. 1963-ല്‍ സ്വന്തമായി ആദ്യ ആല്‍ബം ‘ദ ബാറ്റില്‍ ഓഫ് ദ ബ്ളു ആന്‍ഡ് ദ ഗ്രേ’ പുറത്തിറക്കി.

അമേരിക്കന്‍ ഗായിക ഡോണ സമ്മര്‍ അന്തരിച്ചു

ഫ്ലോറിഡ: ഡിസ്‌കോ റാണിയെന്ന പേരില്‍ പ്രശസ്തയായ അമേരിക്കന്‍ ഗായിക ഡോണ സമ്മര്‍ സുഡാനോ (63) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്നാണ് അന്ത്യം. ചടുല നൃത്ത സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ഡോണ സമ്മറിന് അഞ്ച് ഗ്രാമി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

1948 ല്‍ ബോസ്റ്റണില്‍ ജനിച്ച ഡോണ സമ്മര്‍ 10 ാം വയസില്‍ പള്ളി ഗായക സംഘത്തിലൂടെയാണ് സംഗീത ലോകത്ത് എത്തിയത്. പിന്നീട് സ്റ്റേജ് പ്രകടനങ്ങളിലൂടെ തന്റേതായ സ്ഥാനമുറപ്പിച്ച ഡോണയുടെ ആദ്യ സോളോ ആല്‍ബം 1974 ലാണ് പുറത്തിറങ്ങിയത്. 
ഹോട്ട് സ്റ്റഫ്, ബാഡ് ഗേള്‍സ്, ലവ് ടു ലവ് യു ബേബി, ഷി വര്‍ക്ക്‌സ് ഹാര്‍ഡ് ഫോര്‍ ദ മണി തുടങ്ങിയവ പാട്ടുകളോടൊപ്പം ചടുല നൃത്തച്ചുവടുകളുമായി വേദിയില്‍ നിറഞ്ഞാടിയ ഡോണയുടെ ഹിറ്റ് ആല്‍ബങ്ങളാണ്.

കാര്‍ലോസ് ഫ്യുവന്തസ്(83)അന്തരിച്ചു

മെക്സിക്കോ: ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ വേറിട്ട ശബ്ദമായി നിന്ന മെക്സിക്കന്‍ നോവലിസ് റ്റ് കാര്‍ലോസ് ഫ്യുവന്തസ് അന്തരിച്ചു. സ്പാനിഷ് ഭാഷയിലെ ഏറ്റവുംമികച്ച എഴുത്തുകാരിലൊരാളായി കരുതപ്പെടുന്ന ഫ്യുവന്തസിന്റെ അന്ത്യം മെക്സിക്കോസിറ്റിയിലെ ആസ്പത്രിയിലായിരുന്നു.  ഇരുപതിലേറെ നോവലുകളും ഒട്ടേറെ ചെറുകഥകളും നാടകങ്ങളും തിരക്കഥകളും എഴുതിയിട്ടുണ്ട്. സ്പാനിഷ് പത്രമായ എല്‍ പെയ്സില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കോളവും എഴുതിയിരുന്നു. മെക്സിക്കോയുടെയും അമേരിക്കയുടെയും ശക്തനായ വിമര്‍ശകനായിരുന്നു ഇടത് രാഷ്ട്രീയ വീക്ഷണം പുലര്‍ത്തിയിരുന്ന ഫ്യുവന്തസ്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കോസിന്റെയും മാരിയോ വെര്‍ഗാസ് യോസയുടെയും ഒക്ടാവിയോ പാസിന്റെയും സമകാലികനും സുഹൃത്തുമായിരുന്ന ഫ്യവന്തസിനു സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം കിട്ടിയില്ല. പക്ഷേ, സ്പെയിനിലെ ഏറ്റവുവലിയ സാഹിത്യപുരസ്കാരമായ സെര്‍വാന്തസ് അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. മാര്‍ക്സ് ഡെയ്സ് എന്ന കഥാപാത്രമാണ് ഫ്യവന്തസിന്റെ ആദ്യ കൃതി.

ടി.വി.അച്യുതവാര്യര്‍ (81) അന്തരിച്ചു

ഒല്ലൂര്‍: ‘എക്സ്പ്രസ്’ ദിനപത്രത്തിന്റെ ജോയിന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ടി.വി. അച്യുതവാര്യര്‍ അന്തരിച്ചു. ഒല്ലൂര്‍ എടക്കുന്നിലെ വീട്ടില്‍ ദീരഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഇന്നലെ രാവിലെ 8.30-നാണ് അന്ത്യം സംഭവിച്ചത്. ദീനബന്ധു, പുണ്യഭൂമി എന്നീപത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന അച്യുതവാര്യാരുടെ മുഖപ്രസംഗങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു. പരിസ്ഥിതി ഭീഷണിക്കെതിരെ ജാഗ്രത പുലര്‍ത്തിയിരുന്ന അദ്ദേഹം ‘ഒരേ ഭൂമി ഒരേ ജീവന്‍’, ‘ജനനീതി’എന്നീ പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപസമിതി അംഗമായിരുന്നു. തികഞ്ഞ ഗാന്ധിയനും സോഷ്യലിസ്റ്റും ആദര്‍ശനിഷ്ഠയുമുള്ള അദ്ദേഹം മൂര്‍ച്ചയുള്ള ഭാഷയുടെ ഉടമകൂടിയായിരുന്നു. തലോര്‍ പ്രൈമറി സ്കൂള്‍, വരന്തപ്പിള്ളി സ്കൂള്‍, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1953-ലാണ് പത്രപ്രവര്‍ത്തനരംഗത്തെത്തിയത്. സൈലന്റ് വാലിയെക്കുറിച്ചുമാത്രം ഒരു ഡസനോളം മുഖപ്രസംഗങ്ങള്‍ എഴുതി. 12 വര്‍ഷത്തോളം സ്പോര്‍ട്സ് എഡിറ്ററായിരുന്നു. 1980-ല്‍ വി.കരുണാകരന്‍ നമ്പ്യാരുടെ മരണത്തെത്തുടര്‍ന്ന് എക്സ്പ്രസ് എഡിറ്ററായി. സ്വവസതിയായ ‘ഗംഗോത്രി’യില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം ഇന്നലെ വൈകിട്ട് തൈക്കാട്ടുശ്ശേരി കാട്ടുകുഴിയിലെ തറവാട്ടുവീട്ടില്‍ സംസ്കാരകര്‍മ്മം നടത്തി.

നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമയുടെ കാരണവരും പ്രമുഖ  നിര്‍മ്മാതാവുമായ നവേദയ അപ്പച്ചന്‍ (87) തിങ്കളാഴ്ച വൈകിട്ട് 6.45ന് ലോക്ഷോര്‍ ആസ്പത്രിയില്‍ അന്തരിച്ചു. അപ്പച്ചന്റെ വിയോഗത്തോടെ ഏഴ് പതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ഒരുയുഗം അവസാനിക്കുകയാണ്. മൂത്ത സഹോദരന്‍ കുഞ്ചാക്കോയോടൊപ്പം കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1946ലാണ്. സംഘാടകന്‍,നിര്‍മ്മാതാവ്, വിതരണാ വകാശി, വ്യാവസായി തുടങ്ങിയ വിവിധ റോളുകളില്‍ അപ്പച്ചന്‍ നിറഞ്ഞുനിന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ 70 എം.എം.ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യ ഡ്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മലയാളത്തിലെ ആദ്യ സിനിമാ സ്കോപ്പ്  ചിത്രമായ തച്ചോളി അമ്പു എന്നിവ നിര്‍മിച്ചത് അപ്പച്ചനാണ്. ദക്ഷിണേന്ത്യയിലെ ആദ്യ മെഗാ ടെലിവിഷന്‍ സീരിയലായ ബൈബിള്‍ കഥയുടെ നിര്‍മ്മാതാവും ഇദ്ദേഹമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടിക്കുട്ടിയമയ്ക്ക്, പുവേ പൂ ചൂടവാ, ചാണക്യന്‍ തുടങ്ങിയവ അപ്പച്ചന്റെ പ്രമുഖ ചിത്രങ്ങളാണ്. ഏഴ് വര്‍ഷം കേരള ഫിലീം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായിരുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ രാഷ്ട്രപതിയുടെ സ്വര്‍ണ മെഡലും അപ്പച്ചന് നേടിക്കൊടുത്തു. ചലചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്കാരവും ഇദ്ദേഹത്തിന് കഴിഞ്ഞവര്‍ഷം ലഭിച്ചു. മൃതദേഹം ചൊവ്വാഴ്ച രാവിലെ 11മുതല്‍ 6വരെ എറണാകുളം ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് ചന്നൈയിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് താംബരം ദര്‍ക്കാള്‍ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, നടന്‍ മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖര്‍ ആസ്പത്രിയിലെത്തി അപ്പച്ചന് അന്ത്യോപചാരമര്‍പ്പിച്ചു.

സംസ്കൃത പണ്ഡിതന്‍ എം. ഹരിഹര ശാസ്ത്രി അന്തരിച്ചു

ബാംഗ്ളൂര്‍: പ്രശസ്ത സംസ്കൃത പണ്ഡിതന്‍ എം. ഹരിഹര ശാസ്ത്രി (101) നിര്യാതനായി. ബാംഗ്ളൂര്‍ മല്ലേശ്വരം വസതിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം സംസ്കൃത കോളേജ് പ്രിന്‍സിലായിരുന്നു. സംസ്കൃത ഭാഷയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാലടി സംസ്കൃത സര്‍വകലാശാല ഡിലിറ്റ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ ഒട്ടെറെ നാടകങ്ങളും മലയാളം, സംസ്കൃതം വ്യാകരണങ്ങളും രചിച്ചിട്ടുണ്ട്. തിരുവനന്തപുരം കിളിമാനൂരിലാണ് ഇദ്ദേഹം ജനിച്ചത്. സംസ്കാരം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ബാംഗ്ളൂര്‍ രാജാജിനഗര്‍ ഹരിശ്ചന്ദ്ര ശ്മശാനത്തില്‍ നടക്കും.

എന്‍.കെ.പി.സാല്‍വെ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.സി.സി.ഐ. മുന്‍ പ്രസിഡന്റുമായിരുന്ന എന്‍.കെ.പി. സാല്‍വെ (90) നിര്യാതനായി. ഇന്നലെ രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ മകനാണ്. ക്രിക്കറ്റ് ഭരണരംഗവുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള സാല്‍വെക്ക് 1987-ലെ ലോകകപ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കൊണ്ടുവന്നതില്‍ വലിയ പങ്കുണ്ട്. ഇംഗ്ളണ്ടിന് പുറത്തുക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത് അതാദ്യമായിരുന്നു. ചാലഞ്ചര്‍ ട്രോഫി അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. മധ്യപ്രദേശിലെ ബീതുള്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി സാല്‍വെ ലോക്സഭയിലെത്തുന്നത്. പിന്നീട് ലോക്സഭാംഗമായി. ഇന്ദിരാഗാന്ധി രാജീവ്ഗാന്ധി, പി.വി. നരസിംഹറാവു സര്‍ക്കാരുകളില്‍ സാല്‍വെ കേന്ദ്ര മന്ത്രിയായിരുന്നു. മൃതദേഹം തിങ്കളാഴ്ച നാഗ്പൂരില്‍ സംസ്കരിക്കും.

ഗോവ ടൂറിസംമന്ത്രി മതാനി സല്‍ദാന (64) അന്തരിച്ചു

പനാജി: ഗോവയിലെ ടൂറിസംമന്ത്രി മതാനി സല്‍ദാന ഹൃദയാഘാതംമൂലം അന്തരിച്ചു. ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും ചുമതലകൂടി വഹിച്ചിരുന്നു. കോതാലിം മണ്ഡലത്തില്‍ നിന്നു വിജയിച്ച അല്‍ദാന ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇത് മൂന്നാം തവണയാണ് നിയമസഭാംഗമാകുന്നത്. നേരത്തെ യുണൈറ്റഡ് ഗോവന്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയംഗമായിരുന്നു. മനോഹര്‍ പാരിക്കറുടെ കഴിഞ്ഞ മന്ത്രിസഭയിലും അംഗമായിരുന്നു.
 

ടോംഗ രാജാവ് അന്തരിച്ചു.

നുക്കുവലോഫ : ദക്ഷിണ പസഫിക് മേഖലയിലെ ദ്വീപ്‌ രാഷ്ട്രമായ ടോംഗയുടെ രാജാവ്  ജോര്‍ജ്  ട്യൂപൌ   അഞ്ചാമന്‍ (63 ) അന്തരിച്ചു. ഹോങ്കോങ്ങിലെ ആസ്പത്രിയിലായിരുന്നു  അന്ത്യം. മരണ കാരണം വ്യക്തമല്ല.സഹോദരനും കിരീടാവകാശിയുമായ  ട്യൂപൌത്തോ ലവാക്ക രാജകുമാരന്‍  മരണ സമയത്ത് അടുത്തുണ്ടായിരുന്നു.ദക്ഷിണ പസഫിക്  മേഖലയിലെ അവസാന ഏകാധിപത്യ രാഷ്ട്രമായി കണക്കാക്കുന്ന ടോംഗയില്‍ ജനാധിപത്യ പരിഷ്കരണങ്ങള്‍ക്ക്  തുടക്കമിട്ട രാജാവാണ് 2006  ല്‍ സ്ഥാനമേറ്റ  ജോര്‍ജ് ട്യൂപൌ അഞ്ചാമന്‍ .രാജാവിന്റെ മരണത്തെ തുടര്‍ന്ന്  ടോംഗയില്‍ ദുഖാചരണം തുടങ്ങി. ദേശീയ റേഡിയോയില്‍  ശോകസംഗീതം പ്രക്ഷേപണം ചെയ്തും പൂക്കളര്‍പ്പിച്ച്  പ്രാര്‍ഥിച്ചുമാണ്   ടോംഗ ജനത പ്രിയ രാജാവിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നത്.


tcr
 

ടോംഗ രാജാവ് ജോര്‍ജ് ടൂപ്പോവ് അഞ്ചാമന്‍ അന്തരിച്ചു

നുക്കുവലോഫ: ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയില്‍ പരിമിത ജനാധിപത്യം കൊണ്ടുവന്ന രാജാവ് ജോര്‍ജ് ടൂപ്പോവ് അഞ്ചാമന്‍ (63) അന്തരിച്ചു. ഹോങ്കോങ്ങില്‍ വെച്ചായിരുന്നു അന്ത്യം. മരണസമയത്തു സമീപത്തുണ്ടായിരുന്നു കിരീടാവകാശികൂടിയായ സഹോദരന്‍ ടുപ്പോട്ടോ ലവകയുടെ നേതൃത്വത്തില്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജ്യത്ത് ജനാധിപത്യ പരമായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനു തുടക്കമിട്ടയാള്‍ എന്ന നിലയിലാകും അദ്ദേഹം ചരിത്രത്തില്‍ ഇടം നേടുക. സഹോദരന്‍ ലുപ്പോട്ടോ ലവകയാകും അടുത്ത രാജാവ്. മരണകാരണം വ്യക്തമാക്കിയിട്ടില്ല. അര്‍ബുധം ബാധിച്ചതിനെത്തുടര്‍ന്ന് ആറുമാസം മുമ്പ് അദ്ദേഹത്തിന്റെ ഒരുവൃക്ക നീക്കം ചെയ്തിരുന്നു.

യു.എസ്.ഗവേഷകന്‍ ഫ്രാങ്ക് ഷെര്‍വുഡ് റൌലന്‍ഡ് അന്തരിച്ചു

കാലിഫോര്‍ണിയ: മനുഷ്യനിര്‍മിത പദാര്‍ത്ഥങ്ങള്‍ മൂലം ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിക്ക് ക്ഷയം സംഭവിക്കുന്നുണ്ടെന്ന വിവരം ലോകത്തെ അറിയിച്ച യു.എസ്. ഗവേഷകന്‍ ഫ്രാങ്ക് ഷെര്‍വുഡ് റൌലന്‍ഡ് (ഷെറി, 84) അന്തരിച്ചു. റഫ്രിജറേറ്ററിലും മറ്റുമുപയോഗിക്കുന്ന ക്ളോറോഫൂറോ കാര്‍ബണ്‍ (സി.എഫ്.സി.)എന്ന വാതമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പ്രൊഫ. റൌലന്‍ഡ് 1974-ല്‍ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ആശയങ്ങള്‍ മറ്റ് ശാസ്ത്രജ്ഞരും രസതന്ത്ര ലോകവും പുച്ഛിച്ച് തള്ളിയിരുന്നെങ്കിലും 20 വര്‍ഷത്തിനുശേഷം ശാസ്ത്രലോകം അദ്ദേഹത്തെ നോബേല്‍ സമ്മാനം നല്‍കി ആദരിച്ചിരുന്നു. ഈ കണ്ടെത്തല്‍ സി.എഫ്.സി.ക്ക് കാരണമാകുന്ന റെഫ്രിജറേറ്റര്‍ പോലുള്ള ഉത്പന്നങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വഴി തെളിയിച്ചു. 1985-ല്‍ സി.എഫ്.സി മൂലം അന്റാര്‍ട്ടിക്കയ്ക്ക് മുകളിലെ ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീണ കാര്യം കണ്ടെത്തുകയും ചെയ്തു.

സ്വാതന്ത്ര്യ സമര സേനാനി കെ.വി. ഈശ്വരവാരിയര്‍ അന്തരിച്ചു.

ഒറ്റപ്പാലം: സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായ അമ്പലപ്പാറ 'അഞ്ജലിയില്‍' പ്രൊഫ.കെ.വി.ഈശ്വര

വാര്യര്‍ (95 ) അന്തരിച്ചു.അസുഖത്തെത്തുടര്‍ന്ന്‍  വെള്ളിയാഴ്ച വാണിയം കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.തിങ്കളാഴ്ച  പുലര്‍ച്ചെയായിരുന്നു  മരണം. 17 മത്തെ വയസ്സില്‍ മഹാത്മാഗാന്ധിയെ നേരിട്ട് കണ്ടു ദേശീയ  പ്രസ്താനത്തിന്റെ ഭാഗമായി.കൊച്ചി പ്രജാമണ്ഡലത്തിനു തുടക്കം    കുറിച്ചവരില്‍ ഒരാളാണ്. ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് നല്ലേപ്പിള്ളിയില്‍  സ്കൂള്‍ അധ്യാപകനായിരിക്കെ വിദ്യാര്‍ഥി സമരത്തിനു പ്രചോദനം നല്‍കിയതിനു 1942  അറസ് റ്റിലായി. പനമ്പിള്ളി  ഗോവിന്ദമേനോന്‍ , ഇക്കണ്ടവാര്യര്‍  എന്നിവര്‍ക്കൊപ്പം ആറാഴ്ച വിയൂര്‍ ജയിലില്‍  കഴിഞ്ഞു.പുറത്തു വന്ന ശേഷം ശ്രീകൃഷ്ണപുരത്തിനടുത്തു  കാട്ടുകുളത്ത് സേവാശ്രമം സ്ഥാപിച്ചു,.ഹരിജനങ്ങള്‍ക്ക് വിദ്യാഭ്യാസം, സൗജന്യ വൈദ്യ സഹായം,നെയ്ത്ത് പഠിപ്പിക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി.മൃഗബലി അവസാനിപ്പിക്കാന്‍ സമരം നടത്തി പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം ഹൈസ്കൂള്‍ ,അണ്ണാമല സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.കവിതയ്ക്ക് കൃഷ്ണഗീതി പുരസ്കാരം ,വാചസപ്തി   പുരസ്കാരം,സാമൂഹിക സേവനത്തിന് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ പുരസ്കാരം,എന്നിവ ലഭിച്ചു.ശവസംസ്കാരം  ഷൊര്‍ണൂര്‍ ശാന്തീതീരം ശ്മശാനത്തില്‍ ഇന്ന് രാവിലെ നടക്കും


tcr

മുന്‍കാല ഹിന്ദിനടന്‍ ജോയ് മുഖര്‍ജി അന്തരിച്ചു

മുബൈ: ഹിന്ദിസിനിമയിലെ മുന്‍കാലനടന്‍ ജോയ് മുഖര്‍ജി (73) അന്തരിച്ചു. തിങ്കളാഴ്ച അസുഖത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ നീലം മുഖര്‍ജിയും മൂന്നുമക്കളും സമീപത്തുണ്ടായിരുന്നു. ഹിന്ദി സിനിമയിലെ പ്രമുഖ നിര്‍മാതാവ് ശശിധരന്‍ മുഖര്‍ജിയുടെ മകനാണ്. 1960-ല്‍ പുറത്തിറങ്ങിയ ‘ലവ് ഇന്‍ സിംല’ എന്ന സിനിമയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ലവ് ഇന്‍ ടോക്കിയോ, സിദ്ധി ഫിര്‍ വോ ദില്‍ ലായാ ഹൂം, ഏക് മുസാഫിര്‍ ഏക് ഹസീന എന്നിവയാണ് ഹിറ്റായി ചിത്രങ്ങളില്‍ ചിലത്. 2009-ല്‍ പുറത്തിറങ്ങിയ ടെലിവിഷന്‍ സീരിയലായ ആയെ ദില്‍ ഇ നദാന്‍ എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. വ്യാഴാഴ്ച ലീലാവതി ആസ്പത്രിയില്‍ ദിലീപ് കുമാര്‍, സൈറാബാനു, ബാപ്പിലഹരി എന്നിവര്‍ ജോയ് മുഖര്‍ജിയെ സന്ദര്‍ശിച്ചു.


Warning: getimagesize(admin/news_pics/fullsize/503ac7aebb55d691b7a931d9b0cedaea.) [function.getimagesize]: failed to open stream: No such file or directory in /home/content/55/5815855/html/ENEWSKERALACOM/files/obituary.php on line 12

ബോളിവുഡ് നടന്‍ ജോയി മുഖര്‍ജി അന്തരിച്ചു

അറുപതുകളില്‍ ബോളിവുഡിലെ സജ്ജീവസാന്നിധ്യമായിരുന്ന ആദ്യകാല നടന്‍ ജോയി മുഖര്‍ജി  ( 73 ) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കടുത്തപനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സിനിമ കുടുംബത്തില്‍ ജനിച്ച ജോയി മുഖര്‍ജി  ലവ് ഇന്‍ ഷിംല എന്ന ചിത്രത്തിലൂടെയാണ്  വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. നായകനായി മാത്രമല്ല  കൊമേഡിയന്‍ ,സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ധര്‍മേന്ദ്ര,ജിതേന്ദ്ര, രാജേഷ്  ഖന്ന എന്നിവര്‍ക്കൊപ്പം അറുപതുകളില്‍ ഹിന്ദി ചലച്ചിത്ര ലോകത്ത് മുന്‍ നിരയില്‍ ചുവടുറപ്പിച്ച ജോയി അക്കാലത്തെ പ്രമുഖ നായികമാരുടെയെല്ലാം നായകനായി അഭിനയിച്ചിട്ടുണ്ട്. ഭാര്യ നീലം   മുഖര്‍ജി,മൂന്നു മക്കളുണ്ട്. ജോയി മുഖര്‍ജിയുടെ  സഹോദരന്മാരുടെ  മക്കളാണ് ബോളിവുഡ്  താരങ്ങളായ കാജോളും, തനുഷയും.
tcr

സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു

മുംബൈ: മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകന്‍  ബോംബെ  രവി(86) അന്തരിച്ചു. കഴിഞ്ഞ 29മുതല്‍ ചികിത്സയിലായിരുന്നു. ദക്ഷിണ മുംബൈയിലെ ബോംബെ ഹോസ്പിറ്റലില്‍വച്ച്  ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്. ശവസംസ്കാരം നാളെ രാവിലെ. മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി, ഹിന്ദി ഭാഷകളിലായി 250 തോളം സിനിമകളിലെ സംഗീത സംവിധായകനായിരുന്നു രവി. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് നഖക്ഷതങ്ങളിലെ ‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’എന്ന ഗാനത്തിലൂടെയാണ്. പഞ്ചാഗ്നി, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, ഗസല്‍, സര്‍ഗം, കളിവാക്ക്, പാഥേയം, സുകൃതം, വിദ്യാരംഭം, പരിണയം, മയൂഖം തുടങ്ങിയ സിനിമകളിലും അതിമനോഹര ഗാനങ്ങളൊരുക്കി. ഗുജറാത്ത്, കേരള സംസ്ഥാന അവാര്‍ഡുകളും ബോളിവഡില്‍ ഏറ്റവും വിലമതിക്കുന്ന ഫിലീം ഫെയര്‍ ഇരട്ടപുരസ്കാരമുള്‍പ്പെടെ ഇരുപതോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1971ല്‍ പത്മശ്രീയും നല്‍കി ആദരിച്ചു. 1926ല്‍ ഡല്‍ഹിയില്‍ ജനിച്ച രവി പതിനൊന്നാം വയസ്സില്‍ ക്ഷേത്രങ്ങളില്‍ ഭജന പാടിയാണ് സംഗീതലോകത്തേക്ക് ചുവടുവെച്ചത്. 1954ല്‍ പുറത്തിറങ്ങിയ ‘വചന്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 1986-ല്‍ ബോംബെ രവി എന്ന പേരിലൂടെ മലയാളത്തിലുമെത്തി. ചൌദ് വി കാ ചാന്ദ് സിനിമയാണ് രവിയെ ഇന്ത്യ മുഴുവന്‍ പ്രശസ്തനാക്കിയത്.

പോപ്പ് ഗായകന്‍ ഡേവി ജോണ്‍സ് അന്തരിച്ചു

ലോസാഞ്ചലിസ്: അറുപതുകളില്‍ യുവലോകത്തെ ഹരംകൊള്ളിച്ച പോപ്പ് ഗായകന്‍ ഡേവി ജോണ്‍സ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ ടെലിവിഷന്‍ ഷോയില്‍, ബീറ്റില്‍സിന്റെ അമേരിക്കന്‍ പതിപ്പായി രൂപംകൊണ്ട ദ് മോങ്കീസ് എന്ന പോപ്പ് ബാന്‍ഡിലെ പ്രമുഖ അംഗമായിരുന്നു. ബ്രിട്ടനില്‍ ജനിച്ച ജോണ്‍സിന് കുതിരപ്പന്തയത്തിലും കമ്പമുണ്ടായിരുന്നു ഫ്ളോറിഡയിലെ ഇന്ത്യന്‍ ടൌണില്‍ സ്വന്തം കുതിരാലയത്തില്‍ മൃഗങ്ങളെ പരിചരിക്കാന്‍ പോകുന്നതിനിടെയായിരുന്നു ഹൃദയാഘാതം.

പി.കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു

കോട്ടയം: എന്‍.എസ്.എസ്. പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ. നാരായണപ്പണിക്കര്‍ (82) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഉച്ചയ്ക്ക് 2.10ന് ചങ്ങനാശ്ശേരിയില്‍ വെച്ചാണ് അന്തരിച്ചത്. 1984-ലാണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. തുടര്‍ച്ചയായി 28 വര്‍ഷം ജനറല്‍ സെക്രട്ടറിയായിരുന്നു. സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭനുശേഷം ഏറെക്കാലം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിപദം അലങ്കരിച്ച വ്യക്തിയാണ്. ചങ്ങനാശ്ശേരി നഗരസഭയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ നാരായണപ്പണിക്കര്‍ കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഫുഡ്ബോള്‍ ഇതിഹാസം ശൈലന്‍ മന്ന അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യയുടെ ഫുഡ്ബോള്‍ ഇതിഹാസം ശൈലന്‍ മന്ന എന്ന ശൈലേന്ദ്രനാഥ് മന്ന (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. ഇന്നലെ രാത്രി 11-ഓടെ എഎംആര്‍ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പുലര്‍ച്ചെ രണ്ടുമണിയോടെ മരിക്കുകയായിരുന്നു. 1951-ലെ ഡല്‍ഹിയിലെ പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണമണിയിച്ച ഫുഡ്ബോള്‍ ടീമിന്റെ നായകനായിരുന്നു. അടുത്തവര്‍ഷം ഹെല്‍സിങ്കി ഒളിമ്പിക്സിലും 1954ലെ മനില ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ഫുഡ്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2000-ല്‍ ഓള്‍ ഇന്ത്യന്‍ ഫുഡ്ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തെ ഇന്ത്യയുടെ ഫുഡ്ബോള്‍ ഓഫ് ദ് മിലേനിയം ആയി ആദരിച്ചിരുന്നു.

എം.എ. വെള്ളോടി അന്തരിച്ചു

ചെന്നൈ: മുന്‍ വിദേശകാര്യ സെക്രട്ടറി എം.എ. വെള്ളോടി (മുള്ളത്ത് അരവിന്ദാക്ഷന്‍ വെള്ളോടി 90) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച ചെന്നൈയില്‍ വെച്ചാണ് അന്തരിച്ചത്. ഐക്യരാഷ്ട്രസഭയില്‍ ദീര്‍ഘകാലം വിവിധ സമിതികളില്‍ ഇന്ത്യയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം ചെന്നൈയില്‍ താമസിച്ചുവരികയായിരുന്നു. 1948-മുതല്‍ പതിറ്റാണ്ടിലേറെക്കാലം വിദേശകാര്യ വകുപ്പില്‍ പ്രവര്‍ത്തിച്ച വെള്ളോടി വിവിധ വിദേശരാജ്യങ്ങളിലും യു.എന്‍. സെക്രട്ടറിയേറ്റ് കൌണ്‍സിലിലും, മനുഷ്യാവകാശ കൌണ്‍സിലിലും, അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ധിരാഗാന്ധി, മൊറാര്‍ജി ദേശായി, വാജ്പെയ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രോപ്പോലീത്ത കാലം ചെയ്തു

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുതിര്‍ന്ന മെത്രോപ്പൊലീത്തയും മുന്‍ നിരണം ഭദ്രാസനാധിപനുമായിരുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രോപ്പോലീത്ത (94) കാലം ചെയ്തു. വ്യാഴാഴ്ച 8.15ന് പരുമല സെന്റ് ഗ്രിയോറിയോസ് ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഓസ്താത്തിയോസ് മെത്രോപ്പൊലീത്തയെ പരുമല മിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. മലങ്കരസഭയില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആന്ധ്ര, ഓറീസ്സ സംസ്ഥാനങ്ങളില്‍ കുഷ്ഠരോഗികളുടെയും എയ്ഡ്സ് രോഗികളുടെയും പുനഃരധിവാസത്തിനായി പ്രവര്‍ത്തിച്ചു. കുറച്ചുകാലം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുപതോളം ഗ്രന്ഥങ്ങല്‍ രചിച്ചിട്ടുണ്ട്. നാല്‍പ്പത് ആതുരസേവാകേന്ദ്രങ്ങള്‍ തുടങ്ങി. 1956-ല്‍ വൈദീകപദം സ്വീകരിച്ചു. 1975-ല്‍ നിരണം ഭദ്രാസനാധിപനായി. 2007-ല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. വ്യാഴാഴ്ച ഏഴരയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെത്രോപ്പൊലീത്തയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാവേലിക്കര സെന്റ് പോള്‍ ദേവാലയത്തില്‍വെച്ച് കബറടക്കം നടക്കും.

കര്‍ണാടക മന്ത്രി വി.എസ്.ആചാര്യ അന്തരിച്ചു

ബാംഗ്ളൂര്‍: കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി വി.എസ്. ആചാര്യ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബാംഗ്ളൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒരു പരിപാടിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ആചാര്യ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആചാര്യയെ മല്ലിഗെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1983-ലാണ് ഇദ്ദേഹം ആദ്യമായി കര്‍ണാടക നിയമസഭയിലെത്തുന്നത്. മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.

വിഖ്യാതഗായിക വിറ്റ്നി ഹൂസ്റ്റണ്‍ അന്തരിച്ചു

ലോസ്ആഞ്ചലിസ്: പോപ്പ് സംഗീത ലോകത്തെ വിഖ്യാതഗായകരില്‍ ഒരാളും നടിയുമായ വിറ്റ്നി ഹൂസ്റ്റണ്‍ (48) അന്തരിച്ചു. കാലിഫോര്‍ണിയയിലെ ബവേര്‍ലി ഹില്‍സിലെ ഹോട്ടല്‍ മുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ജനിച്ച വിറ്റ്നി കാല്‍ നൂറ്റാണ്ടു പിന്നിട്ട സംഗീത ജീവിതത്തിനിടെ ആറ് ഗ്രാമി അവാര്‍ഡുകളും 30 ബില്‍ഡ് ബോര്‍ഡ് അവാര്‍ഡുകളും 22 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡുകളും നേടി ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഗായികയെന്ന ഗിന്നസ് ബുക്കിനുടമയായ ആളാണ്. സംഗീതലോകത്തെ അതുല്യ പ്രതിഭയ്ക്കുള്ള ഗ്രാമി പുരസ്കാരം സമ്മാനിക്കുന്ന ദിനത്തിന്റെ തലേന്ന് സംഗീതലോകത്തെ പ്രമുഖര്‍ അത്താഴവിരുന്നിനായി ഒത്തുചേര്‍ന്ന ഹോട്ടലിലാണ് വിറ്റ്നിയെ മരിച്ച നിലയില്‍
കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. ഈ വര്‍ഷത്തെ ഗ്രാമി പുരസ്കാരച്ചടങ്ങ് വിറ്റ്നിക്കുള്ള ആദരാഞ്ജലികൂടിയായി മാറും.

 

ബഹിരാകാശ സഞ്ചാരി ഡോ. ജാനിസ് വോസ് അന്തരിച്ചു

മാസച്യൂസിറ്റ്സ്: പ്രശസ്ത ബഹിരാകാശ സഞ്ചാരി ഡോ. ജാനിസ് വോസ് അന്തരിച്ചു. ബഹിരാകാശത്തേക്ക് 1990ല്‍ ആദ്യമായി പോയ ജാനിസ് ഏഴുവര്‍ഷത്തിനിടയില്‍ അഞ്ചുതവണ ബഹിരാകാശ യാത്രനടത്തി. രാജ്യാന്തര ബഹിരാകാശത്തേക്കു പോയ അവസാനത്തെ യാത്ര 2000-ലായിരുന്നു.

ഒ.പി. ദത്ത അന്തരിച്ചു

മുംബൈ: മുതിര്‍ന്ന ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഒ.പി. ദത്ത അന്തരിച്ചു. കോകിലാബെന്‍ ആസ്പത്രിയില്‍ ഇന്നലെ രാത്രി 9.30 നായിരുന്നു അന്ത്യം. ചലച്ചിത്ര സംവിധായകന്‍ ജെ.പി. ദത്ത മകനാണ്. 1948-ല്‍ പ്യാര്‍ കി ജീത്ത് എന്ന സിനിമ സംവിധാനം ചെയ്താണ് ഇദ്ദേഹം ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. സുരജ്മുഖി, എക് നസര്‍, മാല്‍ക്കിന്‍, ആംഗന്‍ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രമുഖ ചിത്രങ്ങള്‍. ജെ.പി. ദത്ത സംവിധാനം ചെയ്ത ഗുലാമി, ഹത്തിയാര്‍, ബോര്‍ഡര്‍, റെഫ്യൂജി, എല്‍.ഒ.സി. കാര്‍ഗില്‍, ഉമ്രുജാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചു.

പോളണ്ട് കവിയത്രി വിസ്ലാവ ഷിംബോര്‍സ്ക അന്തരിച്ചു

വാഴ്സ: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരജേത്രിയായ പോളണ്ട് കവിയത്രി വിസ്ലാവ ഷിംബോര്‍സ്ക (88) ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചു. ‘കവിതയിലെ മൊസാര്‍ട്ട്’ എന്നാണ് ഷിംബോര്‍സ്കയെ സാഹിത്യലോകം വിശേഷിപ്പിച്ചിരുന്നത്. സ്വതവേ അന്തര്‍മുഖിയായിരുന്ന ഷിംബോര്‍സ്കയ്ക്ക് 1996-ലാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്. ഫ്രഞ്ച് കവിതകള്‍ പരിഭാഷപ്പെടുത്തിയിരുന്ന ഇവര്‍ സാഹിത്യവിമര്‍ശകയും കൂടിയായിരുന്നു. 2011-ല്‍ പോളണ്ടിലെ ഏറ്റവും വലിയ ബഹുമതിയായ ‘ദ ഓര്‍ഡര്‍ ഓഫ് ദ വൈറ്റ് ഈഗിള്‍’ നല്‍കി ഷിംബോര്‍സ്കയെ പ്രസിഡന്റ് ബ്രോണിസ്ളോ കൊമോരോവ്സ്കി ആദരിച്ചിരുന്നു.

എ.കെ ദാമോദരന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: സ്വാതന്ത്യ്രസമര സേനാനിയും നയന്ത്രജ്ഞനും അധ്യാപകനുമായിരുന്ന എ.കെ ദാമോദരന്‍ (90) നിര്യാതനായി. രണ്ടാഴ്ചയിലേറെ ഡല്‍ഹിയിലെ ഓഖ്ലയിലുള്ള എസ്കോര്‍ട്ട് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകിട്ടോടെയായിരുന്നു. ഇന്ത്യയുടെ നയതന്ത്രമേഖലയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ എ.കെ. ദാമോദരന്‍ ഇറ്റലിയിലും സ്വീഡനിലും അബാസഡറായിരുന്നു. ശ്രീലങ്ക, ചൈന, ജര്‍മനി, റഷ്യ, സ്വീഡന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ചു. റഷ്യയുമായുള്ള സൌഹൃദക്കാരാര്‍ രൂപവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വിദേശ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം രണ്ടുവര്‍ഷം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അധ്യാപകനായി. രാജീവ്ഗാന്ധിയുടെ കാലത്ത് രൂപവത്കരിച്ച ഉന്നതതല ഉപദേശക സമിതിയിലും അംഗമായിരുന്നു.

പിന്നണി ഗായിക ദീപാലി ജോഷി വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: ഹിന്ദി പിന്നണി ഗായിക ദീപാലി ജോഷി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. ഒരു സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് ഇന്ത്യന്‍ എംബസിയില്‍ ഒരുക്കിയ സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്കുള്ള മാര്‍ഗമധ്യേയാണ് അപകടമുണ്ടായത്. അവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചുവെന്നാണ് പ്രാഥമിക വിവരം. സംഗീത പരിപാടി സഘാടകരായ   സ്ഥാപനത്തിലെ രണ്ടുപേരും ദീപാലിയും കൂടെവന്നയാളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്നു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഗ്രീക്ക് സംവിധായകന്‍ തിയോ ആന്‍ജലോ പൌലോ അന്തരിച്ചു

ഏതന്‍സ്: വിഖ്യാത ഗ്രീക്ക് സംവിധായകന്‍ തിയോ ആന്‍ജലോ പൌലോ (76) റോഡപകടത്തില്‍ മരിച്ചു. ഏതന്‍സിലെ തുറമുഖ നഗരമായ പിറേസില്‍ ദി അദര്‍ സീ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ തിയോയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  1935ല്‍ ഏതന്‍സില്‍ ജനിച്ച തിയോ നാല് പതിറ്റാണ്ടായി ചലച്ചിത്രലോകത്ത് സക്രിയനാണ്. 1995ല്‍ കാന്‍ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ്ജൂറി പുരസ്കാരം, 1998ല്‍ ഗോള്‍ഡന്‍ പാം എന്നിവയടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കുവൈത്ത് മുന്‍ മന്ത്രി അന്തരിച്ചു

കുവൈത്ത് മുന്‍ മന്ത്രി ഷെയ്ഖ് സൌദ് അല്‍ നാസര്‍ അല്‍ സബ അന്തരിച്ചു. വാര്‍ത്താ വിതരണം, എണ്ണകാര്യ വകുപ്പുകളില്‍ മന്ത്രിയായിട്ടുള്ള ഷെയ്ഖ് സൌദ് കുവൈത്തിലെ ഇറാഖ് അധിനിവേശ കാലത്ത് യുഎസിലെ കുവൈത്ത് സ്ഥാനപതി എന്ന നിലയിലാണ് ശ്രദ്ധേയനായത്. 1981 മുതല്‍ 1992വരെ യുഎസില്‍ സ്ഥാനപതിയായിരുന്നു അദ്ദേഹം. അധിനിവേശത്തിനെതിരെ യുഎസ് സൈനിക സഹായം തേടുന്നതില്‍ ഉള്‍പ്പെടെ ഷെയ്ഖ് സൌദിന്റെ ഇടപെടല്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നുവെന്നാണ് വിലയിരുത്തല്‍. മൃതദേഹം കബറടക്കി.

ഇറ്റാ ജെയിംസ് അന്തരിച്ചു

ലൊസാഞ്ചല്‍സ്: പ്രശസ്ത യുഎസ് ഗായിക ഇറ്റാ ജെയിംസ് (73) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. ആറു തവണ ഗ്രാമി പുരസ്കാരത്തിന് അര്‍ഹയായിട്ടുണ്ട്. 17 തവണ ബ്യൂസ് മ്യൂസിക് പുരസ്കാരം നേടി. അറ്റ്ലാസ്റ്റ്, ദ് ക്യൂന്‍ ഓഫ് സോള്‍, തുടങ്ങി ഒട്ടേറെ പ്രശസ്ത ആല്‍ബങ്ങള്‍ക്ക് വേണ്ടി പാടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദി ഡ്രീമര്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആല്‍ബം. അമേരിക്കന്‍ മാസികയായ റോളിങ് സ്റ്റോണിന്റെ എക്കാലത്തെയും മികച്ച നൂറ് ഗായികമാരുടെ പട്ടികയില്‍ 22-ാം സ്ഥാനത്താണ് ഇറ്റാ ജെയിംസ്.

ഹോമോയ് വ്യരവാല അന്തരിച്ചു

വഡോദര: രാജ്യത്തെ ആദ്യത്തെ വനിതാ വാര്‍ത്താ ഫോട്ടോഗ്രാഫര്‍ ഹോമോയ് വ്യരവാല അന്തരിച്ചു. ഇന്ത്യാവിഭജനത്തിന് അനുകൂലമായി പ്രമുഖരാഷ്ട്രീയ നേതാക്കള്‍ തീരുമാനമെടുത്ത യോഗത്തിന്റേതടക്കം അവസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ‘ഡാല്‍ഡ 13’ എന്ന പേരിലും അറിയപ്പെട്ട ഹോമായ് ജനങ്ങളിലേക്കെത്തിച്ചു. രണ്ടാം ലോകമഹായുദ്ധം, ഇന്ത്യന്‍ സ്വാതന്ത്യ്രസമരം, ബംഗ്ളാദേശ് വിഭജനം, റെഡ്ഫോര്‍ട്ടില്‍ ആദ്യമായി ദേശീയപതാകയുയര്‍ത്തുന്നത് ഇവയെല്ലാം അവരുടെ ക്യാമറയിലൂടെ ചരിത്രത്തിന്റെ താളുകളിലെ മായാത്ത ചിത്രങ്ങളായി. പാകിസ്ഥാനിലേക്ക് യാത്ര തിരിക്കുന്നതിനുമുമ്പായി വ്യാകുലനായി കാണപ്പെട്ട ജിന്നയുടെ പടം, ഗാന്ധിജിയുടെ വിയോഗവേളയിലെ ദൃശ്യങ്ങള്‍ എന്നിവയും ഹോമായുടെ ക്യാമറക്കണ്ണുകളിലൂടെ പിറന്നു. 1913-മുംബൈയിലൊരു പാഴ്സി  കുടുംബത്തില്‍ ജനിച്ച ഹോമായ് ജെ.ജെ. സ്കൂള്‍ ഓഫ് ആട്സ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് ഫോട്ടോഗ്രാഫിയില്‍ ആകൃഷ്ടയാകുന്നത്. പിന്നീട് ജീവിത പങ്കാളിയായ മനേക്ഷാ വ്യാരവല്ല ആയിരുന്നു പ്രചോദനം. ആദ്യ ചിത്രം ബോംബെ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ  ഡല്‍ഹി ബ്യൂറോയില്‍ ഫോട്ടോഗ്രാഫറായി. ഒപ്പം ഓണ്‍ലുക്കറിലും ടൈമിലും ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചു. ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു ഹോമോയുടെ ക്യാമറയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടെ വ്യക്തി.

സുകുമാരാനന്ദ സ്വാമി സമാധിയായി

കൊല്ലം: ഇരവിപുരം ഗോകുലാശ്രമം മഠാധിപതി സുകുമാരാനന്ദ സ്വാമി സമാധിയായി. കഴിഞ്ഞ രണ്ടാഴ്ചയിലായി കിടപ്പിലായിരുന്നു. 1924 മെയ് 19ന് ജനിച്ച്, കുട്ടിക്കാലം മുതല്‍ ആത്മീയതയില്‍ സംതൃപ്തി നേടിയിരുന്ന സുകുമാരന്‍ പിന്നീട് പനയന്നാര്‍ കാവിലെ തപസ്സിനുശേഷം 1960-ല്‍ സന്യാസം സ്വീകരിക്കുകയും 1968-ല്‍ ഇരവിപുരത്ത് ഗോകുലാശ്രമം സ്ഥാപിക്കുയും ചെയ്തു. വേദങ്ങളിലും ഉപനിഷത്തുകളിലും അഗാധ പാണ്ഡിത്യം സമ്പാദിച്ച സ്വാമിക്ക് വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അനുയായികളുണ്ടായിരുന്നു. ആശ്രമകാര്യങ്ങളുടെ നടത്തിപ്പിനായി ‘സനാതന ധര്‍മ്മസഭ’ എന്ന സംഘനടയ്ക്ക് രൂപം നല്‍കി. സ്വാമിയുടെ ആരാധകരായി സേവനം നടത്തിയവരില്‍ പ്രധാനിയാണ് വൈക്കം ചന്ദ്രശേഖരന്‍ നായരും കാക്കനാടനും വി.ബി.സി. നായരും തന്റെ ഗുരു സുകുമാരാനന്ദ സ്വാമിമാത്രമാണെന്ന് കാക്കനാടന്‍ പറഞ്ഞു.

മാലം ബകായ് സന്‍ഹ അന്തരിച്ചു

ബിസാവു: ഗിനി ബിസാവു പ്രസിഡന്റ് മാലം ബകായ് സന്‍ഹ (64) അന്തരിച്ചു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഇദ്ദേഹം അന്തരിച്ചത്. 2009-ലാണ് സന്‍ഹ പ്രസിഡന്റായി സ്ഥാനമേറ്റത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അദ്ദേഹം ചികിത്സാര്‍ഥം വിദേശത്തേക്ക് പുറപ്പെട്ടു. പിന്നീട് മരണംവരെ നാട്ടിലേക്ക് മടങ്ങിയിരുന്നില്ല. മാലം ബകായിയുടെ മരണം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനി ബിസാവുവില്‍ വീണ്ടും അധികാര വടംവലിക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കും വഴിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാത്തുമ്മയുടെ ആടിലെ സുഹ്റ അന്തരിച്ചു

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവലായ പാത്തുമ്മയുടെ ആടിലെ മുഖ്യകഥാപാത്രങ്ങളിലൊരാളായ സുഹ്റ (72) അന്തരിച്ചു. ബഷീറിന്റെ അനുജനായ അബുബക്കറിന്റെ ഭാര്യയാണ്. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് പാലാംക്കടവ് പുത്തന്‍കാഞ്ഞൂര്‍ തറവാട്ടിലെ അംഗമാണ്.

ഭരതനാട്യനര്‍ത്തകി കെ.ജെ. സരസ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ഭരതനാട്യ നര്‍ത്തകി കെ.ജെ. സരസ (84) അന്തരിച്ചു. അരനൂറ്റാണ്ടുകാലം നൃത്തരംഗത്ത് തിളങ്ങിയ സരസയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, എഴുത്തുകാരി ശിവശങ്കരി ഉള്‍പ്പെടെ ആയിരത്തോളം ശിഷ്യരുണ്ട്. ഭരതനാട്യത്തിന് നല്‍കിയ വിശിഷ്ടസേവനങ്ങളെ മാനിച്ച് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ ലൈലാമണി പുരസ്കാരം, നാട്യസെല്‍വം അവാര്‍ഡ്, മികച്ച ഭരതനാട്യ അധ്യാപികയ്ക്കുള്ള സംഗീതനാടക അക്കാദമി പുരസ്കാരം, നാട്യകല ചക്രവര്‍ത്തിനി, നാട്യ കലാരത്ന തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ വനിതാ നാട്ടുവാങ്കക്കാരി കൂടിയാണ്. 1966-ലും 1969-ലും ഉജ്ജൈനിയിലെ കാളിദാസ ഫെസ്റ്റിവലില്‍ സ്വര്‍ണകലശ പുരസ്കാരം നേടി. തന്റെ ഗുരുകൂടിയായ സരസയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ജയലളിത അനുശോചിച്ചു. സരസയുടെ വിയോഗം ഭരതനാട്യ നൃത്തകലാരംഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കായിരിക്കുന്നതെന്ന് ജയലളിത തന്റെ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

മങ്കത്തില്‍ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധിയനും മങ്കത്തില്‍ തറവാട്ട് കാരണവരുമായ തൃക്കരിപ്പൂര്‍ ചൊവ്വേരിയിലെ മങ്കത്തില്‍ ബാലകൃഷ്ണന്‍ നായര്‍ (90) നിര്യാതനായി. പടന്ന നാനായ് തോടില്‍ നടന്ന ഉപ്പുകുറുക്കല്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. നാടക നടന്‍, ഖാദി പ്രചാരകന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. ക്വിറ്റിന്ത്യാ സമരത്തില്‍ വാളണ്ടിയര്‍ ആയിരുന്നു. ദീര്‍ഘകാലം കാസര്‍കോട് വക്കീല്‍ ഗുമസ്തനായിരുന്നു. 2003-ല്‍ കേരള സംഗീതനാടക അക്കാദമി ആദരിച്ചിരുന്നു. മഹാത്മജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗം, ബൂത്ത് കോണ്‍ഗ്രസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജെയിംസ് റിസ്സി അന്തരിച്ചു

ന്യൂയോര്‍ക്ക്: ഉത്തരാധുനിക ജനപ്രിയ ചിത്രകലാരംഗത്തെ പ്രഗത്ഭന്മാരില്‍ ഒരാളായ ജെയിംസ് റിസ്സി (61) അന്തരിച്ചു. ത്രിമാന ചിത്രങ്ങളുടെയും കാര്‍ട്ടൂണ്‍ഘടനയിലുള്ള ചിത്രങ്ങളുടെയും പേരില്‍ ലോക പ്രസിദ്ധനായ റിസ്സി ന്യൂയോര്‍ക്കിലെ വസതിയില്‍ തിങ്കളാഴ്ചയാണ് മരിച്ചത്. റിസ്സിയുടെ കലാസൃഷ്ടികള്‍ ലോകമെങ്ങും പ്രദര്‍ശനത്തിനെത്തിപ്പിക്കുന്ന ജര്‍മന്‍ കമ്പനിയുടെ വക്താവ് അലക്സാണ്ടര്‍ ലീവെന്താണ് മരണവിവരം പ്രഖ്യാപിച്ചത്. റിസ്സിയുടെ കലാസൃഷ്ടികള്‍ ജര്‍മനി തപാല്‍ സ്റ്റാമ്പുകളിലും 2011-ല്‍ വിനോദസഞ്ചാരികള്‍ക്കായി ഇറക്കിയ പുസ്തകത്തിലും ഉപയോഗിച്ചിരുന്നു. 1980-ല്‍ ടോം ടോം ക്ളബ്ബിന്റെ ആദ്യ ആല്‍ബത്തിന്റെ കവര്‍ ഡിസൈന്‍ചെയ്ത അദ്ദേഹം മ്യൂസിക് വീഡിയോകള്‍ക്കും രൂപം നല്‍കി. 1996-ലെ അറ്റ്ലാന്റ് ഒളിമ്പിക്സിന്റെ ഔദ്യോഗിക ചിത്രകാരനെന്ന നിലയിലും 1998-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ഫുഡ്ബോളിന്റെ പോസ്റ്ററുകള്‍ ഇറക്കിയതും ജെയിംസ് റിസ്സിയായിരുന്നു.

ജോഹാനസ് ഹീസ്റ്റേഴ്സ് അന്തരിച്ചു

ബര്‍ലിന്‍: ലോകപ്രശസ്തനായ ഓപ്പറ ഗായകന്‍ ജോഹാനസ് ഹീസ്റ്റേഴ്സ് (108) അന്തരിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന ജോഹാനസ് ജര്‍മനിയിലെ ബവേറിയില്‍ സ്റ്റാണ്‍ബെര്‍ഗ് ക്ളിനിക്കില്‍ വെച്ച് ഡിസംബര്‍ 24നാണ് അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ ഏജന്‍സി വക്താവ് റോസ് അറിയിച്ചു. അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ഭരണകാലത്തും പിന്നീടും ഹിറ്റ്ലറെ വാഴ്ത്തിപ്പാടിയ ആളാണ് ഇദ്ദേഹം. 1903-ല്‍ നെതര്‍ലണ്ടില്‍ ജനിച്ച ഇദ്ദേഹം നാസി തല്‍പ്പരനായി ജര്‍മനിയിലേക്ക് കുടിയേറുകയായിരുന്നു. ഒട്ടനവധി സിനിമകളിലും ഓപ്പറെ നാടകങ്ങളിലും നിരവധി റോളുകള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഫ്രെന്‍സ് ലെഹാര്‍ എന്ന ഓപ്പറെയില്‍ മുഖ്യകഥാപാത്രമായി മെറി വിഡോവിന്റെ വേഷം 1600 തവണ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

എസ്. ബാംഗാരപ്പ അന്തരിച്ചു

ബാംഗ്ളൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബാംഗാരപ്പ (78) നിര്യാതനായി. ബാംഗ്ളൂരിലെ സ്വകാര്യആസ്പത്രിയില്‍ അര്‍ദ്ധ രാത്രിലായിരുന്നു അന്ത്യം. വൃക്ക രോഗത്തിനും പ്രമേയത്തിനും ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഡിസംബര്‍ ഏഴിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടക വികാസ് പാര്‍ട്ടി, കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയുടെ തുടക്കക്കാരനായിരുന്നു അദ്ദേഹം. 1967ല്‍ ആദ്യമായി എം.എല്‍.എ.ആയി. പിന്നീട് വിവിധ കാലങ്ങളിലായി ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാര്‍ഷികം, ജലസേചനം, എന്നീ വകുപ്പുകളുടെ മന്ത്രിയായി ബംഗാരപ്പ പ്രവര്‍ത്തിച്ചു. 1979-ല്‍ കര്‍ണാടക പി.സി.സി. പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1990 മുതല്‍ രണ്ടുവര്‍ഷക്കാലം കര്‍ണാടക മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച അദ്ദേഹം നാല് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഡോ.പി.കെ.അയ്യങ്കാര്‍ അന്തരിച്ചു

മുംബൈ: ആണവോര്‍ജ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. പി.കെ.അയ്യങ്കാര്‍ (89) അന്തരിച്ചു. ആണവോര്‍ജ വകുപ്പു മുന്‍ സെക്രട്ടറിയും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) മുന്‍ ഡയറക്ടറുമായിരുന്നു. കേരള സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാനിലെ പൊഖ്റാനില്‍ 1974 മെയ് 18ന് ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞസംഘത്തിന്റെ കോ-ഓര്‍ഡിനേറ്ററായിരുന്നു. ബാര്‍ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടു നാലുമണിയോടെയാണ് അന്ത്യം. സംസ്കാരം പിന്നീട് നടക്കും.

ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഇല്‍ അന്തരിച്ചു

സോള്‍: ഉത്തര കൊറിയയുടെ പരമാധികാരി കിം ജോങ് ഇല്‍ അന്തരിച്ചതായി സര്‍ക്കാര്‍ നിയന്ത്രിത ടെലിവിഷന്‍ അറിയിച്ചു. തലസ്ഥാനമായ പ്യോംഗ്യാങിന് പുറത്ത് ഒരു സന്ദര്‍ശനത്തിനിടെ ട്രെയിനിലാണ് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് അധിഷ്ടിത കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ഭരണത്തിന്റെ ശക്തികേന്ദ്രമായ പ്രതിരോധ കമ്മീഷന്റെ അധ്യക്ഷനും കൂടിയായിരുന്ന കിം അന്തരിച്ചത്. സംസ്കാരം ഈ മാസം 28ന് പ്യോംഗ്യാങില്‍ നടക്കും. 2008ല്‍ പക്ഷാഘാതമുണ്ടായ ശേഷം പൊതു പരിപാടികളില്‍നിന്ന് ഏറെ നാള്‍ കിം വിട്ടുനിന്നിരുന്നു. ഉത്തര കൊറിയ സ്ഥാപകന്‍ കിം ഇല്‍ സൂങ് 1974ലാണ് മകന്‍ കിം ജോങ് ഇലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. 1994ല്‍ സൂങ്ങിന്റെ മരണശേഷം ഇല്‍ രാജ്യത്തിന്റെ പരമാധികാരിയാകുകയായിരുന്നു.

വക്ളാവ് ഹാവേല്‍ അന്തരിച്ചു

പ്രാഗ്: ചെക്കോസ്ളോവാക്യയുടെ അവസാനത്തെയും ചെക്ക് റിപ്പബ്ളിക്കിന്റെ ആദ്യത്തെയും പ്രസിഡന്റായിരുന്ന വക്ളാവ് ഹാവേല്‍ (75) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്ന അദ്ദേഹം അറിയപ്പുെന്ന നാടകകൃത്തായിരുന്നു. ചെക്കോസ്ളോവാക്യയിലെ കമ്യൂണിസ്റ്റ് സര്‍വാധിപത്യത്തിനെതിരെ പടപൊരുതിയ ഹവേല്‍, രാജ്യത്തെ ഏറ്റവും പ്രശസ്തനായ വിമതനായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഏറെക്കാലം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 1989ല്‍ സോവിയറ്റ് കൈപ്പിടിയില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ച വെല്‍വെറ്റ് വിപ്ളവത്തിന്റെ നായകന്‍ ഹവേലായിരുന്നു. തുടര്‍ന്ന് രാജ്യത്തിന്റെ ആദ്യത്തെ കമ്യൂണിസ്റ്റിതര പ്രസിഡന്റായി.

ക്രിസ്റ്റ്ഫര്‍ ഹിച്ചന്‍സ് അന്തരിച്ചു

ഹൂസ്റ്റണ്‍: പ്രമുഖ സഹിത്യകാരനും ഉപന്യാസ ലേഖകനും മാധ്യമപ്രവര്‍ത്തകനുമായ ക്രിസ്റ്റ്ഫര്‍ ഹിച്ചന്‍സ് (62) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നിരീശ്വരവാദിയായ ഇദ്ദേഹം മികച്ച നിരൂപകനായിരുന്നു. 2007ല്‍ പുറത്തിറക്കിയ ഗോഡ് ഈസ് നോട്ട് ഗ്രേറ്റ് എന്ന കൃതിയിലൂടെയാണ് പ്രശസ്തനായത്. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. വാനിറ്റി ഫെയര്‍ മാഗസിന്‍ ആണ് മരണവിവരം പുറത്തുവിട്ടത്. ചികിത്സയിലിരിക്കെയും പല പ്രസിദ്ധീകരണങ്ങളിലും കോളമെഴുത്തുകാരനായിരുന്നു. വാനിറ്റി ഫെയര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ജോലി നോക്കിയ ഹിച്ചന്‍സ് ടെലിവിഷന്‍ കമന്‍ഡറേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1949ല്‍ ഇംഗ്ളണ്ടിലെ പോര്‍ട്സ്മത്തിലാണ് ജനിച്ചത്.

മരിയോ മിറാന്‍ഡ അന്തരിച്ചു

പനാജി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡ (85) അന്തരിച്ചു. പനാജിയില്‍ നിന്ന് 40 കി.മീ. അകലെ ലൌടോലിമിലെ വസതിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഗോവന്‍ ജീവിതത്തെ നര്‍മം നിറഞ്ഞ വരകളിലൂടെ അനശ്വരമാക്കിയ ഇദ്ദേഹം ‘ഇല്ലസ്ട്രേറ്റഡ് വീക്കീലി’യില്‍ തുടങ്ങി, ‘ഫെമിന ടൈംസ് ഓഫ് ഇന്ത്യ’, ഇക്കണോമിക് ടൈംസ്’  തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ വരയുടെ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 1998-ല്‍ പദ്മശ്രീയും 2002-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. മിറാന്‍ഡയുടെ ആഗ്രഹമനുസരിച്ച് മൃതദേഹം തിങ്കളാഴ്ച ദഹിപ്പിക്കും. രാവിലെ ഒമ്പതരയ്ക്കു നടക്കുന്ന ദിവ്യബലിക്കു ശേഷമാകും ശഹദാഹമെന്ന് ലൊട്ടൊലിം സേവ്യര്‍ ഓഫ് ദ വേള്‍ഡ് ചര്‍ച്ച് വികാരി ഫാദര്‍ ബോള്‍മാക്സ് പെരേര അറിയിച്ചു.

നിത്യഹരിത നായകന്‍ ദേവാനന്ദ് വിടപറഞ്ഞു

ലണ്ടന്‍: ഹിന്ദി സിനിമാ ലോകത്ത് 65 വര്‍ഷം നിറഞ്ഞുനിന്ന നിത്യഹരിത നായകന്‍ ദേവാനന്ദ് വിടപറഞ്ഞു. എണ്‍പത്തെട്ടാം വയസ്സിലും അഭിനയവും നിര്‍മാണവും സംവിധാനവുമായി തിളങ്ങിനിന്ന താരം ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 3.30നാണ് അന്തരിച്ചത്. 1946ല്‍ വെള്ളിത്തിരയിലെത്തിയ ദേവാനന്ദ് ഇക്കഴിഞ്ഞ സെപ്തംബര്‍ 30ന് പുറത്തിറങ്ങിയ ‘ചാര്‍ജ് ഷീറ്റ്’ എന്ന ചിത്രത്തിലും നായകനും സംവിധായകനും നിര്‍മാതാവുമായിരുന്നു. പൂര്‍ണമായി അമേരിക്കയില്‍ ചിത്രീകരിക്കാനിരുന്ന സോങ് ഓഫ് ലൈഫ് ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചിത്രം. 113 സിനിമകളില്‍ അഭിനയിച്ചു. 19 സിനിമകള്‍ സംവിധാനം ചെയ്യുകയും 31 എണ്ണം നിര്‍മിക്കുകയും ചെയ്തു. 13 സിനിമകള്‍ക്ക് കഥയെഴുതി. റൊമാന്‍സിങ് വിത് ലൈഫ് എന്ന ആത്മകഥയും രചിച്ചു. പത്മഭൂഷണ്‍ ബഹുമതിയും ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ കല്‍പന കാര്‍ത്തിക്കും (മോനാ സിങ്) മകള്‍ ദേവിനയും ബന്ധുക്കളും ലണ്ടനിലേക്ക് തിരിച്ചു.

ഇന്ദിരാ ഗോസ്വാമി അന്തരിച്ചു

ഗുവാഹത്തി: പ്രശസ്ത അസമീസ് സാഹിത്യകാരിയും ജ്ഞാനപീഠം പുരസ്കാര ജേതാവുമയ ഇന്ദിരാ ഗോസ്വാമി (69)അന്തരിച്ചു. പക്ഷാഘാതത്തെതുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ ഗുവാഹത്തി മെഡിക്കല്‍ കോളേജ് കഴിഞ്ഞ ആറുമാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ നില വഷളായി. രാവിലെ 7.42നാണ് അന്ത്യം സംഭവിച്ചത്. അസം സമൂഹത്തില്‍ മാമണി (അമ്മ) എന്നറിയപ്പെടുന്ന ഇന്ദിര ഗോസ്വാമി അസമിനെ മൂന്ന് ദശാബ്ദങ്ങളോളം വലച്ച അസം ഐക്യ വിമോചന മുന്നണി (ഉള്‍ഫ) പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് ശ്രമിച്ചതിലൂടെയും ശ്രദ്ധേയയായി. ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ആയിരുന്നു.

ഓസ്കാര്‍ മാരോണ്‍ ഫിലോ അന്തരിച്ചു

പനാജി: വിഖ്യാത ബ്രസീലിയന്‍ ഫുഡ്ബോള്‍ ചലച്ചിത്രസംവിധായകന്‍ ഓസ്കാര്‍ മാരോണ്‍ ഫിലോ (56) അന്തരിച്ചു. ഗോവ
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഓപ്പണ്‍ ഫോറത്തില്‍ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കഴിഞ്ഞദിവസം ചലച്ചിത്ര അക്കാദമി അംഗം രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫിലോയും സംഘവും ഫുഡ്ബോള്‍ സിനിമകളുമായി കേരളത്തിലേക്ക് വരാനും കോഴിക്കോട്ടും മലപ്പറത്തും പ്രദര്‍ശിപ്പിക്കാനും ധാരണയിലെത്തിയിരുന്നു. ഞായറാഴ്ചത്തെ ആഘോഷങ്ങളും സ്വീകരണങ്ങളുമെല്ലാം വേണ്ടെന്നു വെച്ചതായി ചലച്ചിത്രോത്സവ ഡയറക്ടര്‍ ശങ്കര്‍മോഹന്‍ അറിയിച്ചു. റിയോ ഡി ജനീറോ സ്വദേശിയായ ഓസ്കര്‍ ഫിലോ മികവു തെളിയിച്ച പത്രപ്രവര്‍ത്തകന്‍ കൂടിയാണ്. ബൈ ബൈ റൊമേരിയോ, പെലെ, ഓ പപ്പാ ഡാ ബോല തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

ഏറ്റുമാനൂര്‍ സോമദാസന്‍ അന്തരിച്ചു.

കോട്ടയം: കവിയും ഗാനരചയിതാവുമായ ഏറ്റുമാനൂര്‍ സോമദാസന്‍ (75) അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം, മുല്ലൂര്‍ കവിതാ പുരസ്കാരം, ഉള്ളൂര്‍ സ്മാരക പുരസ്കാരം, പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സഖി, നിയെന്റെ കരളാ, അതിജീവനം എന്നീ നോവലുകള്‍ രചിച്ചിട്ടുള്ള സോമദാസന്‍ ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാ ഗാനങ്ങളും എഴുതിയിട്ടുണ്ട്. പടവാളില്ലാത്ത കവി-എന്ന ആദ്യ കവിതാസമാഹാരം 1956-ല്‍ പുറത്തിറക്കി. 58-ല്‍ പി.എന്‍. ചന്ദ്രന്റെ ‘പുകയുന്ന തീമലകള്‍’ എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങള്‍ എഴുതിയത്. ചങ്ങനാശ്ശേരി ഗീത, തരംഗം, പെരുമ്പാവൂര്‍ നാടകശാല തുടങ്ങിയ നാടക സമിതികള്‍ക്കു വേണ്ടിയും ഗാനങ്ങള്‍ എഴുതി.

ബാപ്പുസാഹിബ് കല്‍ദാത്തെ അന്തരിച്ചു

ഔറംഗബാദ്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പി.യുമായ ബാപ്പുസാഹിബ് കല്‍ദാത്തെ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ജനതാദളിന്റെ ജനറല്‍ സെക്രട്ടറിയും വക്താവുമായി സേവനം അനുഷ്ടിച്ച കല്‍ദാത്തെ അറിയപ്പെടുന്ന വാഗ്മിയുമായായിരുന്നു. ക്വിറ്റി ഇന്ത്യാ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. വിലക്കയറ്റത്തിനെതിരെയും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായും സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിനായും നടത്തിയ പ്രക്ഷോഭങ്ങളുടെ പേരില്‍ ആറുവട്ടം ജയിലിലടയ്ക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് രണ്ടുമാസം ജയില്‍വാസമനുഭവിച്ചു. 1967-ല്‍ ലാത്തൂരില്‍ നിന്ന് മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977-ല്‍ ലോകസഭാംഗമായി. 1984-ലും 90-ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പി. വിജയദാസ് അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി. വിജയദാസ്  (75) അന്തരിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരീച്ചത്. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.പി.സി.സി. അംഗം തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985ലെ ആറ്റിങ്ങല്‍ ഉപതിരഞ്ഞെടുപ്പില്‍ സരസ്വതി കുഞ്ഞുകൃഷ്നെ പരാജയപ്പെടുത്തിയാണ് വിജയദാസ് നിയമസഭയിലെത്തിയത്. മൃതദേഹം തിരുവനന്തപുരം ഡി.സി.സി. ഓഫീസിലും ജില്ലാ സഹകരണ ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് വെഞ്ഞാറമൂട്ടില്‍ എത്തിക്കും. ശവസംസ്കാരം വൈകിട്ട് അഞ്ചിന് വെഞ്ഞാറമ്മൂട്ടിലെ വസതിയില്‍ നടക്കും.

ഹര്‍ ഗോവിന്ദ് ഖുരാന അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ നൊബേല്‍ സമ്മാന ജേതാവ് ഹര്‍ ഗോവിന്ദ് ഖുരാന അന്തരിച്ചു. 89 വയസ്സായിരുന്നു. 1968ല്‍ വൈദ്യശാസ്ത്രത്തിലാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. കേംബ്രിഡ്ജ് സര്‍വകലാശാലയടക്കം നിരവധി പ്രമുഖ അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ എമറിറ്റസ് പ്രൊഫസറായിരുന്നു. അവിഭക്ത പഞ്ചാബിലെ റായ്പൂരില്‍ 1922-ലായിരുന്നു ജനനം.

ഈപ്പന്‍ വര്‍ഗീസ് അന്തരിച്ചു

തോപ്പുംപടി: കേരള കോണ്‍ഗ്രസ് സ്ഥാപകരിലൊരാളും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കോ-ഓര്‍ഡിനേറ്ററും മുന്‍ എംഎല്‍എയുമായ ഈപ്പന്‍ വര്‍ഗീസ് (79) അന്തരിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടുതവണ അദ്ദേഹം നിയമസഭാംഗമായി. 77ല്‍ പള്ളുരുത്തിയില്‍ നിന്നും 87ല്‍ റാന്നിയില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് ദീര്‍ഘകാലം ജോസഫ് ഗ്രൂപ്പിനൊപ്പം ഉറച്ചുനിന്ന അദ്ദേഹം പിന്നീട് പി.സി. ജോര്‍ജിനൊപ്പം സെക്കുലര്‍ കേരള കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു. ശവസംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഫോര്‍ട്ടുകൊച്ചി മാര്‍ത്തോമാ പള്ളിസെമിത്തേരിയില്‍ നടക്കും.

ജോ ഫ്രേസിയര്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: മുന്‍ലോക ബോക്സിങ് ചാമ്പ്യന്‍ ജോ ഫ്രേസിയര്‍ (67) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതരനായിരുന്നു. ഈ വര്‍ഷം സ്പെതംബറിലാണ് അദ്ദേഹത്തിന് കരളിന് കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്. നൂറ്റാണ്ടിന്റെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ 1971 ല്‍ ബോക്സിങ് ഇതിഹാസം സാക്ഷാല്‍ മുഹമ്മദ് അലിയെ വീഴ്ത്തിയതിലൂടെയാണ് ഫ്രേസിയര്‍ ലോക പ്രശസ്തനായത്. എക്കാലത്തെയും മികച്ച ഹെവിവെയിറ്റ് ബോക്സര്‍മാരില്‍ ഒരാളായാണ് അന്താരാഷ്ട്ര ബോക്സിങ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ഫ്രേസിയറെ വിശേഷിപ്പിക്കുന്നത്.

ഹിലരി ക്ളിന്റണിന്റെ മാതാവ് ദൊറോത്തി ഹോവല്‍ റോധം അന്തരിച്ചു

വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റണിന്റെ മാതാവ് ദൊറോത്തി ഹോവല്‍ റോധം (92) അന്തരിച്ചു. വാര്‍ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബ്രിട്ടനിലേക്കും തുര്‍ക്കിയിലേക്കുമുള്ള യാത്ര ഹിലരി ക്ളിന്റണ്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 1919ല്‍ ഷിക്കാഗോയിലാണ് ദൊറോത്തി ജനിച്ചത്.

എം.പി. ഗംഗാധരന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.പി. ഗംഗാധരന്‍ (77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.  കോഴിക്കോട് പള്ളിയൂര്‍ സ്വദേശിയാണ്. 1982 മെയ് 24 മുതല്‍ 1986 മാര്‍ച്ച് 12വരെ ജലസേചന മന്ത്രിയായിരുന്ന ഗംഗാധരന്‍ ആറു തവണ എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം നിയമസഭയിലേക്ക് 1970ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍നിന്ന് ആദ്യം എം.എല്‍.എ.യായി. സംസ്കാരം നാളെ ശാന്തികവാടത്തില്‍ നടക്കും.

മോഹന്‍ രാഘവന്‍ അന്തരിച്ചു

മാള: ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്‍ (49) അന്തരിച്ചു. നവാഗതസംവിധായകനുള്ള 2010ലെ അവര്‍ഡ് ജേതാവാണ്. അന്നമനട കല്ലൂരിലുള്ള വടക്കേടത്ത് വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് അഞ്ച് ബി എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. 1990 മുതല്‍ നാടക-സീരിയല്‍-സിനിമാരംഗത്ത് സക്രിയനായിരുന്നു. ‘ഒരു വീട്ടമ്മയുടെ ഡയറി’എന്ന ടെലിഫിലിം തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

മുല്ലനേഴി അന്തരിച്ചു

തൃശ്ശൂര്‍: കവിയും ഗാനരചയിതാവുമായ മുല്ലനേഴി (63) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് അവണിശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ദീര്‍ഘകാലം അധ്യാപകനായിരുന്ന മുല്ലനേഴി നീലകണ്ഠന്‍ 1948ല്‍ ഒല്ലൂര്‍ മുല്ലനേഴി മനയിലാണ് ജനിച്ചത്. മുല്ലനേഴിയുടെ കവിതകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. അസീസിന്റെ ‘ചാവേര്‍പ്പട’എന്ന ചിത്രത്തിലൂടെ യാണ് അദ്ദേഹം അഭിനയരംഗത്തേക്ക് വരുന്നത്. ഷാജി എന്‍.കരുണിന്റെ പിറവി മുതല്‍ സത്യന്‍ അന്തിക്കാടിന്റെ സ്നേഹവീട് വരെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. 1976ല്‍ ശ്യാം സംഗീത സംവിധാനം ചെയ്ത ലക്ഷ്മി വിജയം എന്ന സനിമയിലൂടെയാണ് ഗാനരചനയിലേക്ക് വരുന്നത്. 1981ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഞാവല്‍പ്പഴം എന്ന സിനിമയിലെ ‘കറുകറുത്തൊരു പെണ്ണാണെ...’ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. തുടര്‍ന്ന് 64 ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലെ ഗാനമാണ് അദ്ദേഹം അവസാനമായി ചെയ്തത്.

സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു

കൊല്ലം: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ (76) അന്തരിച്ചു. ഇന്ന് രാവിലെ കൊല്ലത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ നില വഷളാകുകയും രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ അമ്മിണിയും ബന്ധുക്കളും മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. ഒറോത, ഉഷ്ണമേഖല, സാക്ഷി, പ്രളയത്തിനു ശേഷം, ഏഴാംമുദ്ര, വസൂരി, പറങ്കിമല, കോഴി, ബര്‍ത്തായി, കണ്ണാടിവീട്, അശ്വത്ഥാമാവിന്റെ ചിരി, ശ്രീചക്രം, ഉച്ചയില്ലാത്ത ഒരു ദിവസം, മഴയുടെ ജ്വാലങ്ങള്‍ എന്നിവയാണ് പ്രധാനകൃതികള്‍. കേരള സാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ചിട്ടുണ്ട്. കഥയ്ക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നോവല്‍ ഒറോത 1984) ലഭിച്ചു. ചെറുകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.

ലോറ പോളന്‍ അന്തരിച്ചു

ഹവാന: കമ്മ്യൂണിസ്റ്റ് ക്യൂബയിലെ വിമത നേതാവായ ലോറ പോളന്‍ (63) അന്തരിച്ചു. ശ്വാസകോശത്തെ തുടര്‍ന്ന് ഹവാന യിലെ കാലിക്സ്റ്റോ ഗാര്‍ഷ്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ‘വെള്ളക്കുപ്പായക്കാരികള്‍’ എന്ന വനിതാ കൂട്ടായ്മയുടെ സ്ഥാപകയായിരുന്നു. ക്യൂബയിലെ ജനാധിപത്യ പോരാട്ടത്തിന്റെ നേതൃസ്ഥാനത്തുള്ള ലോറ 2003-ലാണ് വെള്ളക്കുപ്പായകാരികള്‍ (ലേഡീസ് ഇന്‍വെസ്റ്റ്) എന്ന സംഘടന രൂപവത്കരിച്ചത്. ഭരണകൂടം ജയിലിലടച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് എല്ലാ ഞായറാഴ്ചയും വെള്ള വസ്ത്രം ധരിച്ച് വെള്ളപ്പൂവ് കൈയില്‍ പിടിച്ച് ഹവാന നഗരത്തില്‍ വനിതകള്‍ നടത്തിയ മൌനജാഥ ലോക ശ്രദ്ധ നേടിയിരുന്നു.

സി പ്രോഗ്രാമിങ്ങിന്റെ പിതാവ് അന്തരിച്ചു

കാലിഫോര്‍ണിയ: കമ്പ്യൂട്ടര്‍ ഭാഷയായ ‘സി പ്രോഗ്രാമിങ്ങിന്റെ പിതാവ്  ഡെന്നിസ് റിച്ചി (70) അന്തരിച്ചു. തിരിച്ചറിയാത്ത രോഗത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്ന റിച്ചി ശനിയാഴ്ച അന്തരിച്ചതായി സുഹൃത്ത് റോബ് പൈക്ക് ഗൂഗിള്‍ പ്ളസ്സിലൂടെ അറിയിക്കുകയായിരുന്നു. യുണിക്സ്, മള്‍ട്ടിക്സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ വികസിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. 1941-ല്‍ ജനിച്ച റിച്ചി 1967-ലാണ് ന്യൂജേഴ്സിയിലുള്ള കമ്പ്യൂട്ടര്‍ സയന്‍സ് ഗവേഷണ സ്ഥാപനമായ ബെല്‍ലാ ബ്സില്‍ ചേരുന്നത്. സിസ്റ്റം സോഫ്റ്റ് വേയര്‍ റിസര്‍ച്ച് ഡെവലപ്മെന്റ് മേധാവിയായിരിക്കെ 2007ലാണ് വിരമിച്ചത്. പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ഇന്റര്‍നെറ്റ് അതിന്റെ ബാല്യം പിന്നിടുകയും ചെയ്യുന്ന 1970-കളുടെ തുടക്കത്തിലാണ്, സി പ്രോഗ്രാമിങ് ലാംഗ്വേജ് രൂപപ്പെടുത്തുന്നതിലും കെന്‍ തോംപ് സണുമായി ചേര്‍ന്ന് യുണിക്സ് ഒഎസ് വികസിപ്പിക്കുന്നതിലും റിച്ചി വിജയിക്കുന്നത്. വ്യത്യസ്ത ഹാര്‍ഡുവേറുകളില്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ളതായിരുന്നു സി ലാംഗ്വേജ്. ഇത് കമ്പ്യൂട്ടിങ് രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു.

ഗസല്‍ ഗായകന്‍ ജഗ്ജിത് സിങ് അന്തരിച്ചു

മുംബൈ: പ്രശസ്ത ഗസല്‍ ഗായകനായ ജഗ്ജിത് സിങ് (70) അന്തരിച്ചു. ഇന്ന് രാവിലെ എട്ടിന് മുംബൈ ലീലാവതി ആസ്പത്രിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഏഴ് ഭാഷകളില്‍ പാടിയിട്ടുള്ള ഇദ്ദേഹത്തിന് പത്മഭൂഷണ്‍ അടക്കം നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. തന്റേതായ ശൈലിയില്‍ ഗസലുകള്‍ സൃഷ്ടിക്കുന്ന ഗസല്‍ രാജാവായിരുന്നു ജഗ്ജിത്സിങ്. ക്ളാസ്സിക്കലും വെസ്റ്റേണും കൂട്ടിക്കലര്‍ത്തി ഗസലിന് പുതിയ രൂപവും ഭാവവും നല്‍കുന്ന ഗസല്‍ജേതാവ്. 1976ലാണ് ജഗ്ജത് സിങ് ഗസലിന്റെ ലോകത്തേക്ക് വന്നത്. ദ് അണ്‍ഫോര്‍ഗെറ്റബിള്‍സിനു ശേഷം ഇദ്ദേഹത്തിന്റെ അനേകം ഹിറ്റ് ഗസല്‍ ആല്‍ബങ്ങള്‍ പുറത്തിറങ്ങിയെങ്കിലും മനസ്സിനെ സ്പര്‍ശിക്കുന്ന തരത്തിലുള്ള ഗസലുകള്‍ പുറത്തിറങ്ങിയത് 80 കള്‍ക്ക് ശേഷമാണ്. പ്രണയവും വിരഹവും കോര്‍ത്തിണക്കിയ ഓരോ ഗാനവും ജനലക്ഷങ്ങളുടെ നയങ്ങളെ ഈറനണിയിക്കുന്നവയായിരുന്നു. തന്റെ ആല്‍ബങ്ങള്‍ക്ക് ആദ്യം ഇംഗ്ളീഷ് പേരുമാത്രം നല്‍കിയിരുന്ന ജിത്ത് ക്രമേണ പേരുകള്‍ ഉര്‍ദുവിലും ഹിന്ദിയിലും മാത്രമാക്കി. തും ബിന്‍ തുടങ്ങിയ അനേകം ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ അദ്ദേഹം സിനിമയിലും തന്റെ സാന്നിധ്യം കുറിച്ചു.

പി.ഉണ്ണിക്കൃഷ്ണന്‍ നായര്‍ അന്തരിച്ചു

തിരുവല്ല: പ്രമുഖ ക്ഷേത്ര ചരിത്രകാരനും ഗവേഷകനും ഗ്രന്ഥകാരനുമായ കാവുംഭാഗം പടിയറ നിരണശേരില്‍ പി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ (70) അന്തരിച്ചു. ഇന്നലെ രാവിലെ 6.45 കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പില്‍ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റായിരുന്ന ഉണ്ണിക്കൃഷ്ണന്‍ 14 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാനവ സംസ്കൃതി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതുദേഹം പിന്നീട് സംസ്കരിക്കും.

സ്റ്റീവ് ജോബ്സ് അന്തരിച്ചു

കാലിഫോര്‍ണിയ: ആപ്പിളിന്റെ സ്ഥാപകനും മുന്‍ സി.ഇ.ഒ.യുമായ സ്റ്റീവ് ജോബ്സ് (56) അന്തരിച്ചു. കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസ് ബാധിച്ച കാന്‍സറാണ് മരണ കാരണം. ഏതാനും വര്‍ഷമായി രോഗബാധിതനാണ്. പേഴ്സണല്‍ കമ്പ്യൂട്ടര്‍, മാക്ക്, ഐ പാഡ്, ഐ ഫോണ്‍, ഐ പോഡ് എന്നിവ ലോകത്തിന് സമ്മാനിച്ച ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റിയത് സ്റ്റീവ് ജോബ്സാണ്. പതിനഞ്ച് വര്‍ഷം കമ്പനിയുടെ തലവന്‍ ഇദ്ദേഹമായിരുന്നു. 1970 ലാണ് സ്റ്റീവ് വോസ്നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പം സ്റ്റീവ് ജോബ്സ് ആപ്പിളിന് തുടക്കം കുറിക്കുന്നത്.

കിളിമാനൂര്‍ കേരളവര്‍മ്മ അന്തരിച്ചു

കിളിമാനൂര്‍: കിളിമാനൂര്‍ കൊട്ടാരം കുടുംബാംഗവും എഴുത്തുകാരനും രാജാരവിവര്‍മ്മ വിദ്യാലയങ്ങളുടെ രക്ഷാധികാരിയും മാനേജരുമായിരുന്ന കിളിമാനൂര്‍ കേരളവര്‍മ്മ (84) അന്തരിച്ചു. ചെന്നൈ നീലാങ്കര വിനായകത്തില്‍ പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. തുളസീദാസ രാമായണം മലയാളത്തിലേക്ക് വിമര്‍ത്തനം ചെയ്ത ഇദ്ദേഹം ‘സ്ഥാനാര്‍ഥി’, ‘ബലിപീഠം’ എന്നീ നോവലുകളുടെയും കര്‍ത്താവാണ്. കിളിമാനൂര്‍ തട്ടത്തുതല കൈലാസം എന്ന സ്ഥലത്ത് കൈലാസം നിര്‍മിച്ച് ശക്തി ഗണപതി പ്രതിഷ്ഠ നടത്തിയ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ചെന്നൈ യിലെ ഇന്‍ഡ്യാ മീറ്റേഴ്സ്, ഹോട്ടല്‍ ശ്രീഗണേഷ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്. ശവസംസ്കാരം ബസന്ത്നഗര്‍ ശ്മശാനത്തില്‍ നടന്നു.

പേസ്മേക്കറിന്റെ പിതാവ് അന്തരിച്ചു

ന്യൂയോര്‍ക്ക്: കൃത്രിമ പേസ്മേക്കറിന്റെ പിതാവ് വില്‍സണ്‍ ഗ്രേറ്റ്ബാച്ച് (92) അന്തരിച്ചു. 1958-ലാണ് തീപ്പെട്ടിയോളം വലിപ്പമുള്ള പേസ്മേക്കറിനെക്കുറിച്ച് സുഹൃത്തായ സര്‍ജന്‍ വില്യം ചാര്‍ഡാക്കിനോട് പറഞ്ഞത്. അത് യാഥാര്‍ഥ്യമായാല്‍ വര്‍ഷം 10,000 മനുഷ്യ ജീവന്‍ രക്ഷിക്കാമെന്നായിരുന്നു വില്യമിന്റെ മറുപടി. ഗ്രേറ്റ്ബാച്ചിന്റെ പേസ്മേക്കര്‍ 1960-ലാണ് ആദ്യമായി മനുഷ്യനില്‍ ഘടിപ്പിച്ചത്. പേസ്മേക്കറിനേക്കാള്‍ ഗ്രേറ്റ്ബാച്ചിനെ ശ്രദ്ധേയനാക്കുന്നത് ലിഥിയം ബാറ്ററിയുടെ കണ്ടുപിടിത്തമാണ്. പേസ്മേക്കറിനെ പ്രവര്‍ത്തിപ്പിക്കാന്‍ തുരുമ്പുപിടിക്കാത്ത ഈ ബാറ്ററി കണ്ടുപിടിച്ചതോടെയാണ് ചികിത്സ പൂര്‍ണ വിജയമായത്. ഗ്രേറ്റ്ബാച്ചിന്റെ പേരില്‍ 325 കണ്ടുപിടിത്തങ്ങളുടെ പേറ്റന്റ് ഉണ്ട്.

നൊബേല്‍ പുരസ്കാര ജേതാവ് ഡോ.വംഗാരി മാതായി അന്തരിച്ചു

നയ്റോബി: നൊബേല്‍ സമാധാന പുരസ്കാര ജേതാവും കെനിയ ആസ്ഥാനമായ ആഫ്രിക്കന്‍ പരിസ്ഥിതി പ്രസ്ഥാനം ഗ്രീന്‍ ബെല്‍റ്റിന്റെ സ്ഥാപകയുമായ ഡോ. വംഗാരി മാതായി (71) അന്തരിച്ചു. നയ്റോബിയിലെ ആശുപത്രിയില്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. നൊബേല്‍ പുരസ്കാരം നേടിയ ആദ്യ ആഫ്രിക്കന്‍ വനിതയാണ് വംഗാരി മാതായി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മൂന്നുകോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തിയാണ് 2004ല്‍ നൊബേല്‍ പുരസ്കാരം നേടിയത്. നയ്റോബിയിലെ കെനിയാത്ത സര്‍വകലാശാലയില്‍ പ്രഫസറായിരുന്നു വംഗാരി മാതായി. ആഫ്രിക്കന്‍ യൂണിയന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക കേന്ദ്രത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വസന്ത് സാഠേ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വസന്ത് സാഠേ അന്തരിച്ചു. 86 വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന സാഠേ, എണ്‍പതുകളില്‍ ഇന്ത്യയിലെ ടെലിവിഷന്‍ സംപ്രേഷണം കളറിലേക്ക് മാറുന്നതിന് നേതൃത്വം നല്‍കി. ഇന്ധിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭകളില്‍ ഏറെക്കാലം അംഗമായിരുന്നു. 80-ല്‍ വാര്‍ത്താവിനിമയ പ്രക്ഷേപണം, 82-ല്‍ രാസവളം, 85-ല്‍ ഉരുക്ക്-ഖനി, 86-ല്‍ ഊര്‍ജം, 88-ല്‍ വാര്‍ത്താവിനിമയം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1977-79ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്നു.

മന്‍സൂര്‍ അലിഖാന്‍ പട്ടൌഡി അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൌഡി (70) അന്തരിച്ചു. ഡല്‍ഹി ഗാഗാറാം ആസ്പത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. 1941ല്‍ ഭോപ്പാലിലെ രാജകുടുംബത്തിലായിരുന്നു പട്ടൌഡി ജനിച്ചത്. 21-ാം വയസ്സില്‍ അദ്ദേഹം ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. 46 ടെസ്റ്റുകള്‍ കളിച്ചതില്‍ 40ലും അദ്ദേഹം നായകനായിരുന്നു. രാജ്യത്തിന് പുറത്ത് ഇന്ത്യ ആദ്യമായി പരമ്പര നേടുന്നത് പട്ടൌഡിയുടെ നായകത്വത്തിലായിരുന്നു. ഇന്ത്യന്‍ ടീമിന് പുതിയ ഉണര്‍വ് നല്‍കിയ കളിക്കാരനാണ് പട്ടൌഡി. ടൈഗര്‍ പട്ടൌഡി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 1971-ല്‍ കളിച്ചുകൊണ്ടാണ് അദ്ദേഹം ക്രിക്കറ്റിനോട് വിടപറഞ്ഞത്.

ടി.കെ ഗോവിന്ദ റാവു അന്തരിച്ചു

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും മലയാള ചലച്ചിത്രരംഗത്തെ ആദ്യത്തെ പിന്നണിഗായകനുമായിരുന്ന ടി.കെ ഗോവിന്ദ റാവു അന്തരിച്ചു. 82 വയസ്സായിരുന്നു. ചെന്നൈയില്‍ ഞായറാഴ്ച രാവിലെ 10 മണിയോടെ അഡയാര്‍ ഇന്ദിരാ നഗറിലെ വസതിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. തൃപ്പൂണ്ണിത്തുറ സ്വദേശിയായ ഇദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തോടെ 1948-ലാണ് ചെന്നൈയിലെത്തുന്നത്. പി.ജെ. ചെറിയാന്റെ ആവശ്യപ്രകാരം ‘നിര്‍മല’ എന്ന ചിത്രത്തില്‍ പാടുക പൂങ്കുയിലേ, അറബിക്കടലേ തുടങ്ങിയ  ഗാനങ്ങള്‍ ആലപിച്ചാണ് മലയാള സിനിമയിലെ ആദ്യത്തെ മലയാളിയായ പിന്നണിഗായകന്‍ എന്ന സ്ഥാനം അലങ്കരിച്ചത്. പിന്നീട് ചലച്ചിത്ര സംഗീത രംഗത്തുനിന്നും പിന്‍മാറയ ശേഷം കര്‍ണാടക സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. മുസിരി സുബ്രഹ്മണ്യയ്യരുടെയും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ശിഷ്യനായിരുന്നു. ശവസംസ്കാരം ഞായറാഴ്ച വൈകിട്ട് മൈലാപ്പൂര്‍ ശ്മശാനത്തില്‍ നടന്നു.

ജോണ്‍ കാലി അന്തരിച്ചു

ലോസാഞ്ജലിസ്: ഹോളിവുഡ് സ്റ്റുഡിയോ എക്സിക്യൂട്ടീവും നിര്‍മാതാവുമായ ജോണ്‍ കാലി അന്തരിച്ചു. 81 വയസ്സായിരുന്നു. ലോസാഞ്ജലിസിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. “ഡാവിഞ്ചി കോഡ്” “എയ്ഞ്ചല്‍ ആന്‍ഡ് ഡിമണ്‍സ്” ഉള്‍പ്പെടെ ഓട്ടേറെ സിനിമകളുടെ നിര്‍മാതാവാണ്. 1996-ല്‍ സോണി പിക്ചേഴ്സിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി ചുമതലയേറ്റു. 1998-ല്‍ സ്റ്റുഡിയോ ചെയര്‍മാനും ചീഫ് എകസിക്യൂട്ടീവ് ഓഫീസറുമായി. കാലിയുടെ നേതൃത്വത്തിലാണ് സോണി പിക്ചേഴ്സ് “മെന്‍ ഇന്‍ ബ്ളാക്ക്” “ ആസ് ഗുഡ് ആസ് ഇറ്റ് ഗെറ്റ്സ്” സ്പൈഡര്‍മാന്‍” തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത്.  

ബയോഡീസലിന്റെ പിതാവ് സാ പെരന്റെ അന്തരിച്ചു

ബ്രസീലിയ: ബയോഡീസല്‍ കണ്ടുപിടിത്തത്തിലൂടെ ബ്രസീലിന്റെ അഭിമാനമായി മാറിയ ജോസെ ദാ സാ പെരന്റെ നിര്യാതനായി. ബയോഡീസല്‍ കണ്ടുപിടച്ചതോടെ ബ്രസീലില്‍ ധാരാളം ബയോഡീസല്‍ പ്ളാന്റുകള്‍ ആരംഭിച്ചു. ഇതു കര്‍ഷകര്‍ക്കിടയിലെ ദാരിദ്യ്രത്തിന് വലിയൊരളവില്‍ പരിഹാരത്തിന് കാരണമായി. ഇപ്പോള്‍ യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബയോഡീസല്‍ പ്ളാന്റുകള്‍ ഉള്ളത് ബ്രസീലിലാണ്.

ഗൌതം രാജാധ്യക്ഷ അന്തരിച്ചു

മുംബൈ: പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറും ബോളിവുഡ് ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ ഗൌതം രാജാധ്യക്ഷ അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതമാണ്  മരണകാരണം. സെപ്തംബര്‍ 16ന് ഗൌതം തന്റെ ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു, ഹം സാത്ത് സാത്ത് ഹെ, ഹു തു തു, കുച്ച് കുച്ച് ഹോത്ത ഹൈ ഹം ആപ്തെ ഹൈ കോന്‍, ദില്‍തോ പാഗല്‍ ഹൈ, ഇഷ്ഖ് തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറയായിരുന്നു.

ക്ളിഫ് റോബട്സണ്‍ അന്തരിച്ചു

ലോസാഞ്ചലസ്: സ്പൈഡര്‍മാന്‍ ചലചിത്രങ്ങളില്‍ അങ്കിള്‍ ബെന്‍ പാര്‍ക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് നടന്‍ ക്ളിഫ് റോബട്സണ്‍ (88) അന്തരിച്ചു. ചാര്‍ലി എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ല്‍ മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം ലഭിച്ചിരുന്നു. എന്നാല്‍, യുവാവായ ജോണ്‍ എഫ് കെന്നഡിയെ അവതരിപ്പിച്ച അഭിനയമാണ് അദ്ദേഹത്തിന് ഏറ്റവും ജനപ്രീതി നേടിക്കൊടുത്തത്. നാടക നടനും ടിവി താരവും കൂടിയായിരുന്നു. 60 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ പലവട്ടം എമ്മി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

നടന്‍ കെ.മോഹന്‍കുമാര്‍ അന്തരിച്ചു

തൃപ്പൂണിത്തുറ: പ്രശസ്ത നാടക, സിനിമാ, സീരിയല്‍ നടന്‍ കെ.മോഹന്‍കുമാര്‍ അന്തരിച്ചു. ലേക്ഷോര്‍ ആസ്പത്രിയില്‍ ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം.  ഏറ്റവും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി ഗീഥ, കെപിഎസി, കൊല്ലം കാളിദാസ കലാകേന്ദ്രം തുങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി ഗീഥയുടെ ‘സാക്ഷി’ എന്ന നാടകത്തിലെ അഭിനയത്തിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്. മൃതദേഹം സ്വദേശമായ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കരുനാഗപ്പള്ളിയിലെ ശ്രീവിഹാര്‍ വീട്ടുവളപ്പില്‍ നടക്കും.

ക്യൂബന്‍ പ്രതിരോധമന്ത്രി റെഗ്വേറിയോ അന്തരിച്ചു

ഹവാന: ക്യൂബയിലെ പ്രതിരോധമന്ത്രി ജനറല്‍ ജൂലിയോ കസാസ് റെഗ്വേറിയോ (75) അന്തരിച്ചു. ഹാനയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോയുടെ വിശ്വസ്തനായിരുന്നു. ക്യൂബന്‍ വിപ്ളവത്തില്‍ പങ്കാളിയായിരുന്ന റെഗ്വോറിയോ തുടക്കം മുതലെ റൌളിന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു. ബാങ്കില്‍ അക്കൌണ്ടന്റായിരുന്ന അദ്ദേഹം ജോലി രാജിവെച്ചാണ് 1957ല്‍ ഫിദല്‍ കാസ്ട്രോയ്ക്കും റാളിനുമൊപ്പം വിപ്ളവത്തിന് ഇറങ്ങിപുറപ്പെട്ടത്. ഫിദലിന്റെ ഭരണകൂടത്തില്‍ 49 വര്‍ഷകാലം റൌള്‍ പ്രതിരോധ മന്ത്രിയായിരിക്കെ നിഴല്‍ പോലെ റെഗ്വോറിയോ ഒപ്പം നിന്നു. 2008ല്‍ ഫിദല്‍ നേതൃത്വം വിടുകയും റൌള്‍ പ്രസിഡന്റാവുകയും ചെയ്തപ്പോള്‍ റെഗ്വോറിയോ പ്രതിരോധമന്ത്രി പദത്തില്‍ അവരോധിതനായി.

ആഞ്ഞം കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

ഗുരുവായൂര്‍: ഭാഗവതാചാര്യന്‍ ആഞ്ഞം കൃഷ്ണന്‍ നമ്പൂതിരി (77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. കുന്നംകുളം സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച 3.30നാണ് മരിച്ചത്. യശ്ശശരീരനായ തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയു
ടെ അനുജനാണ്. കേരളീയ രീതിയിലുള്ള സപ്താഹങ്ങളെ ലോകമെങ്ങും പ്രചരിപ്പിച്ച ഇദ്ദേഹം ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ ശിഷ്യനും പിന്‍ഗാമിയുമായിരുന്നു. ഭാരതത്തിനകത്തും പുറത്തും മൂന്നരപതിറ്റാണ്ടോളം ഭാഗവത സപ്തഹങ്ങളും ആധ്യാത്മിക പ്രഭാഷണങ്ങളും നടത്തി. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് പട്ടാമ്പി മരുതയൂരില്‍ ആഞ്ഞത്ത് മനയില്‍ നടക്കും.

വയലാ വാസുദേവന്‍ പിള്ള അന്തരിച്ചു

കൊച്ചി: പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വയലാ വാസുദേവന്‍ പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സ്കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടറായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്. ഒന്‍പതു സംസ്ഥാന അവാര്‍ഡുകളും മൂന്ന് ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. വിശ്വദര്‍ശനം, തുളസീവരം, അഗ്നി, വരവേല്‍പ്പ്, കുചേലഗാഥ, സൂത്രധാര ഇതിലേ ഇതിലേ എന്നിവയാണ് പ്രധാന നാടകങ്ങള്‍. ജപ്പാനിലെ മെയ് ജി സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. സംസ്കാരം നാളെ ഒദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയില്‍ നടക്കും.

ജോണ്‍സണ്‍ മാസ്റ്റര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 8.30ന് ചെന്നൈ കാട്ടുപാക്കത്തെ വീട്ടില്‍നിന്ന് പോരൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. 1953 മാര്‍ച്ച് 26ന് തൃശ്ശൂരില്‍ ജനിച്ച ജോണ്‍സന്റെ സംഗീതരംഗത്തേക്കുള്ള വരവ് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ക്വയര്‍ സംഘത്തിലൂടെയായിരുന്നു. ഇവിടെനിന്ന് ഹാര്‍മോണിയത്തിലും ഗിത്താറിലും പരിശീലനം നേടിയ അദ്ദേഹം 1968-ല്‍ വോയ്സ് ഓഫ് ട്രിച്ചൂര്‍ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗായകന്‍ പി. ജയചന്ദ്രനാണ് ജോണ്‍സണെ സംഗത സംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തിയത്. ജോണ്‍സന്റെ കഴിവ് തിരിച്ചറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍ 1974-ല്‍ ചെന്നൈയിലേക്ക് കൊണ്ടുവരിയായിരുന്നു. 1978-ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിന് സംഗീതം നല്‍കിയാണ് ജോണ്‍സണ്‍ സംഗീത സംവിധായകനാകുന്നത്. സംവിധായകന്‍ പത്മരാജനുമായുള്ള ബന്ധമാണ് ജോണ്‍സണെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. മികച്ച പശ്ചാത്തലസംഗീതം നിര്‍വഹിച്ചതിന് രണ്ടുതവണ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മൃതദേഹം വെള്ളിയാഴ്ച ചെന്നൈയിലെ കാട്ടുപാക്കത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് ആറിനുള്ള ഫ്ളൈറ്റില്‍ തൃശ്ശൂരിലേക്ക് കൊണ്ടുപോകും. ശവസംസ്കാരം അവിടെ നടക്കും.

ഷമ്മി കപൂര്‍ അന്തരിച്ചു

മുബൈ: ബോളിവുഡിന്റെ പഴയകാല റൊമാന്റിക് ഹീറോ ഷമ്മി കപൂര്‍ (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആസ്പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.15നായിരുന്നു അന്ത്യം. ഭാവാഭിനയത്തിന്റെയും നൃത്തചുവടുകളുടെയും വ്യത്യസ്തതയാല്‍ 1950-60 കാലത്ത് ഹിന്ദി സിനിമാ ലോകത്തെ ഹരം പിടിപ്പിച്ച ഷമ്മി കപൂര്‍ ബോളിവുഡ്സിന്റെ എല്‍വിസ് പ്രസ് ലി എന്നാണ് അറിയപ്പെട്ടിരുന്നത്. 1953-ല്‍ പുറത്തിറങ്ങിയ ‘ജീവന്‍ജ്യോതി’യിലൂടെയാണ് ഷമ്മി കപൂറിന്റെ അരങ്ങേറ്റം. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന റോക്ക്സ്റ്റാര്‍ ആണ് അവസാന ചിത്രം. 1994-ല്‍ പുറത്തിറങ്ങിയ  ബാലചന്ദ്രമേനോന്റെ  ‘സുഖം സുഖകരം’ എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിലും വേഷമിട്ടു. 2009-ല്‍ ദാദാഫാല്‍ക്കെ അവാര്‍ഡ്, ഫിക്കി പുരസ്കാരം, രാഷ്ട്രീയ ഗൌരവ് പുരസ്കാരം എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു

കൊച്ചി: പഞ്ചവാദ്യ കുലപതി കുഴൂര്‍ നാരായണ മാരാര്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വാകാര്യ ആസ്പത്രിയില്‍ രാവിലെ 9.15 നായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി ചിറ്റാരിക്കല്‍ സ്വദേശിയാണ്. അന്നമട ത്രയം രൂപപ്പെടുത്തിയ ആധുനിക പഞ്ചവാദ്യത്തിന് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച കൂഴുര്‍ ത്രയത്തില്‍ രണ്ടാമനാണ് നാരായണ മാരാര്‍. പഞ്ചവാദ്യത്തോടൊപ്പം തായമ്പകയിലും ഇടയ്ക്കയിലും മാരാര്‍ക്ക് പാടവമുണ്ട്. 2010-ല്‍ പത്മഭൂഷണ്‍ ബഹുമതി അദ്ദേഹത്തെ തേടിയെത്തി. പല്ലാവൂര്‍ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, പഞ്ചവാദ്യ കുലപതി സ്ഥാനം തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഡോ. പി.സി.അലക്സാണ്ടര്‍ അന്തരിച്ചു

ചെന്നൈ: മഹാരാഷ്ട്ര, തമിഴ്നാട് മുന്‍ ഗവര്‍ണര്‍ ഡോ. പി.സി.അലക്സാണ്ടര്‍ (90) അന്തരിച്ചു. ഇന്ന് രാവിലെ 8.30ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അര്‍ബുദരോഗ ബാധിതനായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച ഭരണതന്ത്രജ്ഞരില്‍ ഒരാളായിരുന്നു അലക്സാണ്ടര്‍. ഒന്‍പതു വര്‍ഷം മഹാരാഷ്ട്രയുടെ ഗവര്‍ണറായിരുന്നു. ആദ്യം തമിഴ്നാട്ടില്‍ ഗവര്‍ണറായിരുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായിരുന്നു. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ അലക്സാണ്ടര്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍നിന്ന് എം.ലിറ്റ്, ഡിലിറ്റ് ബഹുമതികള്‍ നേടി. ഐഎഎസ് നേടിയ അലക്സാണ്ടര്‍ തുടര്‍ന്ന് അന്നത്തെ മദ്രാസ്, തിരുകൊച്ചി സംസ്ഥാനങ്ങളില്‍ സേനവനം അനുഷ്ഠിച്ചു.

ആര്‍ച്ച് ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ കാലംചെയ്തു

കൊച്ചി: വരാപ്പുഴ അതിരൂപതാ മുന്‍ അധ്യക്ഷനും വിജയപുരം രൂപതയുടെ ആദ്യ ഭാരതീയ മെത്രാനുമായിരുന്ന ആര്‍ച്ച് ബിഷപ്പ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ (93) കാലംചെയ്തു. എറണാകുളം ലൂര്‍ദ് ആസ്പത്രിയില്‍ ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് ജൂലായ് 18നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതും ഹൃദയാഘാതവുമാണ് മരണകാരണമായത്. വരാപ്പുഴ അതിരൂപതാ മെത്രാപോലീത്ത ഫ്രാന്‍സിസ് കല്ലറക്കലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് മൃതദേഹം വിലാപയാത്രയായി എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ എത്തിക്കും. രാവിലെ 10ന് വരാപ്പുഴ അതിരൂപതാ വൈദികന്‍,  ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതു ജനങ്ങള്‍ക്ക് അന്തിമോചാരം അര്‍പ്പിക്കാം. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് എറണാകുളം സെന്റ്ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ തുടങ്ങും.

വരിക്കാശ്ശേരി കൃഷ്ണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

ചെര്‍പ്പുളശ്ശേരി: പ്രശസ്തശില്‍പി കിഴൂര്‍ വരിക്കാശ്ശേരിമനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. 86 വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രശസ്തശില്‍പി ദേവിപ്രസാദ് റോയ് ചൌധരിയുടെ ശിഷ്യരില്‍ ഓരാളായ അദ്ദേഹം കേരളകലാമണ്ഡലത്തിലെ വള്ളത്തോളിന്റെ പൂര്‍ണകായ പ്രതിമയടക്കം നിരവധി ശില്‍പങ്ങള്‍ കലാമണ്ഡലം മ്യൂസിയത്തിലും കേരളത്തിനകത്തും പുറത്തുമായി പണികഴിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി  ഫെലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശവസംസ്കാരം ശനിയാഴ്ച 10ന് കിഴൂര്‍ വരിക്കാശ്ശേരി വളപ്പില്‍ നടക്കും.

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

കോട്ടയം: ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി (91) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയം കുറുപ്പന്തറയിലെ വസതിയില്‍ രാവിലെ 6.30നായിരുന്നു അന്ത്യം. ഭാഗവത കഥാകഥനത്തിനായി ജീവിതം സമര്‍പ്പിച്ച മള്ളിയൂര്‍ രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്താഹങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാഗവത തത്വാനുഷ്ഠനത്തിലൂടെയാണ് ഭാഗവതഹംസമായി മാറിയത്. കാഞ്ചികാമകോടിപീഠം ഭാഗവത സേവാരത്നം ബഹുമതിയും ഗുരുവായൂര്‍ ഭാഗവത വിജ്ഞാന സമിതി ഭാഗവതഹംസം ബഹുമതിയും ബാലസംസ്കാര കേന്ദ്രം ജന്മാഷ്ടമി പുരസ്കാരവും നല്‍കി മള്ളിയൂരിനെ ആദരിച്ചിട്ടുണ്ട്. സംസ്കാരം ഇന്നു വൈകിട്ട് ഏഴിന് നടക്കും.

എസ്.പി.രമേശ് അന്തരിച്ചു

തൃശൂര്‍: തിരക്കഥാകൃത്തും ഗാനരചയിതാവുമായ എസ്. പി. രമേശ് (64) അന്തരിച്ചു. അമ്മാടത്തെ വസതിയിലായിരുന്നു അന്ത്യം. തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ മുന്‍ ഡയറക്ടറായിരുന്നു. സംവിധായകന്‍ അരവിന്ദന്റെ സഹപ്രവര്‍ത്തകനായിരുന്നു. അരവിന്ദന്റെ പോക്കുവെയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. സൂത്രധാരന്‍, അന്തിപൊന്‍വട്ടം എന്നീ സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.

സ്വാമി ശക്രാനന്ദ സമാധിയായി

തിരുവനന്തപുരം: ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റായിരുന്ന സ്വാമി ശക്രാനന്ദ സമാധിയായി. 87 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ശക്രാനന്ദ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45 നാണ് സമാധിയായത്. വൃക്കരോഗവും അലട്ടിയിരുന്നു. തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും പ്രസിഡന്റായിരുന്നു. മികച്ച പ്രഭാഷകന്‍, ആത്മീയ ലേഖനങ്ങളുടെ എഴുത്തുകാരന്‍, സംഘാടകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. 1942-ല്‍ വിശാഖപട്ടണത്തെ ആശ്രമത്തില്‍ വെച്ചു സ്വാമി നിരഞ്ജനാനന്ദയില്‍ നിന്നു മന്ത്രദീക്ഷ സ്വീകരിച്ചു. 1952-ല്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആസ്ഥാനമായ കല്‍ക്കട്ടയിലെ ബേലൂര്‍ ആശ്രമത്തിലെ സ്വാമി ശങ്കരാനന്ദയില്‍ നിന്ന് സന്യാസം സ്വീകരിച്ച് മംഗലാപുരത്തെ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി. 

കൊളംബിയന്‍ ഗായകന്‍ ജോ അറോയൊ അന്തരിച്ചു

പ്രശസ്ത കൊളംബിയന്‍ ഗായകന്‍ ജോ അറോയൊ (55) അന്തരിച്ചു. ന്യുമോണിയയെ തുടര്‍ന്ന് ബാരല്‍ ക്വില്ലയിലുള്ള ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖവും അറോയൊയെ ബാധിച്ചിരുന്നു. ഗാനരചിയിതാവുകൂടിയായ അറോയൊ ലാ റെബെലിയന്‍ പോലുള്ള നിരവധി സല്‍സ ഗാനങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട്. ഇരുന്നൂറോളം ഗാനങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഷക്കീര, സെലിയ ക്രൂസ് തുടങ്ങിയ സംഗീതഞ്ജര്‍ക്കൊപ്പം സംഗീതപരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്.

പറവൂര്‍ ശ്രീധരന്‍ തന്ത്രി അന്തരിച്ചു

പറവൂര്‍: ജ്യോതിഷ-താന്ത്രിക പണ്ഡിതന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രി (87) അന്തരിച്ചു.  കൊച്ചിയിലെ  സ്വകാര്യ ആസ്പത്രിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.19 നായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസമായി ശാരീരിക ക്ഷീണത്തെത്തുടര്‍ന്ന്  പറവൂര്‍ കെ.എംകെ ജങ്ഷനിലെ കളവമ്പാറ വീട്ടില്‍ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ കടുത്ത ശ്വാസ തടസ്സവും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. സാമൂഹിക പരിഷ്കരണത്തിനും ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനും അക്ഷീണം പ്രയത്നിച്ച അദ്ദേഹം മുന്നോറോളം ക്ഷേത്രങ്ങളില്‍  പ്രതിഷ്ഠ നടത്തി. ഇരുന്നൂറോളം ക്ഷേത്രങ്ങളിലെ തന്ത്രിയുമായിരുന്നു. പറവൂര്‍ ശ്രീ നാരായണ താന്ത്രിക വിദ്യാപീഠത്തിന്റെ  സ്ഥാപകനാണ്. കര്‍മം കൊണ്ട് ബ്രാഹ്മണ്യം നേടാമെന്നതിന്റെ പ്രഖ്യാപനമായ പാലിയം വിളംബരത്തിലെ  പ്രധാനികളിലൊരാളായിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്കാരം, പാവകുളത്തമ പുരസ്കാരം, സ്വാമി മൃഡാനന്ദജി സ്മാരക ആധ്യാത്മിക പുരസ്കാരം, എന്നിവ ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മങ്കു തമ്പുരാന്‍ അന്തരിച്ചു

കൊച്ചി: കൊച്ചി രാജകുടുംബത്തിലെ വലിയമ്മ തമ്പുരാനും പ്രശസ്ത സംഗീതജ്ഞയുമായ മങ്കു തമ്പുരാന്‍ (97) അന്തരിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ അധ്യക്ഷയാണ്. 1972ല്‍ സര്‍ക്കാരിന്റെ ഫെലോഷിപ്പും സംഗീത സഭയുടെ സംഗീത സമ്പൂര്‍ണ ബഹുമതിയും ലഭിച്ചിട്ടുളള മങ്കു തമ്പുരാന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യയാണ്. 1939ല്‍ മദിരാശി റേഡിയോ നിലയത്തിനുവേണ്ടി കേരളത്തില്‍ നിന്നുള്ള ആദ്യ ലൈവ് സംഗീതക്കച്ചേരി അവതരിപ്പിച്ച വ്യക്തികൂടിയാണ് മങ്കു തമ്പുരാന്‍. മൃതദേഹം തൃപ്പൂണിത്തുറ ചന്ദ്രവിലാസം പാലസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം രാത്രി ഏഴിന് തൃപ്പൂണിത്തുറ രാജകുടുംബം വക ശ്മശാനത്തില്‍ നടക്കും.

സുന്ദര്‍രാജന്‍ മഹാനിധിശേഖരം തിട്ടപ്പെടുത്തുന്നതിന് മുമ്പ് വിടവാങ്ങി

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുന്‍പ്  ത‍ന്നെ അതിന് വഴിയൊരുക്കിയ ടി.പി. സുന്ദര്‍രാജന്‍ വിടവാങ്ങി. ശനിയാഴ്ച രാത്രി 12.45ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ “ശരണഗതി” വീട്ടില്‍ വെച്ചായിരുന്നു മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ സുന്ദര്‍രാജന്‍ അന്ത്യയാത്രയായത്. ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ അമൂല്യ സര്‍ണശേഖരം സംരക്ഷിക്കുന്നതും ശേഷിക്കുന്ന “ഭരതക്കോണ്‍” നിലവറ തുറക്കുന്നതും സംബന്ധിച്ച സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് 22ന് വരാനിരിക്കെയാണ് പരാതിക്കാരനായ സുന്ദര്‍രാജന്‍ അന്തരിച്ചത്. രണ്ടുദിവസമായി പനിബാധിച്ച് ചികിത്സയിലായിരുന്നു. പ്രമേഹരോഗവും വഷളായതോടെ അവശത വര്‍ധിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. ഞായറാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകള്‍. മൃതദേഹം ഒരു മണിയോടെ പുത്തന്‍കോട്ട ശ്മശാനത്തില്‍ സംസ്കരിച്ചു.

