SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ജനുവരിയുടെ താളില്‍ ബ്രെയിലിന്റെ ഓര്‍മയ്ക്കായ് ബ്രെയില്‍ ലിപി
January 3, 2013, 2:24 am

കോട്ടയം: അന്ധരെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച ലൂയി ബ്രെയിലിനെ ഓര്‍മിക്കാന്‍ വീണ്ടും ഒരു ജനുവരി. 1809 ജനുവരി നാലിന് അദ്ദേഹത്തിന്റെ ജന്മദിനവും 1852 ജനുവരി 6ന് ചരമദിനവും ഒരേ വര്‍ഷത്തില്‍ത്തന്നെ. അന്ധര്‍ക്ക് വായിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ലിപി കണ്ടുപിടിച്ചതിലൂടെയാണ് അദ്ദേഹത്തിന്റെ പേര് ചരിത്രത്തിന്റെ സ്വര്‍ണ ഏടുകളില്‍ പതിഞ്ഞത്. ബ്രെയില്‍ ലിപിയാണ് അദ്ദേഹം വികലിപ്പിച്ചെടുത്തത്. ഫ്രാന്‍സിലെ കൂവ്റെയിലാണ് ജനനം. മൂന്നാം വയസില്‍ അപകടത്തില്‍പ്പെട്ടതുകാരണം കാഴ്ച നഷ്ടപ്പെട്ടു. 1819-ല്‍ അന്ധര്‍ക്കുള്ള വിദ്യാഭ്യാസത്തിനായി പാരീസിലേക്ക് പോയി. 1824-ല്‍ ലിപിയുടെ ആദ്യ രൂപം തയ്യാറായി. അക്ഷരങ്ങള്‍ ചരടിലെ കെട്ടുകള്‍കൊണ്ട് സൂചിപ്പിക്കുന്ന രീതിയായിരുന്നു അതുവരെ നിലനിന്നിരുന്നത്. ഓരോ അക്ഷരത്തിനും ചരടില്‍ പ്രത്യേകതരം കെട്ടുകളാണിട്ടിരുന്നത്. ലൂയി പതിനെട്ടാമന്റെ ക്യാപ്റ്റന്‍ ചാള്‍സ് ബാര്‍ ബിയര്‍ രസികന്‍ എന്ന എഴുത്തുരീതി പരീക്ഷിച്ചു. കുറേ കുത്തുകളും വരകളുമായിരുന്നു ഇതില്‍. ഇത് സ്കൂളില്‍വെച്ച് ലൂയി അതിവേഗം പഠിച്ചു. ഇതില്‍ ചിലമാറ്റങ്ങള്‍ വരുത്തിയും അദ്ദേഹം എഴുതുമായിരുന്നു. കുത്തുകളുടെയെണ്ണം കുറയ്ക്കുകയാണ് ആദ്യം ചെയ്തത്. കുറഞ്ഞ എണ്ണം കുത്തുകള്‍കൊണ്ട് അക്ഷരങ്ങള്‍ മെനഞ്ഞെടുത്തു. ഇതിന് ഏറെ പ്രചാരം ലഭിച്ചു. ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ബ്രെയില്‍ ലിപി മെനഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ബ്രെയില്‍ അന്ധരുടെ ഔദ്യോഗിക ലിപിയായി ഫ്രാന്‍സ് അംഗീകരിച്ചത്. 1917-ല്‍ അമേരിക്കയും ലിപി അംഗീകരിച്ചു.