SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ യുഎസ് ശ്രമിക്കുന്നു
January 2, 2013, 2:19 am

വാഷിങ്ടണ്‍: അമേരിക്കന്‍ ജനതയുടെ 98 ശതമാനത്തിനും ബാധകമാകുമായിരുന്ന വന്‍ നികുതി വര്‍ധനയും ഒപ്പം വെട്ടിച്ചുരുക്കലും ഒഴിവാക്കാനുളള ബില്‍ യുഎസ് സെനറ്റ് അംഗീകരിച്ചു. ഇതോടെ മാന്ദ്യത്തില്‍ നിന്നു കരകയറിവരുന്ന യുഎസ് സമ്പദ് വ്യവസ്ഥ വീണ്ടും ധനക്കെണിയിലേക്കു വീഴുമെന്ന ഭീഷണി ഒഴിവായി. ഭരണകക്ഷിയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും പ്രതിപക്ഷമായ റിബ്ളിക്കന്‍ പാര്‍ട്ടിയുടെയും മുതിര്‍ന്ന നേതാക്കള്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ മണിക്കൂറോളം ചര്‍ച്ചകള്‍ നടത്തിയതാണു ലോകവ്യാപകമായി പ്രത്യാഘാതമുണ്ടാക്കുമായിരുന്ന നികുതി വര്‍ധനയും ചെലവുചുരുക്കലും ഒഴിവാക്കിയത്. സെനറ്റ് 89-ന് അംഗീകരിച്ച ബില്‍ ഇനി ജനപ്രതിനിധിസഭയുടെ അനുമതി നേടിയ ശേഷം പ്രസിഡന്റ് ഒപ്പുവെച്ചാല്‍ മാത്രമേ നിയമമാകൂ. സമയബന്ധിതമായി ജനുവരി ഒന്നിനു മുന്‍പ് ഇതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പുതുവര്‍ഷ, ദിനം രാജ്യത്ത് അവധി ആയതിനാല്‍ സമ്പദ് ഘടനയില്‍ അതു വീപരീത ചലനങ്ങള്‍ ഉണ്ടാക്കില്ലെന്നാണു വിലയിരുത്തല്‍. നേരത്തെ നിശ്ചയിച്ചു വച്ച ഉയര്‍ന്ന നിരക്കിലേക്കു ജനുവരി ഒന്നിനു നികുതികള്‍ വര്‍ധിക്കുന്ന അവസ്ഥയാണു പുതിയ ബില്ലുകളിലൂടെ ഒഴിവാക്കപ്പെട്ടത്. പൌരന്‍മാരില്‍ 98 ശതമാനത്തിനു പുറമെ വ്യാപാര- വാണിജ്യ വ്യാപാരികളില്‍ 97% പേര്‍ക്കും ഇതു ബാധകമായിരുന്നു. ഭരണ ചെലവുകള്‍ 60,000 കോടി ഡോളര്‍ (30 ലക്ഷം കോടിരൂപ) കുറയ്ക്കാനും ഉദ്ദേശിക്കുന്നു. ഇന്നലത്തെ ബില്‍ വഴി നാലുലക്ഷം ഡോളര്‍ വരെ വാര്‍ഷിക വരുമാനമുളള കുടുംബങ്ങള്‍ ചുരുങ്ങിയ നിരക്കില്‍ തന്നെ നികുതി കൊടുത്താല്‍ മതി. 50 ലക്ഷം ഡോളറില്‍ താഴെ മൂല്യമുളള ആര്‍ജിത സ്വത്തുകള്‍ക്ക് നികുതി നല്‍കേണ്ടതില്ല. ഇതേ സമയം എസ്റ്റേറ്റ് നികുതി 35ല്‍ നിന്നു 40%ആക്കിയിട്ടുണ്ട്.