SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മലാലയുടെ പിതാവ് ഇനി ബ്രിട്ടന്‍ നയതന്ത്രപ്രതിനിധി
January 3, 2013, 2:23 am

ലണ്ടന്‍: മലായ യൂസഫ്സായിയുടെ പിതാവ് സിയാവുദ്ദീന്‍ യുസഫ്സായി ഇനി വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുള്ള നയതന്ത്രപ്രതിനിധി. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ബ്രിട്ടനിലെ പാക് ഹൈക്കമ്മീഷ്ണര്‍ വാജിദ് ഷംസുല്‍ ഹസനാണിക്കാര്യം വ്യക്തമാക്കിയത്. സിയാവുദ്ദീന്‍ യൂസഫ്സായിയെ നേരത്തെ ആഗോള വിദ്യാഭ്യാസത്തിനുള്ള പ്രത്യേക യുഎന്‍ ഉപദേഷ്ടാവായി തിരിഞ്ഞെടുത്തിരുന്നു. 2015നകം ലോകത്തെ പെണ്‍കുട്ടികള്‍ക്കെല്ലാം വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള ‘മലാല പദ്ധതി’ നടപ്പാക്കാന്‍ സിയാവുദ്ദീന്‍ രംഗത്തുണ്ടായിരിക്കും. മലാലയുടെ ജന്മദിനമായ ജൂലൈ 12ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പരിപാടികള്‍ ലോകമെങ്ങും നടത്താനുള്ള ആലോചനയുണ്ട്. പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള അവകാളത്തിനായി പോരാടിയതിന് താലിബാന്റെ വെടിയേറ്റ മലാലയിപ്പോഴും ചികിത്സയിലാണ്.