SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സംസ്ഥാനത്ത് 228 കോടിയുടെ കൃഷിനാശം: ആശ്വാസ പദ്ധതി പ്രതീക്ഷിച്ച് കര്‍ഷകര്‍
January 2, 2013, 4:01 am

പാലക്കാട്: വരള്‍ച്ചയെത്തുടര്‍ന്ന് സംസ്ഥാനത്ത് 228 കോടിയുടെ കൃഷിനാശം. എട്ട് ജില്ലകളില്‍ നിന്നുളള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷി ഡയറക്ടറേറ്റ് തയ്യാറാക്കിയ കണക്കുപ്രകാരം ഏറ്റവുമധികം നഷ്ടം വന്നിരിക്കുന്നത് വയനാട്, പാലക്കാട് ജില്ലകളിലാണ്. ആറ് ജില്ലകളിലെ വിവരങ്ങള്‍ കിട്ടിയിട്ടില്ല. നെല്ല്, തെങ്ങ്, പച്ചക്കറികള്‍, നാണ്യവിളകള്‍, എന്നിവയ്ക്കുണ്ടായ നാശമാണ് കൃഷിവകുപ്പ് ശേഖരിച്ചിരുന്നത്. വയനാട് 173 കോടി, ആലപ്പുഴ-2.7കോടി, പാലക്കാട്-32.6 കോടി, കണ്ണൂര്‍-40 ലക്ഷം, തൃശ്ശൂര്‍-56 ലക്ഷം, മലപ്പുറം-20 ലക്ഷം, പത്തനംത്തിട്ട 8.6 കോടി, കൊല്ലം-10.7 കോടി എന്നിങ്ങനെയാണ് കണക്ക്. നെല്‍കൃഷിക്കും നാണ്യവിളകള്‍ക്കുമാണ് ഏറ്റവുമധികം നാശം വന്നിരിക്കുന്നത്. സംസ്ഥാനത്തെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കി സര്‍ക്കാര്‍ അവലോകനയോഗം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃഷിവകുപ്പ് സംസ്ഥാന വ്യാപകമായി വിവരശേഖരണം നടത്തിയത്. ഡിസംബര്‍ 29 വരെയുളള കണക്കുകളുടെ അടിസ്ഥാനത്തില്‍ 228 കോടിയുടെ നഷ്ടമെന്നത് പ്രാഥമികവിലയിരുത്തലാണെന്നും അധികൃതര്‍ പറഞ്ഞു.