SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഭൂപരിഷ്കരണ നിയമം കോണ്‍ഗ്രസ്സ് അട്ടിമറിച്ചു; പിണറായി
January 1, 2013, 4:08 am

തൃശ്ശൂര്‍: കേരളത്തില്‍ ഇടതുമുന്നണി നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം കോണ്‍ഗ്രസ്സ് അട്ടിമറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരം തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. എല്ലാവര്‍ക്കും ഭൂമി നല്‍കണമെന്ന് സ്വാതന്ത്യ്രത്തിന്  മുന്‍പ് കോണ്‍ഗ്രസ്സ് നല്‍കിയ വാഗ്ദാനം നടപ്പിലാക്കിയത് ഇം.എം.എസ് സര്‍ക്കാരാണ് എന്നാല്‍ അത് അട്ടിമറിക്കാനാണ് തുടര്‍ന്നുവന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. അമേരിക്കയുടെ പിന്തുണയോടുകൂടിയാണ് ഈ ശ്രമം നടന്നത്. മിച്ച ഭൂമിയെ മിച്ചഭൂമിയല്ലാതാക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചത്-പിണറായി പറഞ്ഞു. മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരപരമ്പരയെ തന്നെ നേരിടേണ്ടിവരുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.