SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നായര്‍ -ഈഴവ ഐക്യം ഹിന്ദു ഐക്യമാക്കും: സുകുമാരന്‍ നായര്‍
January 2, 2013, 2:21 am

ചങ്ങാനാശ്ശേരി: എന്തു വില കൊടുത്തും വിട്ടുവീഴ്ച ചെയ്തും എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം സംരക്ഷിക്കുമെന്നും ഇതു വിശാല ഹിന്ദു ഐക്യമാക്കി മാറ്റുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എസ്എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ മന്നം ജയന്തി സമ്മേളനത്തിനു മുന്നോടിയായുളള നായര്‍പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപിയും എന്‍എസ്എസുമില്ലാതെ മറ്റു ഹിന്ദു വിഭാഗങ്ങള്‍ എപ്പോഴും സംഘടിക്കണം. അവരുമായി ചേര്‍ന്നുളള  വിശാലമായ ഐക്യമാണ് എന്‍എസ്എസിന്റെ ലക്ഷ്യം. ന്യൂനപക്ഷങ്ങള്‍ മാത്രമാണ് നാട്ടിലുളളവരെന്നും ഭൂരിപക്ഷ സമുദായം മറ്റെവിടെ നിന്നോ വന്നവരാണെന്നുമുളളമട്ടിലുളള സര്‍ക്കാരുകളുടെ വിവേചനം ഇല്ലാതാക്കുകയെന്നാണ് ഈ ഐക്യത്തിന്റെ ലക്ഷ്യം- സുകുമാരന്‍ നായര്‍ പറഞ്ഞു.