SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇറാന്റെ തുഫാന്‍ 2 പുറത്തിറങ്ങി
January 3, 2013, 2:27 am

ടെഹ്റാന്‍: ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹെലികോപ്റ്റര്‍ തുഫാന്‍ രണ്ട് പുറത്തിറക്കി. ഇറാനെതിരെ ഉപരോധം കൊണ്ടുവരുന്ന രാജ്യങ്ങള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദി പറഞ്ഞു. യുദ്ധരംഗത്തും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ കഴിയുംവിധം ആധുനിക സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയാണ് ഹെലികോപ്റ്ററിന്റെ നിര്‍മാണം. യുദ്ധോപകരണങ്ങളുണ്ടാക്കുന്നതില്‍ രാജ്യം സ്വയംപര്യാപ്തത തെളിയിച്ചതിന്റെ ഉദാഹരണം കൂടിയാണിത്. ഇറാനെതിരായ ഉപരോധം തദ്ദേശിയമായി നിര്‍മിക്കുന്ന ഇത്തരം ഉപകരണങ്ങളിലൂടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.