SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഹജ്ജ്:പ്രവാസികളുടെ പാസ്പോര്‍ട്ട് ഇനിമുതല്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റികള്‍ വാങ്ങും
January 3, 2013, 2:34 am

കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ച പ്രവാസികള്‍ നിലവില്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റിയുടെ മുംബൈ ഓഫീസില്‍ നല്‍കിയിരുന്ന യഥാര്‍ഥ പാസ്പോര്‍ട്ട് ഇനിമുതല്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റികള്‍ സ്വീകരിക്കും. വിദേശത്തുള്ളവര്‍ക്ക് നാട്ടിലെ അപേക്ഷകരോടൊപ്പം പാസ്പോര്‍ട്ട് നല്‍കാന്‍ സാധിക്കാറില്ല. ഇവര്‍ക്ക് പാസ്പോര്‍ട്ട് കൈമാറുന്നതിന് കൂടുതല്‍സമയം ഹജ്ജ്കമ്മിറ്റിയനുവധിക്കാറുണ്ട്. നിശ്ചിതതീയതിക്കകം യഥാര്‍ഥ പാസ്പോര്‍ട്ട് കൊറിയര്‍/തപാല്‍ മുഖേന മുംബൈ ഓഫീസിലേക്ക് അയച്ചാണിവര്‍ യാത്രാനുമതി വാങ്ങുന്നത്. ഈ നടപടി പാസ്പോര്‍ട്ട് നഷ്ടപ്പെടാനും യാത്ര പ്രതിസന്ധിയിലാകാനും ഇടയാക്കിയിരുന്നു. കഴിഞ്ഞ ഹജ്ജില്‍ ഇത്തരത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടിരുന്നു. ഉടന്‍തന്നെ കേന്ദ്ര ഹജ്ജ്കമ്മിറ്റി ഇടപെട്ട് ഡ്യൂപ്ളിക്കേറ്റ് പാസ്പോര്‍ട്ട് സംഘടിപ്പിച്ചാണ് ഹജ്ജ് നിര്‍വഹിച്ചത്. അടുത്ത ഹജ്ജിന്റെ മുന്നൊരുക്കത്തിന് മുന്നോടിയായി സംസ്ഥാന ഹജ്ജ്കമ്മിറ്റി ഇത്തരം പ്രശ്നങ്ങള്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റിയില്‍ അവതിരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രവാസികളുടെ പാസ്പോര്‍ട്ടുകല്‍ സംസ്ഥാന ഹജ്ജകമ്മിറ്റികള്‍തന്നെ വാങ്ങാന്‍ തീരുമാനിച്ചത്. കേരളത്തിലെ തീര്‍ഥാടകര്‍ക്കായിരിക്കും ഈ തീരുമാനം കൂടുതല്‍ പ്രയോജനം ചെയ്യുക.