SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പാക്കിസ്ഥാന് രക്ഷാസമിതി അധ്യക്ഷ സ്ഥാനം
January 2, 2013, 2:36 am

യുണൈറ്റഡ് നേഷന്‍സ്: യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഈ മാസം പാക്കിസ്ഥാന് ലഭിച്ചു. എല്ലാ മാസവും ഒരോ അംഗരാജ്യമാണ് സമിതിയില്‍ അധ്യക്ഷത വഹിക്കുക. മൊറോക്കോയില്‍ നിന്നും പുതുവര്‍ഷ ദിനത്തിലാണ് പാക്കിസ്ഥാന്‍ സ്ഥാനമേറ്റടുത്തത്. രക്ഷാസമിതിയില്‍ സ്ഥിര അംഗമല്ലാത്ത പാക്കിസ്ഥാന് 2012ലാണ് രണ്ടുവര്‍ഷത്തേക്കുളള അംഗത്വം ലഭിച്ചത്. പതിനഞ്ച് രാഷ്ട്രങ്ങളില്‍ നിന്ന് ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് ഓരോ മാസത്തെയും അധ്യക്ഷ സ്ഥാനം നിശ്ചയിക്കുന്നത്. യു.എന്നിലെ പാക്കിസ്ഥാന്റെ സ്ഥിര പ്രതിനിധി മസൂദ് ഖാന്‍ രക്ഷാ സമിതിയുടെ ഒരു മാസത്തെ കാര്യപരിപാടി ഈഴായ്ച അവസാനം പ്രഖ്യാപിക്കും. ജനുവരി 15ന് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ചുളള ചര്‍ച്ചയില്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബാനിയായിരിക്കും അധ്യക്ഷ. അറബ് രാജ്യങ്ങളിലെ നിലവിലുളള സ്ഥിതി ചര്‍ച്ചയിലും പാക്കിസ്ഥാനായിരിക്കും ആധ്യക്ഷ്യം വഹിക്കുക.