സ്വാമി ആതുരദാസ് സമാധിയായി

കോട്ടയം: ആതുരാശ്രമം മഠാധിപതി സ്വാമി ആതുരദാസ് (98) സമാധിയായി. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 2.30ന് കൊച്ചി അമൃതാ ആസ്പത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ആത്മീയതയ്ക്കൊപ്പം ആതുരസേവനവും ഈശ്വരാര്‍ച്ചനയായി സ്വീകരിച്ച അദ്ദേഹം കോട്ടയത്തിനടുത്ത് ചിങ്ങവനം കുറിച്ചി ആത്ശ്രമം, ഹോമിയോ മെഡിക്കല്‍ കോളേജ്, ഹോമീയോ ഗവേഷണ കേന്ദ്രം എന്നിവയുടെ സ്ഥാപകനായിരുന്നു. ഹോമിയോപ്പതിയുടെ പ്രചാരത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ ‘കേരള ഹാനിമാന്‍” എന്നാണ് സ്വാമിയെ അറിയപ്പെട്ടിരുന്നത്. ചട്ടമ്പി സ്വാമികളുടെ ശിഷ്യനായ ഭക്താനന്ദ സ്വാമികളില്‍ നിന്ന് 1936ല്‍ സന്യാസം സ്വീകരിച്ച് ആതുരദാസായി. ഇതിനിടെ ക്ഷീരപാന ചികത്സ, പ്രകൃതി ചികിത്സ, ഹോമിയോപ്പതി എന്നിവയില്‍ പ്രാവിണ്യം നേടിയിരുന്നു. സ്വയം പഠിച്ചതായിരുന്നു ചികിത്സകള്‍. അതേ വര്‍ഷം തന്നെ ചങ്ങനാശ്ശേരിക്കടുത്ത് കൊരട്ടിമലയില്‍ ആതുരാശ്രമം സ്ഥാപിച്ചു.

ഗായകന്‍ റോബ് ഗ്രില്‍ അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രശസ്ത ഗായകന്‍ റോബ് ഗ്രില്‍ (67) അന്തരിച്ചു. പക്ഷാഘാതത്തെതുടര്‍ന്ന് കിടപ്പിലായിരുന്നു. പ്രശസ്ത സംഗീത ട്രൂപ്പ് ആയിരുന്ന ഗ്രാസ് റൂട്ട്സിലെ പ്രമുഖ ഗായകനായിരുന്നു ഗ്രില്‍. ഗാനരചയിതാക്കളായ സ്റ്റീവ് ബാരിയും പി.എഫ്. സ്ളൊവാനും ചേര്‍ന്ന് 1967-ല്‍ ഗ്രാസ് റൂട്ട്സിന് രൂപം നല്‍കിയ ഉടന്‍തന്നെ ഗ്രില്‍ സംഘത്തില്‍ ചേര്‍ന്നിരുന്നു. ‘ലെറ്റ്സ് ലിവ് ഫോര്‍ ടുഡേ’ എന്ന ഗാനത്തിലൂടെ അദ്ദേഹം പ്രശസ്തിയിലേക്കുയര്‍ന്നു.

യുഎസ് മുന്‍ പ്രഥമ വനിത ബെറ്റി ബ്ളൂമര്‍ ഫോര്‍ഡ് അന്തരിച്ചു

ലോസ് ആഞ്ജലസ്: യുഎസ് മുന്‍ പ്രഥമ വനിതയും 1974-77 കാലഘട്ടത്തില്‍ യുഎസ് പ്രസിഡന്റായിരുന്ന ജറാള്‍ഡ് ഫോര്‍ഡിന്റെ പത്നിയുമായ ബെറ്റി ബ്ളൂമര്‍ ഫോര്‍ഡ് (93) അന്തരിച്ചു. ജറാല്‍ഡ് ഫോര്‍ഡിന്റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടേതുമായി എപ്പോഴും പൊരുത്തപെടാത്തതായിരുന്നു ബെറ്റിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍. ഫൈറ്റിങ് ഫസ്റ്റ് ലേഡി എന്നാണ് ടൈം മാഗസിന്‍ ഒരിക്കല്‍ ഇവരെ വിശേഷിപ്പിച്ചത്. മദ്യമയക്കുമരുന്ന് വിമുക്തി ചികിത്സയ്ക്കായി 1982-ല്‍ അവര്‍ ബെറ്റി ഫോര്‍ഡ് സെന്റര്‍ സ്ഥാപിച്ചു.

ജസ്റ്റിസ് കെ.കെ.നരേന്ദ്രന്‍ അന്തരിച്ചു

കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ (87) അന്തരിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് മൂന്നു ദിവസം മുന്‍പാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നീതി നിര്‍വഹണത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്കുകൂടി പ്രാമുഖ്യം നല്‍കിക്കൊണ്ട് വിധിയെഴുതിയ ന്യായാധിപനായിരുന്നു കെ.കെ നരേന്ദ്രന്‍. 1974 മുതല്‍ 1985 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് രവിപുരം ശ്മശാനത്തില്‍ നടക്കും.

വിഖ്യാത ചലച്ചിത്രകാരന്‍ മണി കൌള്‍ അന്തരിച്ചു

ന്യൂഡല്‍ഹി: വിഖ്യാത ചലച്ചിത്രകാരന്‍ മണി കൌള്‍ (66) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം പുലര്‍ച്ചെയാണ് അന്തരിച്ചത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും പ്രമുഖ ചലച്ചിത്രകാരന്മാരില്‍ ഒരാളായിരുന്നു. 1944ല്‍ ഡിസംബര്‍ 35ന് രാജസ്ഥാനിലെ ജോധ് പുരിലാണ് അദ്ദേഹം ജനിച്ചത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സിനിമാസംവിധാനത്തില്‍ ബിരുദം നേടിയ അദ്ദേഹം 1969ല്‍ ഉസ്കി റൊട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. നാല് തവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയിട്ടുണ്ട്. 1971-ല്‍ ഇരുപത്തൊന്നാമത് ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയംഗമായിരുന്നു അദ്ദേഹം. 1974-ല്‍ 'ദുവിധ' എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഓസിയാന്‍ സിനഫാന്‍ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിനുവേണ്ടി 2006-ല്‍ ചെയ്ത സിഗ്നേച്ചര്‍ ഫിലിമാണ് ഏറ്റവും ഒടുവിലായി ചെയ്തത്.

ചിന്ത രവി അന്തരിച്ചു

തൃശ്ശൂര്‍: ചലച്ചിത്ര സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ രവീന്ദ്രന്‍ (ചിന്ത രവി-66) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗശയ്യയിലായിരുന്നു. 1988ല്‍ ഒരേ തൂവല്‍ പക്ഷികള്‍ എന്ന സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ രവീന്ദ്രന്‍ ആദ്യം സംവിധാനം ചെയ്തത് തെലുങ്ക് സിനിമയായ ഹരിജനാണ്.  ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. യാത്രാവിവരണത്തിന് പുതിയ സങ്കല്‍പവും ചലച്ചിത്രമേഖലയില്‍ തന്റേതായ രീതിയും കണ്ടെത്തിയ രവീന്ദ്രന്‍ സാഹിത്യരംഗത്തും ശ്രദ്ധേയ രചനകള്‍ നടത്തി. പി.എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോള്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ഇറ്റാമര്‍ ഫ്രാങ്കോ അന്തരിച്ചു

ബ്രസീലിയ: മുന്‍ ബ്രസീല്‍ പ്രസിഡന്റ് ഇറ്റാമര്‍ ഫ്രാങ്കോ (81) സാവോപോളോയില്‍ അന്തരിച്ചു. ലുക്കീമിയ ബാധിതനായിരുന്നു. 1992-ല്‍ പ്രസിഡന്റ് ഫെര്‍നാഡോ കോളര്‍ കുറ്റവിചാരണ നേരിട്ടതിനെത്തുടര്‍ന്നാണ് വൈസ് പ്രസിഡന്റായ ഇറ്റാമര്‍ ഫ്രാങ്കോ പ്രസിഡന്റായത്. പോര്‍ച്ചുഗലിലെ ബ്രസീല്‍ അംബാസഡര്‍, അമേരിക്കന്‍ രാജ്യങ്ങളുടെ സംഘടനയിലെ ബ്രസല്‍ പ്രതിനിധി, ജന്മനാടായ മിനാസ് ഗെറൈസിലെ ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഫ്രാങ്കോയുടെ നിര്യാണത്തെ തുടര്‍ന്ന് ബ്രസീലില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പന്‍ തച്ചേത്ത് അന്തരിച്ചു

കൊച്ചി: കവിയും ഗാനരചയിതാവുമായ അപ്പന്‍ തച്ചേത്ത് അന്തരിച്ചു. പൂക്കോട്ടുപടിയിലെ വസതിയില്‍  പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. മുപ്പത്തഞ്ചോളം കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. രാജാങ്കണം എന്ന ചിത്രത്തിലെ ഗാനങ്ങളും അപ്പന്‍ തച്ചേത്തിന്റ രചനകളില്‍പെടുന്നു. സംസ്കാരം ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ നടക്കും.

മുന്‍മന്ത്രി സുജനപാല്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.സുജനപാല്‍ (62) അന്തരിച്ചു. ഇന്ന് രാവിലെ 7.45ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം നാളെ രാവിലെ ഒന്‍പതുവരെ കോഴിക്കോട് ഗോപാലപുരത്തെ വസതിയിലും ഒന്‍പതു മുതല്‍ പത്ത് വരെ ഡിസിസി ഓഫീസിലും തുടര്‍ന്ന് ടൌണ്‍ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം നാളെ 12 മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

ഖാജാ പര്‍വേസ് (81) അന്തരിച്ചു

ലഹോര്‍: പാക് സംഗീതലോകത്തെ ഗാനരചയിതാവ് ഖാജാ പര്‍വേസ് (81) അന്തരിച്ചു. 1930-ല്‍ അമൃത്സറില്‍ ജനിച്ച പര്‍വേസിന്റെ യഥാര്‍ഥ പേര് ഖാജാ ഗുലാം മുഹ്യുദ്ദീന്‍ എന്നാണ്. വിഭജനകാലത്താണ് കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് പോയത്. പാക്, ഉര്‍ദു, പഞ്ചാബി ചിത്രങ്ങള്‍ക്ക് ഗാനമെഴുതിയ അദ്ദേഹം പഞ്ചാബിയിലെ പിന്ദ് ദി കുരി എന്ന ഇന്ത്യന്‍ ചിത്രത്തിനും ഗാനമൊരുക്കി.

ഉസ്താദ് അസദ് അലിഖാന്‍ ഓര്‍മയായി

ന്യൂഡല്‍ഹി: രുദ്രവീണയുടെ പ്രചാരകന്‍ ഉസ്താദ് അസദ് അലിഖാന്‍ (74) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിയിലെ എയിംസില്‍ പതിവ് പരിശോധനയ്ക്കായി പ്രവേശിപ്പിച്ച അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. ജയ്പുരിലെ ബീനാകര്‍ ഘരാനയുടെ പന്ത്രണ്ടാം തലമുറക്കാരനാണ് അസദ് അലിഖാന്‍. മരണസമയത്ത് ദത്തുപുത്രനും ശിഷ്യനുമായ ഉസ്താദ് അലിസാക്കി ഹൈദറാണ് അടുത്തുണ്ടായിരുന്നത്.  2008-ല്‍ പത്മഭൂഷണ്‍ ലഭിച്ച ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ സംഗീതപരിപാടികള്‍ നടത്തിയിട്ടുണ്ട്.

ലോറ സിസ്കിന്‍ അന്തരിച്ചു

സ്പൈഡര്‍മാന്‍ ചിത്രങ്ങളുടെ നിര്‍മാതാവ് ലോറ സിസ്കിന്‍ (61) അന്തരിച്ചു. 2002, 2004, 2007 വര്‍ഷങ്ങളില്‍ സ്പൈഡര്‍മാന്‍ ചിത്രങ്ങള്‍ ഒന്നൊന്നായി നിര്‍മിച്ച് കളക്ഷനില്‍ റെക്കോര്‍ഡ് കൈവരിച്ചു. അടുത്ത സ്പൈഡര്‍മാന്‍ ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം മെയില്‍ റിലീസ് ചെയ്യാന്‍ ഇരിക്കുകയായിരുന്നു. ഓസ്കര്‍ അവാര്‍ഡ് മേള ഒറ്റയ്ക്ക് ചിത്രീകരിച്ച് സംപ്രേഷണം ചെയ്ത ആദ്യ വനിതയാണ് ലോറ സിസ്കിന്‍. 2004ല്‍ അര്‍ബുദം പിടിപെട്ട സിസ്കിന്‍ തുടര്‍ന്ന് ലൊസാഞ്ചല്‍സില്‍ സ്റ്റാന്‍ഡ് അപ് ടു കാന്‍സര്‍ എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടു.

എം.എഫ്.ഹുസൈന്‍ അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ (96) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം ലണ്ടനിലെ റോയല്‍ ബ്രാംടണ്‍ ആസ്പത്രിയില്‍ ഇന്നു പുലര്‍ച്ചെ 2.30നാണ് (ഇന്ത്യന്‍ സമയം രാവിലെ 8.30) അന്തരിച്ചത്. 1915ല്‍ സെപ്തംബര്‍ 17ന് മഹാരാഷ്ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച ഹുസൈന്‍ 1940കളിലാണ് ചിത്രകാരനെന്ന രീതിയില്‍ അറിയപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 1991ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. കേരള സര്‍ക്കാരിന്റെ  രാജാരവിവര്‍മാ പുരസ്കാരത്തിനര്‍ഹനായ അദ്ദേഹം ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് വിവാദങ്ങളില്‍പെട്ടതിനാല്‍ അവാര്‍ഡ്ദാന ചടങ്ങ് നടന്നില്ല. 2006-മുതല്‍ പ്രവാസ ജീവിതമാരംഭിച്ച ഹുസൈന്‍ കഴിഞ്ഞവര്‍ഷം ഖത്തര്‍ പൌരത്വം സ്വീകരിച്ചിരുന്നു. ചികിത്സാര്‍ഥം ലണ്ടനില്‍ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. ഫോബ്സ് മാഗസിന്‍ ഇന്ത്യയുടെ പിക്കാസോ എന്ന പദവി നല്‍കി ഹുസൈനെ ആദരിച്ചിരുന്നു.

പോപ് ഗായകന്‍ അസം ഖാന്‍ കാന്‍സറിന് കീഴടങ്ങി

ബംഗ്ളാദേശിലെ പ്രമുഖ പോപ് ഗായകന്‍ അസം ഖാന്‍ വിട പറഞ്ഞു. കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. യുവജനതയെ ഇളക്കിമറിച്ച ഗാനങ്ങളായിരുന്നു സ്വാതന്ത്യ്രപോരാളികൂടിയായിരുന്ന അദ്ദേഹത്തിന്റേത്. സാധാരണ ജനങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട ഗാനങ്ങള്‍ ജനമനസ്സുകളെ വളരെ സ്വാധീനിച്ചു.

മുന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ അന്തരിച്ചു

ഹിസാര്‍: മുതിര്‍ന്ന ജാട്ട് നേതാവും ഹരിയാണ മുന്‍ മുഖ്യമന്ത്രിയും നിലവിലെ ഹിസാറിലെ ലോക്സഭാംഗവുമായ ഭജന്‍ലാല്‍ (81)അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഭജന്‍ലാലിനെ ഗുഡ്ഗാവിലെ മെഡിസിറ്റി ആസ്പത്രിയില്‍ എത്തിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. 1930 ഒക്ടോബര്‍ 6ന് ഇപ്പോള്‍ പാകിസ്താനിലുള്ള പാഞ്ചായത്തിലെ ബഹല്‍പൂര്‍ ജില്ലയിലെ കൊറന്‍വലിയിലാണ് ഭജന്‍ലാല്‍ ജനിച്ചത്. 1979 ജൂണ്‍ 28ന് ആദ്യം ഹരിയാണ മുഖ്യമന്ത്രിയായ ഭജന്‍ലാല്‍ 37 നിയമസാഭാംഗങ്ങളുമായി 1980-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1991-ല്‍ വീണ്ടും ഇദ്ദേഹം മുഖ്യമന്ത്രിയായി. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കൃഷി, പരിസ്ഥിതി എന്നീ മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2007-ല്‍ ഹരിയാണ ജന്‍ഹിത് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവല്‍ക്കുന്നതിനായി പ്രഖ്യാപനം നടത്തിയത് ഇദ്ദേഹമാണ്. മുന്‍.എം.എല്‍. ജാസ്മദേവിയാണ് ഭാര്യ.

മുന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ അന്തരിച്ചു

ഹിസാര്‍: മുതിര്‍ന്ന ജാട്ട് നേതാവും ഹരിയാണ മുന്‍ മുഖ്യമന്ത്രിയും നിലവിലെ ഹിസാറിലെ ലോക്സഭാംഗവുമായ ഭജന്‍ലാല്‍ (81)അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഭജന്‍ലാലിനെ ഗുഡ്ഗാവിലെ മെഡിസിറ്റി ആസ്പത്രിയില്‍ എത്തിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. 1930 ഒക്ടോബര്‍ 6ന് ഇപ്പോള്‍ പാകിസ്താനിലുള്ള പാഞ്ചായത്തിലെ ബഹല്‍പൂര്‍ ജില്ലയിലെ കൊറന്‍വലിയിലാണ് ഭജന്‍ലാല്‍ ജനിച്ചത്. 1979 ജൂണ്‍ 28ന് ആദ്യം ഹരിയാണ മുഖ്യമന്ത്രിയായ ഭജന്‍ലാല്‍ 37 നിയമസാഭാംഗങ്ങളുമായി 1980-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1991-ല്‍ വീണ്ടും ഇദ്ദേഹം മുഖ്യമന്ത്രിയായി. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കൃഷി, പരിസ്ഥിതി എന്നീ മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2007-ല്‍ ഹരിയാണ ജന്‍ഹിത് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവല്‍ക്കുന്നതിനായി പ്രഖ്യാപനം നടത്തിയത് ഇദ്ദേഹമാണ്. മുന്‍.എം.എല്‍. ജാസ്മദേവിയാണ് ഭാര്യ.

തകഴിയുടെ ഭാര്യ കാത്ത അന്തരിച്ചു

തിരുവല്ല: തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്ത (91) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് രാവിലെ തിരുവല്ലയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കമലാക്ഷിയമ്മ എന്നാണ് യഥാര്‍ഥ പേര്. തകഴി സ്മാരകമായി സര്‍ക്കാര്‍ ഏറ്റെടുത്ത ശങ്കരമംഗലത്ത് ഒരു രൂപ വാടക കൊടുത്ത് തകഴിയുടെ നിറമാര്‍ന്ന ഓര്‍മകളുമായി കഴിയുകയായിരുന്നു കാത്ത. സംസ്കാരം നാളെ നടക്കും.

മുന്‍കാല സിനിമാ സംവിധായകന്‍ വേണു അന്തരിച്ചു

ചെന്നൈ: മലയാള സിനിമയിലെ മുന്‍കാല സംവിധായകന്‍ വേണു അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തൃശ്ശൂര്‍ സ്വദേശിയാണ്. ഉദ്യോഗസ്ഥ, പാറശാല പാപ്പച്ചന്‍, സിഐടി നസീര്‍, പയ്യന്നൂര്‍ പരമു തുടങ്ങി പതിനാറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്കാരം സ്വദേശമായ തൃശ്ശൂരില്‍ നാളെ നടക്കും.

 

സുധാവര്‍മ്മ അന്തരിച്ചു

തൃശ്ശൂര്‍: ചലച്ചിത്ര പിന്നണിഗായികയും  കര്‍ണാടക സംഗീതജ്ഞയും എ.ഐ.ആര്‍. മുന്‍ ആര്‍ട്ടിസ് റ്റുമായ സുധാവര്‍മ്മ (65) അന്തരിച്ചു. ചെമ്പൂക്കാവ് ശ്രീപാദം അവന്യൂവില്‍ ഹരിനിവാസിലായിരുന്നു അന്ത്യം. പുതക്കോട് കൃഷ്ണമൂര്‍ത്തിയുടെ  ശിഷ്യയാണ്. കേരളത്തിനകത്ത് അനേകം വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. മങ്ങാട് നടേശനുമൊത്ത് ആകാശവാണിയില്‍ ആദ്യകാലത്ത് അവതരിപ്പിച്ചിരുന്ന കര്‍ണാടക സംഗീതപാഠം സുധാവര്‍മ്മയെ ശ്രദ്ധേയയാക്കി. ലളിതഗാനം, റേഡിയോ നാടകം എന്നിവയിലും കഴിവുതെളിയിച്ചു. തിരുവമ്പാടി ദേവസ്വം സംഗീതതിലകം ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.

അമേരിക്കന്‍ പോപ് ഗായകന്‍ ജോണ്‍ വാക്കര്‍ അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത അമേരിക്കന്‍ പോപ് ഗായകന്‍ ജോണ്‍ വാക്കര്‍ (67) അന്തരിച്ചു. 1960കളിലും 70 കളിലും തരംഗം സൃഷ്ടിച്ച വാക്കര്‍ ബ്രദേഴ്സ് എന്ന പോപ് സംഗീത ട്രൂപ്പിന്റെ സ്ഥാപകരിലൊരാളായിരുന്നു ജോണ്‍ വാക്കര്‍. ആറുമാസക്കാലമായി കരളില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 1964-ലാണ് സ്കോട്ട് ഏഞ്ചലിനും ഗാരി ലിഡ്സിനുമൊപ്പം വാക്കര്‍ ബ്രദേഴ്സിന് അദ്ദേഹം രൂപം നല്‍കിയത്. മെയ്ക്ക് ഇറ്റ് ഈസി ഓണ്‍ യുവെര്‍സെല്‍ഫ്, ഈഫ് യു ഗോ എവെ, ജസ്റ്റ് ഫോര്‍ യു തുടങ്ങിയ  ആല്‍ബങ്ങള്‍ ഏറെ വാണിജ്യവിജയം നേടിയവയായിരുന്നു.

വാസുപ്രദീപ് അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക സംവിധായകനും രചയിതാവും നടനും ചിത്രകാരനുമായ വാസുപ്രദീപ് (80) അന്തരിച്ചു. കോഴിക്കോട്ടെ സഹകരണ ആസ്പത്രിയില്‍ ചൊവ്വാഴ്ച കാലത്തെ ഒമ്പതോടെയായിരുന്നു അന്ത്യം. 150-ലേറെ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച നാടകത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവുമുള്‍പ്പെടെ മുപ്പതിലേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം ഒട്ടേറെ നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കണ്ണാടിക്കഷണങ്ങള്‍, മത്സരം, മുക്തി, നിലവിളി, താഴും താക്കോലും, ഒരു ചിരി, കണ്ണില്ലാത്തവന്‍, ഭാഗ്യവാന്‍, കടലാസ് വിമാനം തുടങ്ങിയവയാണ് ശ്രദ്ധേയമായ നാടകങ്ങള്‍. 1931 നവംബറില്‍ 26-ന് കണ്ണൂര്‍ ജില്ലയില്‍ ജനിച്ച ഇദ്ദേഹം കുഞ്ഞിക്കണ്ണോത്ത് കുഞ്ഞമ്പുവിന്റെയും നാണിയുടേയും മകനാണ്. പഠിച്ചതും വളര്‍ന്നതും കോഴിക്കോട്ടായിരുന്നു. ചിത്രകലാ അധ്യാപകനായി ജോലി തുടങ്ങിയ വാസുപ്രദീപ് 1951-ല്‍ മിഠായിത്തെരുവില്‍ പ്രദീപ് ആര്‍ട്സ് എന്ന സ്ഥാപനം തുടങ്ങി. അങ്ങാടി എന്ന സിനിമയില്‍ ജയന്റെ അച്ഛന്റെ വേഷമുള്‍പ്പെടെ ഓട്ടേറെ സിനിമകളില്‍ അഭിനയിച്ചു. മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ തലക്കെട്ടുകളുടെ അക്ഷരങ്ങള്‍ രൂപകല്‍പന ചെയ്തതും വാസുപ്രദീപാണ്. മാവൂര്‍ റോഡ് ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.

