SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടിക്ക് അഞ്ചിന് തുടക്കം
January 2, 2013, 4:02 am

ബത്തേരി: കേരളത്തിലെ പട്ടികജാതി കോളനി നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുദ്ദേശിച്ച് നടത്തുന്ന ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ജനുവരി അഞ്ചിന് തേലംപറ്റ കോളനി സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ്സ് ജില്ലാ നേതൃയോഗം അറിയിച്ചു. പട്ടികജാതി കോളനിയിലെ കുടുംബങ്ങളുടെ സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങളാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് കോളനികളിലെ കുടുംബങ്ങളുടെ വിശദമായ സാമൂഹിക-സാമ്പത്തിക സര്‍വേ നടത്തും. ഇതിനായി കോളനികള്‍ തോറും കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന പദ്ധതികള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹായ പദ്ധതികള്‍, തൊഴില്‍ സാധ്യതകള്‍, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി കൈത്തൊഴില്‍, ചെറുകിട വ്യവസായ വ്യാപാര സംരംഭങ്ങള്‍ എന്നിവയിലൂടെയെല്ലാം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുളള ഗാന്ധിഗ്രാമം പദ്ധതിയിലൂടെ നല്‍കാനാണ് ഉദ്ദേശക്കുന്നത്.

 
 

OTHER NEWS FROM THIS SECTION


more news