SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കേരകര്‍ഷകര്‍ക്ക് ആശ്വാസം പകരും- മുഖ്യമന്ത്രി
January 2, 2013, 2:24 am

കൊല്ലം: കേരകര്‍ഷകര്‍ അനുഭവിക്കുന്ന വെല്ലുവിളികളുടെ പ്രാധാന്യം മനസിലാക്കി ആശ്വാസ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പച്ചത്തേങ്ങ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളി അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാഫെഡ് കൊപ്ര സംഭരണം നടത്തിയിട്ടും കേരകര്‍ഷകന് പ്രയോജനം ലഭിക്കുന്നില്ല. കൊപ്ര ഉണക്കാന്‍ സംവിധാനങ്ങളുമില്ല. അതിനാലാണ് പച്ചത്തേങ്ങ സംഭരിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൊസൈറ്റികള്‍ക്ക് കൊപ്ര ശേഖരിക്കാന്‍ ക്വിന്റലിന് 500 രൂപ സബ്സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാഫെഡ് ഇപ്പോള്‍ ക്വിന്റലിന് 5,100 രൂപ നിരക്കിലാണ് കൊപ്ര സംഭരിക്കുന്നത്. ഈ തുക വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാമോയിലിനൊപ്പം സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണയും വിതരണം ചെയ്യുമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരഫെഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയുടെ കൈയില്‍നിന്ന് പച്ചത്തേങ്ങ വാങ്ങിയാണ് സംഭരണത്തിന് തുടക്കമിട്ടത്. സംസ്ഥാനത്ത് 634 കൃഷിഭവനുകള്‍ വഴി കിലോഗ്രാമിന് 14 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷിമന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. 2013 ജൂലായ് 31നകം കേരളത്തിലെ പഞ്ചായത്തുകളെ തരിശുരഹിത പഞ്ചായത്തുകളാക്കും. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ക്ക് 10ലക്ഷം രൂപ സമ്മാനം നല്‍കും. കേരഫെഡിന്റെ നവീകരണത്തിനായി അഞ്ചുകോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

 
 

OTHER NEWS FROM THIS SECTION


more news