കെ.പി.കരുണാകരന് നാടിന്റെ അന്ത്യാഭിവാദ്യം

ചടയമംഗലം: മണ്ണിനെയും കൃഷിയെയും സനേഹിച്ച വിപ്ളവകാരി കെ.പി. കരുണാകരന് നാടിന്റെ അന്ത്യാഭിവാദ്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് കെ.പി. കരുണാകരന്റെ വിയോഗം ജീവിതത്തിന്റെ സമസ്തമേഖലയിലുള്ളവരേയും ദു:ഖാര്‍ത്തരാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിഴക്കന്‍ മേഖലയില്‍ വിത്തും വളവും നല്‍കിയ കെ.പി. കര്‍ഷകന്റെ മിത്രമായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ചക്കമലയില്‍ കരനെല്‍കൃഷി ആരംഭിക്കുന്നതിന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന് ഊര്‍ജ്ജം പകര്‍ന്ന കെ.പി. കാര്‍ഷിക മേഖലയിലെ പുത്തന്‍ പരീക്ഷണങ്ങളെ എന്നും പ്രായോഗികമായി സമീപിക്കാനും  മുന്‍പന്തിയിലായിരുന്നു. സമ്മിശ്രകൃഷി വിജയകരമായി അദ്ദേഹം പരീക്ഷിച്ചു. 2010ല്‍ ഏറ്റവും മികച്ച നെല്‍ക്കര്‍ഷകനുള്ള ജില്ലാ സഹകരണബാങ്കിന്റെ അവാര്‍ഡു നേടാനും കെ.പി. കരുണാകരന് കഴിഞ്ഞു. കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍, സി.പി.ഐ നേതാവ് വെളിയം ഭാര്‍ഗവന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ ഗോപാലകൃഷ്ണ പിള്ള, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഡി. രാജപ്പന്‍ നായര്‍ തുടങ്ങി നിരവധി പേര്‍ കെ.പി കരുണാകരന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച രണ്ടുമണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

ഗായിക കെ.എസ്.ചിത്രയുടെ മകള്‍ നന്ദന നീന്തല്‍കുളത്തില്‍ വീണുമരിച്ചു

ദുബായ്: പ്രശസ്ത ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന(8) ദുബായില്‍ എമിറേറ്റ്സ് ഹില്‍സിലെ ഒരു വില്ലയിലെ നീന്തല്‍കുളത്തില്‍ വീണുമരിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. ചെന്നൈയിലെ കോട്ടൂര്‍ പുരത്തുള്ള കിഡ്സ് സെന്‍ട്രല്‍ സ്കൂളിലെ ഒന്നാംക്ളാസ് വിദ്യായാര്‍ഥിനിയായിരുന്നു. സംഭവസമയം ചിത്ര സ്ഥലത്തില്ലായിരുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന എ.ആര്‍. റഹ്മാന്റെ ഷോയില്‍ പങ്കെടുക്കാനായാണ് ചൊവ്വാഴ്ച ഭര്‍ത്താവ് വിജയശങ്കറിനോടും മകള്‍ നന്ദനയോടുമൊപ്പം ചിത്ര ദുബായില്‍ എത്തിയത്. മകള്‍ക്ക് കൂടുതല്‍ പരിചരണം ലഭിക്കാനായി സുഹൃത്തിന്റെ സ്വകാര്യവില്ലയിലായിരുന്നു താമസം. രാവിലെ സുഹൃത്തിന്റെ കുടുംബാഗങ്ങളുടേയും മകളുടേയുമൊപ്പം നീന്തല്‍ കുളത്തില്‍ കുറച്ചു സമയം ചെലവഴിച്ചശേഷം റിഹേഴ്സലിനായി ചിത്ര ഷാര്‍ജയിലേക്ക് പോയപ്പോളായിരുന്നു അപകടം. പൂട്ടാതെ കിടന്ന വാതിലിലൂടെ പുറത്തുകടന്ന നന്ദന  അബദ്ധത്തില്‍ നീന്തല്‍കുളത്തില്‍ വീഴുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ജെബല്‍അലി സദര്‍ ഇന്റര്‍നാഷണല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ കൊണ്ടുവന്നു. ശവസംസ്കാരം വെള്ളിയാഴ്ച വടപളനിക്കടുത്തുള്ള എ.വി.എം. ശ്മശാനത്തില്‍ നടക്കും.

ചലച്ചിത്രനടി സുജാത അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യയിലെ മുന്‍കാല നായികനടിയായ സുജാത(59) അന്തരിച്ചു. കഴിഞ്ഞ കുറച്ചുകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്ന സുജാത നീലങ്കാര ബീച്ച് റോഡിലെ വസതിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. അമ്പതോളം മലയാളചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1968-ലെ ‘ദോ കാളിയാനാ’ണ് ആദ്യ ചിത്രം. മലയാളത്തില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിലാണ് തുടക്കമിട്ടത്. നായികാ പദവിക്കു ശേഷം പിന്നീട് രണ്ടാം വരവില്‍ അമ്മ വേഷങ്ങളിലൂടെയും അവര്‍ തിളങ്ങി. ശവസംസ്കാരം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും.

അഡ്വ.ജി.ജനാര്‍ദനക്കുറുപ്പ് അന്തരിച്ചു

കൊച്ചി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കെപിസിസിയുടെ സ്ഥാപക പ്രസിഡന്റും അഭിഭാഷകനുമായ ജി.ജനാര്‍ദനക്കുറുപ്പ് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി കലൂരിലെ വസതിയില്‍ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ജനാര്‍ദനക്കുറുപ്പ് 1959ലാണ് കൊല്ലത്ത് അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഇന്ത്യയിലെതന്നെ മികച്ച ക്രിമിനല്‍ അഭിഭാഷകനായി അറിയപ്പെട്ടിരുന്ന ജനാര്‍ദനക്കുറുപ്പ് രണ്ടാം മാറാട് കലാപക്കേസ് ഉള്‍പ്പെടെ അഞ്ഞൂറിലധികം കേസുകള്‍ വാദിച്ചിട്ടുണ്ട്. ഒരു കാലത്ത് കേരളത്തിന്റെ കലാരംഗത്ത് നിറഞ്ഞുനിന്ന കെ.പി.എ.സി 1952-ലാണ് ജനാര്‍ദനക്കുറിപ്പിന്റെ നേതൃത്വത്തില്‍രൂപം കൊണ്ടത്. 1952 മുതല്‍ 59വരെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.നാടകത്തില്‍ അഭിനേതാവായും വേഷമിട്ടു. ആത്മകഥയായ എന്റെ ജീവിതം ജനശ്രദ്ധയാകര്‍ച്ചു. ശവസംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പച്ചാളം ശ്മശാനത്തില്‍ നടക്കും.

ഹോളീവുഡ് നടി എലിസബത്ത് ടെയ്ലര്‍ അന്തരിച്ചു

ലോസ് ആഞ്ജലിസ്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയരായ ചലച്ചിത്രതാരങ്ങളില്‍ ഒരാളായ ഹോളീവുഡ് നടി എലിസബത്ത് ടെയ്ലര്‍(79) അന്തരിച്ചു. വളരെ നാളായി ഹൃദ്രോഗബാധിതയായിരുന്ന ടെയ്ലര്‍ ബുധനാഴ്ച ലോസ് ആഞ്ജലിസിലെ സെഡാര്‍സ്-സിനായി ആസ്പത്രിയിലാണ് അന്തരിച്ചത്. ‘ദെയര്‍സ് വണ്‍ ബോണ്‍ എവരി മിനിറ്റ്’ എന്ന സിനിമയിലൂടെ ബാലതാരമായാണ് ടെയ്ലര്‍ സിനിമയിലെത്തിയത്. രണ്ടുതവണ മികച്ച നടിക്കുള്ള ഓസ്കര്‍ പുരസ്കാരം സ്വന്തമാക്കിയ ടെയ്ലര്‍ മൂന്നു തവണ ഓസ്കര്‍ നാമനിര്‍ദേശവും നേടിയിട്ടുണ്ട്. 1994-ല്‍ അഭിനയിച്ച ‘ദ ഫ്ളിന്റ് സ്റ്റോണ്‍സ്’ ആണ് അവസാനചിത്രം.

ഡോ. കെ.എം.ബഹാവുദ്ദീന്‍ അന്തരിച്ചു


പരവൂര്‍: കോഴിക്കോട് റീജണല്‍ എന്‍ജിനീയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലും അലിഗഢ് മുസ്ളീം സര്‍വകലാശാലയുടെ മുന്‍ പ്രോ വൈസ് ചാന്‍സലറുമായ ഡോ. കെ.എം. ബഹാവുദ്ദീന്‍ (82) അന്തരിച്ചു. എറണാകുളം വെണ്ണലയിലെ ആഷിയാനയില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം രണ്ടു ദിവസം മുമ്പാണ് മകളുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയത്. ഞായറാഴ്ച രാവിലെ അവിടെ വച്ചായിരുന്നു അന്ത്യം. അലിഗഢ് സര്‍വകലാശാലയില്‍ ലക്ചറായിരുന്ന അദ്ദേഹം തമിഴ്നാട്ടില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറും ദുര്‍ഗാപൂര്‍ സ്റ്റീല്‍ പ്ളാന്റിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ മേധാവിയുമായിരുന്നു. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡില്‍ ഡിസൈന്‍ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു.

കേരളവര്‍മ്മ അന്തരിച്ചു

പന്തളം: പന്തളം കൊട്ടാര കുടുംബാഗം കൈപ്പുഴ പുത്തന്‍ കോയിക്കല്‍ ചേന്നനാമണ്ണില്‍ കേരളവര്‍മ്മ എന്ന മനു (90) അന്തരിച്ചു. ഭാര്യ: കൊടുങ്ങല്ലൂര്‍ ചിറയ്ക്കല്‍ കോവിലകത്ത് രമത്തമ്പൂരാട്ടി. മക്കള്‍: മാലിനിവര്‍മ്മ, ശാലിനിവര്‍മ്മ, ഗീതവര്‍മ്മ, ജയരാമന്‍ മരുമക്കള്‍: രാമവര്‍മ്മ, ശിവദാസന്‍, ബിന്ദുവര്‍മ്മ.
നിര്യാണത്തെത്തുടര്‍ന്ന് പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രം മാര്‍ച്ച് 21 വരെ അടച്ചിട്ടു. ശുദ്ധിക്രിയകള്‍ക്ക് ശേഷം 22ന് രാവിലെ നട തുറക്കും.

മുന്‍കാല നടി കുമാരി തങ്കം അന്തരിച്ചു

ചെന്നൈ: മുന്‍കാല പ്രശസ്തചലച്ചിത്ര നടി കുമാരി തങ്കം(80) നിര്യാതയായി. വാര്‍ധക്യസഹചമായ അസുഖംമൂലം ചൊവ്വാഴ്ച ചെന്നൈയിലെ ഷേണായ് നഗറിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ കുമാരി തങ്കം നായികയായും നായിക പ്രാധാന്യമുള്ള കഥാപാത്രമായും 20 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നിര്‍മ്മാതാവ് സത്യപാലന്റെ ഭാര്യയാണ് തങ്കം. ‘തിരമാലകള്‍’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രമായാണ് തങ്കം ആദ്യമായി സിനിമയിലേക്കെത്തുന്നത്. ലോകനീതി, കിടപ്പാടം, ബാല്യകാലസഖി, സി.ഐ.ടി, അനിയത്തി, അച്ഛനും മകനും, മിന്നുന്നതെല്ലാം  പൊന്നല്ല തുടങ്ങിയവയാണ്് പ്രാധാനചിത്രങ്ങള്‍.

അര്‍ജുന്‍സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അര്‍ജുന്‍സിങ്(81) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറേകാലോടെയാണ് അന്ത്യം സംഭവിച്ചത്. മൂന്നുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ അദ്ദേഹം പഞ്ചാബില്‍ ഭീകരര്‍ക്കെതിരെ നടന്ന ‘ഓപ്പറേഷന്‍ ബ്ളൂസ്റ്റാറി’നു ശേഷം കുറച്ചുകാലം സംസ്ഥാന ഗവര്‍ണറായിരുന്നു. ഒന്നാം യു.പി.എ. മന്ത്രിസഭയില്‍ മാനവവിഭവശേഷി വികസന മന്ത്രിയായിരുന്ന അദ്ദേഹം മുമ്പ് കേന്ദ്ര വാണിജ്യ, വാര്‍ത്താവിനിമയ മന്ത്രിപദങ്ങള്‍ വഹിച്ചിട്ടുണ്ട്. അര്‍ജുന്‍ സിങ്ങിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 10 മണിക്ക് ഡല്‍ഹി അക്ബര്‍ റോഡ് 17ലെ വീട്ടില്‍ കൊണ്ടുവരും. തുടര്‍ന്ന് 12 മണിയോടെ ഭോപ്പാലിലേക്ക് കൊണ്ടുപോകും.

ലോകപര്യടനം പാതിവഴിയില്‍ രാധാകൃഷ്ണന്‍ യാത്രയായി

കൊച്ചി: പായ്ക്കപ്പലില്‍ ലോകപര്യടനത്തിനിറങ്ങിയ ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ പ്രൊഫ. വി.രാധാകൃഷ്ണന്‍(82) ദൌത്യം പൂര്‍ത്തിയാക്കാതെ അന്ത്യയാത്രയായി. നോബല്‍ സമ്മാന ജേതാവ് ഡോ. സി.വി.രാമന്റെ മകനായ രാധാകൃഷ്ണന്‍ ബാംഗ്ളൂരില്‍ വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തുകൊണ്ടിരിക്കെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. സ്വയം രൂപകല്പന ചെയ്ത എല്‍ഡീമര്‍ എന്ന യോട്ടില്‍ ഒക്ടോബര്‍ പകുതിയോടെയാണ് പ്രൊഫ. രാധാകൃഷ്ണന്‍ ലോകം ചുറ്റാനിറങ്ങിയത്. സിംഗപ്പൂരില്‍ യോട്ടിന്റെ റഡര്‍ എന്ന ഉപകരണം കടലില്‍ പോയതിനാല്‍ പര്യടനം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ഏപ്രില്‍ ആദ്യവാരം പര്യടനം പുനരാരംഭിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ സെയിലര്‍ ബോട്ടായ എല്‍ഡീമര്‍ രധാകൃഷ്ണനാണ് നിര്‍മിച്ചത്. കടല്‍ സഞ്ചാരത്തില്‍ അര നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള രാധാകൃഷ്ണന്‍ എഴുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് എം.എ.ജോണ്‍ അന്തരിച്ചു

കുറവിലങ്ങാട്: കെ.എസ്.യു.വിന്റെയും യൂത്ത്കോണ്‍ഗ്രസിന്റെയും സ്ഥാപകനേതാക്കളിലൊരാളായ എം.എ.ജോണ്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മോനിപ്പള്ളി സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിക്കും. വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്കരിക്കും. 1957-ല്‍ കോട്ടയം സി.എം.എസ്. കോളേജില്‍ പ്രീ യൂണിവേഴ്സിറ്റി പഠനകാലത്താണ് ജോര്‍ജ് തരകന്‍, വയലാര്‍ രവി എന്നിവര്‍ക്കൊപ്പം കെ.എസ്.യു.വിന് രൂപം നല്‍കിയത്. 1961-ല്‍ യൂത്ത് കോണ്‍ഗ്രസിലെത്തി. തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ സെക്രട്ടറിയാകുന്ന ആദ്യത്തെ ആളായി. കേരള കോണ്‍ഗ്രസുമായി  സഖ്യമുണ്ടാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം ചോദ്യം ചെയ്തതിന് പാര്‍ട്ടിയില്‍നിന്ന് പുറത്തായി. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് റാഡിക്കല്‍ ഫോറം രൂപവത്കരിച്ചു. കുറേക്കാലമായി പ്രസംഗവും വായനയും മറ്റുമായി കഴിയുകയായിരുന്നു.

ആറന്മുള പൊന്നമ്മ അന്തരിച്ചു

തിരുവനന്തപുരം: അമ്മ വേഷങ്ങളിലൂടെ മലയാള സിനിമാത്തറവാടിന്റെ ഭാഗമായി മാറിയ ആറന്മുള പൊന്നമ്മ (96) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ തിങ്കളാഴ്ച വൈകിട്ട് ആറോടെയായിരുന്നു അന്ത്യം. വീട്ടില്‍വെച്ച് വീണ് കാലൊടിഞ്ഞതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കാലൊടിഞ്ഞതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടെ ന്യുമോണിയയും ശ്വാസകോശത്തില്‍ അണുബാധയുമുണ്ടായി. ചെറുമകള്‍ രാധികയുടെ ഭര്‍ത്താവായ നടന്‍ സുരേഷ്ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിലായിരുന്നു പൊന്നമ്മ താമസിച്ചിരുന്നത്. ആറന്മുളയിലെ പ്രസിദ്ധമായ മാലേത്തറ വീട്ടില്‍ 1915-ല്‍ ജനിച്ച പൊന്നമ്മ ഭാഗ്യലക്ഷ്മി എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ആദ്യസിനിമയില്‍ത്തന്നെ അമ്മവേഷമായിരുന്നു. മലയാളത്തിലെ ആദ്യ കളര്‍ചിത്രമായ ‘കണ്ടംബെച്ചകോട്ടി’ലും ഒരു മുസ്ളീം ഉമ്മയുടെ വേഷമായിരുന്നു. അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച പൊന്നമ്മ അന്‍പതു വര്‍ഷം നീണ്ട അഭിനയ ജീവിത്തില്‍ അവിസ്മരണീയമായ ഒട്ടേറെ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ പുരസ്കാരവും നേടി. അന്ത്യകര്‍മങ്ങള്‍  സുരേഷ്ഗോപിയുടെ വീടായ ലക്ഷ്മിയില്‍ ചൊവ്വാഴ്ച രാവിലെ നടക്കും. തുടര്‍ന്ന് പതിനൊന്നോടെ വി.ജെ.ടി. ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലാണ് ശവസംസ്കാരം.

മലേഷ്യ വാസുദേവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായകനും നടനുമായ മലേഷ്യ വാസുദേവന്‍ (66) ഇന്നലെ ഉച്ചയ്ക്ക് 12.45ന് ചെന്നൈ വടപളനിയിലെ സ്വകാര്യ ആസ്പത്രിയില്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ഫിബ്രവരി 15നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്, മലയാളം ഉള്‍പ്പെടെ 8000ത്തോളം പാട്ടുകള്‍ വിവിധ ചിത്രങ്ങള്‍ക്കായി പാടിയിട്ടുണ്ട്. 85 ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. ഡല്‍ഹി ടു മദ്രാസ് എന്ന തമിഴ് ചിത്രത്തില്‍ ഗാനമാലപിച്ചുകൊണ്ടാണ് അദ്ദേഹം പിന്നണിഗാന രംഗത്തെത്തിയത്. തമിഴ് സംവിധായകനായിരുന്ന എ.പി.നാഗരാജനാണ് വാസുദേവന് ‘മലേഷ്യ വാസുദേവന്‍’ എന്ന പേരുനല്‍കിയത്. സംസ്കാരം ഇന്നു വൈകിട്ട് നാലിന് പോരൂര്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും.

ഞാള്ളാനി സെബാസ്റ്റ്യന്‍ ജോസഫ് അന്തരിച്ചു

കട്ടപ്പന: അത്യുല്പാദന ശേഷിയുള്ള ഏലം വികസിപ്പിച്ചെടുത്ത് അവാര്‍ഡിനര്‍ഹനായ കര്‍ഷകന്‍ കട്ടപ്പന ഞാള്ളാനിയില്‍ സെബാസ്റ്റ്യന്‍ ജോസഫ് (80) അന്തരിച്ചു. 1987-ല്‍ ഇദ്ദേഹം വളര്‍ത്തിയെടുത്ത ഞള്ളാനി ഇനം ഏലം ഈ കൃഷിയില്‍ വന്‍നേട്ടങ്ങള്‍ക്കിടയാക്കിയിരുന്നു. ഞായറാഴ്ച പുറ്റടിയിലെ സ്പൈസസ് പാര്‍ക്ക് ഉദ്ഘാടന വേളയില്‍ ഇദ്ദേഹത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കട്ടപ്പന ആനകുത്തിയിലുള്ള വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്പൈസസ് ബോര്‍ഡ് എട്ടുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമാണ് അവാര്‍ഡ് തുകയായി നല്‍കിയത്. മാസം തോറും 6500രൂപയോളം പലിശയായി ലഭിക്കുന്ന രീതിയിലായിരുന്നു ഈ അവാര്‍ഡ്.  നാഷണല്‍ ഇന്നവേഷന്‍ ഫൌണ്ടേഷന്റെ അവാര്‍ഡ് മുമ്പ് ഞള്ളാനിയെ തേടിയെത്തിയിരുന്നു. കണ്ടുപിടിത്തത്തിന് പേറ്റന്റും മറ്റും എടുത്തിരുന്നെങ്കില്‍ സാമ്പത്തിക നേട്ടം ഈ കര്‍ഷകനുണ്ടാകുമായിരുന്നു.

പ്രൊഫ.ജി.ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: വേദാന്ത ആചാര്യനും ആത്മീയ പ്രഭാഷകനും ശ്രീനാരായണ കൃതികളുടേയും ഭഗവത്ഗീതയുടേയും വ്യാഖ്യാതാവുമായ പാല്‍കുളങ്ങര ശിവാരവിന്ദത്തില്‍ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. ശവസംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ശനിയാഴ്ച രാവിലെ 10ന് നടക്കും.

മച്ചാന്‍ വര്‍ഗീസ് അന്തരിച്ചു

കോഴിക്കോട്: മലയാളസിനിമയില്‍ ചിരിപടര്‍ത്തിയ മച്ചാന്‍ വര്‍ഗീസ് (50) അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനേത്തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നാഴ്ചയായി ആസ്പത്രിയിലായിരുന്നു. സിദ്ദിഖ് ലാല്‍, റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടുകളുടെ ചിത്രങ്ങളിലൂടെയാണ് മച്ചാന്‍ വര്‍ഗീസ് സിനിമയില്‍ സജീവമാകുന്നത്. അമ്പതിലധികം ചിത്രങ്ങളില്‍ നര്‍മപ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മിമിക്രി, നാടക രംഗത്തുനിന്ന് കാബൂളിവാല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേയ്ക്ക് എത്തിയത്. ശവസംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് കലൂര്‍ പൊറ്റക്കുഴി ലിറ്റില്‍ ഫ്ളവര്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

തിരക്കഥാകൃത്ത് ശാരംഗപാണി അന്തരിച്ചു

പാതിരപ്പള്ളി: ആദ്യകാല തിരക്കഥാകൃത്തും നാടകകൃത്തുമായ പി.കെ. ശാരംഗപാണി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 1.45നായിരുന്നു അന്ത്യം. പുന്നപ്ര-വയലാര്‍ സമരസേനാനിയായ ശാരംഗപാണി മുപ്പതോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. 1958ല്‍ ഇറങ്ങിയ ‘ഉമ്മ’ എന്ന ചിത്രം മുതല്‍ 1982ല്‍ ഇറങ്ങിയ തീരം തേടുന്ന തിര വരെയുള്ള 27 ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും ശാരംഗപാണിയുടെതാണ്. മലയാള സിനിമയുടെ തറവാടായ ഉദയ സ്റ്റുഡിയോയില്‍ സ്ഥിരംതിരക്കഥ-സംഭാഷണരചയിതാവായിരുന്നു.

