SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരകര്‍ഷകരെ കൂടി ഉള്‍പ്പെടുത്തണം
January 2, 2013, 2:39 am

കൊല്ലം: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധയില്‍ ക്ഷീരകര്‍ഷകരെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊല്ലത്ത് മില്‍മയുടെ തെക്കന്‍ മേഖല സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലിന് വില കൂട്ടേണ്ടിവന്നത് ക്ഷീരകര്‍ഷരെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് ഉല്‍പാദനം കൂടിയിട്ടുണ്ട്. പുറത്തുനിന്ന് 7 ലക്ഷം വാങ്ങുന്ന സ്ഥാനത്ത് ഇപ്പോള്‍ 4 ലക്ഷം ലിറ്ററേ വാങ്ങുന്നുളളൂ. 12-ാം പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്യ്രം തരാമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവസരം ഉണ്ടെങ്കില്‍ ക്ഷീരകര്‍ഷരെ പദ്ധതിയില്‍ കൊണ്ടുവരികയായിരിക്കും സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 
 

OTHER NEWS FROM THIS SECTION


more news