SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പുതുവര്‍ഷ ദിനത്തില്‍ കിംജോങ് ഉന്‍ ടെലിവിഷനില്‍
January 2, 2013, 2:37 am

പ്യോങ് യാങ്: പുതുവത്സര ദിനത്തില്‍ ജനങ്ങളോട് സംസാരിക്കാന്‍ ഉത്തരകൊറിയന്‍ നേതാവ് കിങ് ജോങ് ഉന്‍ ദേശീയ ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു. 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉത്തരകൊറിയന്‍ ഭരണത്തലവന്‍ ഇങ്ങനെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ച കിം ഇരു കൊറിയകളും തമ്മിലുളള ഏറ്റുമുട്ടല്‍ യുദ്ധത്തിലേ കലാശിക്കൂ എന്ന മുന്നറിയിപ്പു നല്‍കി. ദക്ഷിണകൊറിയന്‍ പാര്‍ക്ക് ഗ്യൂന്‍ ഹൈ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത് ഒരുമാസം തികയുന്നതിന് മുമ്പാണ് ഇരുകൊറിയകളും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കിം പ്രസ്താവന നടത്തിയത്. കിമ്മിന്റെ മുത്തച്ഛന്‍ കിം ഇല്‍ സുങ് 1994 ലാണ് അവസാനമായി ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്തത്. ടെലിവിഷന്‍ സന്ദേശത്തിനു പുറമേ ഉത്തരകൊറിയിയിലെ മൂന്ന് പ്രമുഖ പത്രങ്ങള്‍ കിമ്മിന്റെ പ്രസംഗം സംയുക്ത എഡിറ്റോറിയലായി പ്രസിദ്ധീകരിച്ചു.