പണ്ഡിറ്റ് ഭീംസേന്‍ ജോഷി അന്തരിച്ചു

പുണെ: ഹിന്ദുസ്ഥാനി സംഗീതത്തെ ജനകീയമാക്കിയ മഹാപ്രതിഭ ഭീംസേന്‍ ജോഷി (89) അന്തരിച്ചു. പുണെയിലെ സ്വകാര്യ ആസ്പത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ശവസംസ്കാരം നടത്തി. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ദൂരദര്‍ശനിലൂടെ പ്രശസ്തമായ മിലേ സുര്‍ മേരാ തുമാരാ....എന്ന ദേശഭക്തിഗാനംവഴി ഈ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ സാധാരണക്കാരുടേയും മനംകവര്‍ന്നു. ഭാരതരത്നം ഉള്‍പ്പെടെയുള്ള ബഹുമതികളിലൂടെ രാജ്യം അദ്ദേഹത്തെ ആദരിച്ചു. തന്റെ ഗുരു സവായ് ഗന്ധര്‍വയുടെ 60-ാം ജന്മദിനം പ്രമാണിച്ച് 47-ല്‍ പുണെയില്‍ നടന്ന സംഗീതോത്സവത്തില്‍ കച്ചേരി അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ പ്രശസ്തിയിലേക്കുള്ള യാത്രയുടെ തുടക്കം. ഘനഗംഭീരശബ്ദവും പാടുമ്പോഴുള്ള കൃത്യമായ ശ്വാസനിയന്ത്രണവും സംഗീതത്തില്‍ ആഴത്തിലുള്ള അവഗാഹവും അദ്ദേഹത്തെ ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമാക്കിമാറ്റി. പദ്മശ്രീ, സംഗീതനാടക അക്കാദമി പുരസ്കാരം, പദ്മഭൂഷണ്‍, കേരള സര്‍ക്കാരിന്റെ സ്വാതി സംഗീതപുരസ്കാരം, മധ്യപ്രദേശ് സര്‍ക്കാരിന്റെ താന്‍സന്‍ സമ്മാന്‍, ഭാരതരത്നം എന്നീ പുരസ്കരങ്ങള്‍ നേടിയിട്ടുണ്ട്.

 

ഐ.കെ.കെ. മേനോന്‍ (92) അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരനും മുന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയുമായ ഐ.കെ.കെ. മേനോന്‍ (92) അന്തരിച്ചു. ഹൃദയാഘാതം മൂലം ഡല്‍ഹിയിലെ ഷേഖ്സരായ് ഫേസ് ഒന്നിലെ വസതിയില്‍ ബുധനാഴ്ച രാവലെ പത്തിനായിരുന്നു അന്ത്യം.അസുഖത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ആസ്പത്രിയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളെഴുതുകയും സാഹിത്യ രചനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ചിറ്റാറ്റിന്‍കര കൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശ്സ്ത ആയുര്‍വേദ വൈദ്യന്‍ ചിറ്റാറ്റിന്‍കര കൃഷ്ണപിള്ള(86) ഹൃദ്രോഗത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ അന്തരിച്ചു. ആയുര്‍വേദ ചികിത്സയുടെ മൌലികത നിലനിര്‍ത്താന്‍ അക്ഷീണം പടപൊരുതിയ കൃഷ്ണപിള്ള വൈദ്യന്‍ തിരുവനന്തപുരം മരുതംകുഴി കൂട്ടാംവിള കുഴിവിളാകത്ത് വീട്ടില്‍ പാരമ്പര്യ വൈദ്യകുടുംബത്തിലാണ് ജനിച്ചത്. 1948-ല്‍ കേശവദാസപുരത്ത് ചിറ്റാറ്റിന്‍കര വൈദ്യശാല സ്ഥാപിച്ച അദ്ദേഹം നേത്രരോഗവിശാരദന്‍, ഹൃദ്രോഗ-അര്‍ബുദ ചികിത്സാപ്രവീണന്‍ എന്നീ നിലകളില്‍ പേരെടുത്തു. 2006ല്‍ തഞ്ചാവൂരിലെ ഇന്ത്യന്‍ ഹോളിസ്റ്റിക് മെഡിസിന്‍ അക്കാദമി ആരോഗ്യ സേവാ പുരസ്കാരം സമ്മാനിച്ചു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം, ശാന്തി ഗ്രാം ഹോളിസ്റ്റിക് കെയര്‍ റിസര്‍ച്ച് സെന്റര്‍, സ്വദേശി ജാഗരണ്‍ മഞ്ച്, തിരുവിതാംകൂര്‍ രാജകുടുംബം എന്നിവിടങ്ങളില്‍നിന്നും ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

ലോകപ്രശസ്ത ബാല സാഹിത്യകാരന്‍ റൊണാള്‍ഡ് ഗോര്‍ഡന്‍ സ്മിത്ത് അന്തരിച്ചു

ലണ്ടന്‍: ലോകപ്രശസ്തനായ ബാലസാഹിത്യകാരനായ ഡിക്ക് കിങ് സ്മിത്ത് എന്ന റൊണാള്‍ഡ് ഗോര്‍ഡന്‍ കിങ് സ്മിത്ത് (88) അന്തരിച്ചു. കുട്ടികളുടെ പ്രിയ എഴുത്തുകാരന്‍കൂടിയായ കിങ് സ്മിത്ത് മൃഗങ്ങളെ കഥാപാത്രമാക്കി രചിച്ച പുസ്തകങ്ങള്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കുട്ടി ആരാധകരെ നേടി. രണ്ടാം ലോകമഹായുദ്ധകാലത്തെ സൈനികസേവനത്തിനുശേഷം കുറച്ചുകാലം പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് കുട്ടികള്‍ക്കുവേണ്ടി എഴുത്തുതുടങ്ങി. 1978-ല്‍ ആദ്യപുസ്തകം പുറത്തിറങ്ങി. ദ ഫോക്സ് ബസ്റ്റേഴ്സ്,  ദ് ഷിപ്പ് പിഗ്, ദ് ഇന്‍ വിസിബിള്‍ ടോഗ്, ഹാരിയറ്റ് ആന്‍ഡ് ഹേര്‍, ദ് ക്വീന്‍സ് നോസ്, വാട്ടര്‍ ഹോഴ്സ് തുടങ്ങിയ നൂറുകണക്കിന് പുസ്തകങ്ങള്‍ പിന്നീട് പുറത്തുവന്നു. നിരവധി പുരസ്കാരങ്ങള്‍ നേടിയ സ്മിത്തിന്റെ ആത്മകഥ ച്യുവിങ് ദ കഡ് 2001-ല്‍ പുറത്തിറങ്ങി. കുട്ടികളും പേരക്കുട്ടികളുമടങ്ങുന്ന വലിയ കുടുംബമാണ് സ്മിത്തിന്റേത്.

ബലിറാം ഭഗത് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ലോക്സഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബലിറാം ഭഗത് (89)ഞായറാഴ്ച പുലര്‍ച്ചെ അപ്പോളോ ആസ്പത്രിയില്‍ അന്തരിച്ചു. സ്വാതന്ത്യ്ര സമരസേനാനിയാണ്. ബിഹാറിലെ പട്ന സ്വദേശിയായ അദ്ദേഹം അടിയന്തിരാവസ്ഥക്കാലത്ത് അഞ്ചാം ലോക്സഭയിലാണ് സ്പീക്കറായിരുന്നത്. ജവഹര്‍ലാല്‍ നെഹ്രു, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവരുടെ മന്ത്രിസഭകളില്‍ സഹമന്ത്രിയായും ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും മന്ത്രിസഭകളില്‍ ഹ്രസ്വകാലം കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിടപറഞ്ഞത് സത്യസന്ധനും നീതിമാനുമായ ന്യായാധിപന്‍

കോഴിക്കോട്: മഹാനായ ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയിലൂടെ നഷ്ടമായത് മഹാന്മാരായ ന്യായാധിപന്മാരുടെ ശൃംഖലയിലെ അവസാന കണ്ണിയെയാണ്. പാവനമായ ജീവിതം നയിച്ചയാളായിരുന്നു ഏറാടി. സത്യസന്ധത,ലളിതജീവിതം, അധ്വാനശീലം, സ്വഭാവനൈര്‍മല്യം, നിയമപാണ്ഡിത്യം, തുടങ്ങിയവ അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങളാണ്. വേദപണ്ഡിതനായ അദ്ദേഹം ദൈവഭക്തനായിരുന്നു. ഇന്ത്യയിലെ കോടിക്കണക്കിനാളുകള്‍ക്ക് ഉപഭോക്തൃ നിയമത്തിന്റെ പരിരക്ഷ എത്തിച്ചുകൊടുത്തതില്‍ ഒന്നാം സ്ഥാനക്കാരനാണ് ഈ മലയാളി. ആറര പതിറ്റാണ്ടുകാലം നിയമത്തിന്റെ വഴിയില്‍ സക്രിയമായിരുന്ന ജസ്റ്റിസ് ഏറാടിയുടെ ഏറ്റവും വലിയ സംഭാവനയായി കരുതുന്നതും ഉപപോക്തൃ ചൂഷണത്തിനെതിരെ അദ്ദേഹം നടത്തിയ ധീരമായ ചുവടുവെപ്പുകളാണ്. പ്രധാനമന്ത്രിയായിരിക്കെ രാജീവാഗാന്ധി “ഉപപോക്തൃ കോടതി” എന്ന ആശയം കൊണ്ടുവരികയും അദ്ദേഹംതന്നെ ജസ്റ്റിസ് ഏറാടിയെ കമ്മീഷന്‍ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു.

 

പാലാ കെ.എം.മാത്യു അന്തരിച്ചു

കോട്ടയം: രോഗബാധിതനായി ചികിത്സയിലായിരുന്ന ഇടുക്കി മുന്‍ എം.പി.യും കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ പാലാ കെ.എം.മാത്യു (83) അന്തരിച്ചു. കോട്ടയത്തെ സ്വവസതിയില്‍ ബുധനാഴ്ച രാവിലെ 7.30-ഓടെയായിരുന്നു അന്ത്യം. ആത്മകഥയായ ‘മീനച്ചിലാറിന്റെതീരത്ത്’ ഞായറാഴ്ച പ്രകാശനം ചെയ്യാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ചിന്താശലഭങ്ങള്‍, ഉള്‍പ്പൊരുള്‍, ഞങ്ങളുടെകൊച്ചുജീവിതം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മനോരമയില്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനുമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 3.30ന് മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍ സംസ്കരിക്കും.

റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് അന്തരിച്ചു

വാഷിങ്ടണ്‍: അയവില്ലാത്ത നയതന്ത്ര നിലപാടുകളാല്‍ ‘ബുള്‍ഡോസര്‍’ എന്ന അപരനാമം സ്വന്തമാക്കിയ പാകിസ്താനിലേയും അഫ്ഗാനിസ്താനിലേയും യു.എസ്. പ്രത്യേക പ്രതിനിധിയും അമേരിക്കന്‍ നയതന്ത്രജ്ഞരിലെ അധികായനുമായ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് (69) അന്തരിച്ചു. ഹൃദയധമനിയില്‍ രക്തം കട്ടപിടിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 2009-ലാണ് ഹോള്‍ബ്രൂക്കിനെ അഫ്-പാക് മേഖലയിലെ പ്രത്യേക പ്രതിനിധിയായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചത്. ഭീകരവിരുദ്ധ യുദ്ധത്തില്‍ അമേരിക്കയ്ക്ക് വിജയം ഉറപ്പാക്കാനായിട്ടില്ലെങ്കിലും പാകിസ്താനെയും അഫ്ഗാനിസ്താനെയും തങ്ങള്‍ക്കൊപ്പം അണിനിരത്താന്‍ കഴിഞ്ഞത് ഹോള്‍ബ്രൂക്കിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. അഫ്-പാക് മേഖലയിലെ യു.എസ്. ദൌത്യം എങ്ങുമെത്താത്ത ഘട്ടത്തില്‍ ഹോള്‍ബ്രൂക്ക് വിട പറഞ്ഞത് ഒബാമ ഭരണകൂടത്തിന് തിരിച്ചടിയാവും.

പി.എ.സോളമന്‍ അന്തരിച്ചു

കൊട്ടാരക്കര: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ എം.പി.യുമായിരുന്ന പി.എ. സോളമന്‍ (93) അന്തരിച്ചു. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ രാത്രി 8.30ഓടെ ആയിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവും ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1958 മുതല്‍ 64 വരെ രാജ്യസഭാ എം.പി. ആയിരുന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അത്തിമരത്തിനും മുക്തി എന്ന പുസ്തകമാണ് അവസാനമായി രചിച്ചത്. ശവസംസ്കാരം ശനിയാഴ്ച രണ്ടിന് കൊട്ടാരക്കരമാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.

പാലാഴി ഭാസ്കരന്‍ അന്തരിച്ചു

കൊല്ലം: പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും എസ്.എന്‍.ഡി.പി. കൊല്ലം യൂണിയന്‍ വൈസ് പ്രസിഡന്റുമായ പാലാഴി ഭാസ്കരന്‍ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ അന്തരിച്ചു. മന്ത്രിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, എം.എ. ബേബി, പി.കെ. ഗുരുദാസന്‍ എന്നിവരടക്കം വിവിധ സാമൂഹിക-സാംസ്കാരിക മേഖലയിലുള്ളവര്‍ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു. ഞായറാഴ്ച രണ്ടരയോടെ മൃതദേഹം വിലാപയാത്രയായി കൊല്ലം എസ്.എന്‍.ഡി.പി. യൂണിയന്‍ ഓഫീസില്‍ കൊണ്ടുവന്നു. വൈകിട്ട് പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിച്ചു.

മങ്കട രവിവര്‍മ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മ (84) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.40-ന് ചെന്നൈ മഹാലിംഗപുരത്തെ കാംദാര്‍ നഗറിലെ സഹോദരി എം.സി. തങ്കമണി തമ്പുരാട്ടിയുടെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ടി.നഗര്‍ കണ്ണമ്മാംപേട്ട ശ്മശാനത്തില്‍ നടക്കും. അസീസ് സംവിധാനം ചെയ്ത ‘അവള്‍’  എന്ന ചിത്രത്തിനുവേണ്ടിയാണ് മങ്കട ആദ്യമായി ക്യാമറ ചലിപ്പിക്കുന്നത്. 1970-ല്‍ പി.എന്‍. മേനോന്‍-എം.ടി. വാസുദേവന്‍ നായര്‍ ടീമിന്റെ ‘ഓളവും തീരവും’ എന്ന ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു. രണ്ടു തവണ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

രാഘവന്‍ തിരുമുല്പാട് അന്തരിച്ചു

ചാലക്കുടി: വൈദ്യഭൂഷണം കെ.രാഘവന്‍ തിരുമുല്പാട് (91) അന്തരിച്ചു. ചാലക്കുടിയിലെ സ്വവസതിയായ രാജ്വിഹാറില്‍ രാവിലെ 5.30 നായിരുന്നു അന്ത്യം.  വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ചികിത്സയിലും ഗുരുകുല രീതിയിലുള്ള അധ്യാപനത്തിലും മുഴുകിയിരുന്ന അദ്ദേഹം ഏതാനും ദിവസങ്ങളായി വിശ്രമത്തിലായിരുന്നു. ഇടയ്ക്കിടെ ശ്വാസതടസ്സമുണ്ടായിരുന്നു. മരണമറിഞ്ഞ് ആരാധകരും ശിഷ്യരുമൊക്കെയായി വലിയൊരു ജനാവലി വീട്ടിലേക്കൊഴുകി. 17 വര്‍ഷമായി മാതൃഭൂമിയുടെ ആരോഗ്യമാസികയില്‍ വൈദ്യദൃഷ്ടി എന്ന പംക്തി കൈകാര്യം ചെയ്തുവരികയായിരുന്നു. അനേകം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള തിരുമുല്പാട് കേരള-എം.ജി സര്‍വകലാശാല, കോയമ്പത്തൂര്‍ ആര്യവൈദ്യ ആയുര്‍വേദ കോളേജ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് തുടങ്ങിയവയില്‍ അംഗമായിരുന്നു.

ആചാര്യ നരേന്ദ്രഭൂഷണ്‍ അന്തരിച്ചു

ചെങ്ങന്നൂര്‍: പ്രശസ്ത വേദപണ്ഡിതനും വൈദിക സാഹിത്യകാരനും അഖിലേന്ത്യാ വേദിക് മിഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ആചാര്യ നരേന്ദ്രഭൂഷണ്‍ (71) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃതാ ഇന്‍സ് റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ചെങ്ങന്നൂരിലെ വീടായ ദയാനന്ദ ഭവനില്‍ രാവിലെ 11.30-ഓടെ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം വൈകിട്ട് വൈക്കത്തെ മഹര്‍ഷി ദയാനന്ദവൈദിക ഗുരുകുല വളപ്പില്‍ ആര്യസമാജ വിധിപ്രകാപരം സംസ്കരിച്ചു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ആദ്യ അമ#ൃതകീര്‍ത്തി പുരസ്കാരം, അജ്മീറിലെ ആര്യസമാജ ശതാബ്ദി പുരസ്കാരം, കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ലോക മുത്തശ്ശിയൂജിന്‍ അന്തരിച്ചു

പാരീസ്: ലോകത്തില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയില്‍ ലോക റെക്കോര്‍ഡുകളുടെ ഗന്നസ് ബുക്കില്‍ ഇടം പിടിച്ച ഫ്രഞ്ച് കന്യാസ്ത്രീ യൂജിന്‍ ബ്ളാന്‍കാര്‍ഡ് (114) അന്തരിച്ചു. കരീബിയന്‍ ദ്വീപായ സെയിന്റ് ബാര്‍തെലെമിയില്‍ 1896 ഫിബ്രവരി 16നാണ് യൂജിന്‍ ജനിച്ചത്. കഴിഞ്ഞ മുപ്പതുവര്‍ഷമായി സെയിന്റ്ബാര്‍തെലെമി ആസ്പത്രിയിലായിരുന്നു ഇവര്‍. ജപ്പാനിലെ കാമാചിനന്റെ മരണത്തെത്തുടര്‍ന്ന് ഈ വര്‍ഷം മെയ് രണ്ടിനാണ് യൂജിന്‍ ഗിന്നസ് ബുക്കില്‍ കയറിയത്. അമേരിക്കയിലെ യൂനിസ് സാന്‍ബോണാണ് ഇനി ലോക മുത്തശ്ശി.

ഗണിത ശാസ്ത്രജ്ഞന്‍ മാന്‍ഡല്‍ബ്രോട്ട് അന്തരിച്ചു

മസാച്ച്യുസെറ്റ്സ്: ‘ഫ്രാക്ടല്‍സ്’ എന്നറിയപ്പെടുന്ന ഗണിതരൂപങ്ങളുടെ ഉപജ്ഞാതാവ് ബെനോയ്ട് മാന്‍ഡല്‍ബ്രോട്ട്(85) അര്‍ബുദരോഗത്തെത്തുടര്‍ന്ന് കേംബ്രിജിലെ ആസ്പത്രിയില്‍ അന്തരിച്ചു. പ്രകൃതിയിലെ സങ്കീര്‍ണരൂപങ്ങളെ മനസ്സിലാക്കുന്നതിനുള്ള ഗണിതശാസ്ത്രരീതിയെന്ന നിലയിലാണ് ബെനോയ്ട് ഫ്രാക്ടല്‍ രൂപങ്ങള്‍ വികസിപ്പിച്ചെടുത്തത്. ചെറുകഷണങ്ങളായി വിഭജിച്ചാലും ആദ്യമുണ്ടായിരുന്ന യഥാര്‍ഥ രൂപത്തിന്റെ ഘടന നിലനിര്‍ത്തുന്ന ജ്യാമിതീയ രൂപങ്ങളാണ് ഫ്രാക്ടലുകള്‍. തീരമേഖലകള്‍, മേഘങ്ങള്‍ തുടങ്ങിയവയുടെ വ്യാപ്തി കണക്കാക്കുന്നതില്‍ ഫ്രാക്ടലുകള്‍ ശാസ്ത്രലോകത്തെ സഹായിച്ചിട്ടുണ്ട്. പോളണ്ടിലെ ജൂതകുടുംബത്തില്‍ ജനിച്ച ബെനോയ്ട് ജീവിതത്തിന്റെ ഏറിയ പങ്കും ചെലവിട്ടത് അമേരിക്കയിലാണ്.

സുബൈര്‍ അന്തരിച്ചു

കൊല്ലം: നോവലിസ്റ്റും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ബീച്ച് നോര്‍ത്ത് സുചിത്രയില്‍ ഹാജി മുഹമ്മദ് സുബൈര്‍ (72) അന്തരിച്ചു. പുഷ്പശരം, രഘുവംശം, മുക്കുവനെ സ്നേഹിച്ച ഭൂതം തുടങ്ങിയ ചിത്രങ്ങളുടെ രചന അദ്ദേഹത്തിന്റേതാണ്. 1958ല്‍ പ്രസിദ്ധീകരിച്ച ‘മൈമുന്‍’ അദ്ദേഹത്തിന്റെ പ്രഥമ നോവലാണ്. കാനറാ ബാങ്കില്‍ മാനേജര്‍ പദവിയിലിരിക്കെ സ്വയം വിരമിച്ച സുബൈര്‍ 2004ല്‍ 13 പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ലിംക ബുക്കില്‍ കടന്നു. ഭാര്യ: റസിയ. കബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് ജോനകപ്പുറം വലിയപള്ളി കബര്‍സ്ഥാനില്‍.

മൃദംഗവിദ്വാന്‍ ടി.വി.വാസന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാന്‍ ടി.വി.വാസന്‍ അന്തരിച്ചു. സംസ്കാരം ഇന്ന് 11 മണിക്ക് ബസന്ത് നഗര്‍ ശ്മശാനത്തില്‍. ആകാശവാണിയില്‍ ഏ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്ന അദ്ദേഹം വിദേശ രാജ്യങ്ങളടക്കം മൂവായിരത്തിലേറെ വേദികളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. 1949 ആഗസ്റ്റില്‍ ജനിച്ച അദ്ദേഹം 7-ാം വയസില്‍ തന്നെ മൃദംഗ കലയില്‍ ആകൃഷ്ടനായി മാവേലിക്കര കൃഷ്ണന്‍ കുട്ടി നായരുടെ ശിഷ്യനായി. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അക്കാദമി ഫെലോഷിപ്പ്, നാരദഗാന സഭയുടെ നാരദമുനി പുരസ്കാരം, കാസി കാമകോടി പീഠത്തിന്റെ ആസ്ഥാന വിദ്വാന്‍ പദവി, മൃദംഗ ചക്രവര്‍ത്തി അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. ഗീതയാണ് ഭാര്യ. മക്കള്‍: ഗിരീഷ്, വിഭ.