SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
താലിബാന്‍ നേതാക്കളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു
January 2, 2013, 2:20 am

ഇസ്ലാമബാദ്: താലിബാന്‍ നേതാവ് മുല്ല ഉമറിന്റെ വലം കൈയും മുന്‍പ്രധാനമന്ത്രിയുമായ മുല്ല നൂറുദ്ദീന്‍ തുറാബി ഉള്‍പ്പെടെ അഫ്ഗാന്‍കാരനായ നാലു താലിബാന്‍ നേതാക്കളെ പാക്കിസ്ഥാന്‍ തടവില്‍ നിന്നു മോചിപ്പിച്ചു. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൈവരുത്താനുളള ശ്രമങ്ങളെ പാക്കിസ്ഥാന്‍ പിന്താങ്ങുന്നുവെന്നതിന്റെ സൂചനയാണിത്. താലിബാന്‍ മുന്‍ ഗവണര്‍ മുല്ല അബ്ദുല്‍ ബാരി, മുന്‍ ഉപമന്ത്രി മുല്ല അല്‍ അഹ്ദാദ്, മുല്ല ഉമറിന്റെ അംഗരക്ഷകരിലൊരാളായരുന്ന മുല്ല അസം എന്നിവരാണു വിട്ടയ്ക്കപ്പെട്ട മറ്റുളളവര്‍. താലിബാന്റെ മധ്യനിര നേതാക്കളില്‍ കുറെപ്പേരെ കഴിഞ്ഞ ആഴ്ചകളില്‍ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു. മുല്ല ഉമറുമായി അടുത്ത ബന്ധമുളളവരുടെ മോചനം. താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്കു പ്രോല്‍സാഹനമാകുമെന്ന് അനുരജ്ഞന നീക്കങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുതിര്‍ന്ന താലിബാന്‍ ഫീല്‍ഡ് കമാന്‍ഡര്‍മാരുടെ മനോഭാവത്തില്‍ സമാധാനത്തിന് അനുകൂലമായ മാറ്റം സൃഷ്ടിക്കാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ.