![]() |
![]() |
|
അയ്യപ്പനെ തൊഴാന്‍ തിരക്ക്
January 2, 2013, 2:40 am
ശബരിമല: പുതിവര്ഷപുലരിയില് സ്വമി അയ്യപ്പനെ കണ്ട് തൊഴാന്‍ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച രാത്രിമുതല്‍ തീര്‍ഥാടകരുടെ തിരക്കുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ വലിയ നടപ്പന്തലും ഫ്ളൈഓവറും നിറഞ്ഞു. നെയ്യഭിഷേകത്തിനു നല്ലതിരക്ക് അനുഭവപ്പെട്ടു. പതിനെട്ടാംപടിക്ക് താഴെ തിരക്ക് കൂടിയതോടെ സ്റ്റാഫ് ഗേറ്റിലൂടെയും അയ്യപ്പന്മാര് തളളിക്കയറി. തിരക്കിനിടെ ഗേറ്റ് ഇളകിപ്പോയി. അപ്പം, അരവണ, കൌണ്ടറുകളിലും തിരക്കുണ്ടായിരുന്നു. |
||
![]() |
![]() |