SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പാട്രിക് സ്കലിങ് ഇന്ത്യയിലെ പുതിയ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍
January 1, 2013, 4:08 am

മെല്‍ബണ്‍: ഇന്ത്യയുടെ രാഷ്ട്രഭാഷയായ ഹിന്ദി അറിയാവുന്ന നയതന്ത്രജ്ഞന്‍ പാട്രിക് സക് ലിങിങിനെ ഇന്ത്യയിലെ ഹൈക്കമ്മീഷണറായി ഓസ്ട്രേലിയ നിയമിച്ചു. അദ്ദേഹം ഈ മാസം ചുമതലയേല്ക്കും. ഇപ്പോഴത്തെ ഹൈക്കമ്മീഷണര്‍ മലയാളി ബന്ധമുളള പീറ്റര്‍ വര്‍ഗീസ് ഓസ്ട്രേലിയയുടെ വിദേശകാര്യ-വ്യാപാര വകുപ്പിന്റെ തലവനായി പോകുന്നതിനെ തുടര്‍ന്നാണിത്. നേരത്തെ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു പരിചയമുളള സക് ലങ്ങിനെ ഇന്ത്യയിലെ തങ്ങളുടെ പ്രതിനിധിയായി നിയമിക്കുകവഴി ഇന്ത്യയുമായുളള ബന്ധം കൂടുതല്‍ സുദൃഢമാക്കാന്‍ ലക്ഷ്യമിടുന്നതായി വിദേശ കാര്യമന്ത്രി ബോബ് കര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരം ഇപ്പോള്‍ പ്രതിവര്‍ഷം 1800കോടി ഡോളറിന്റേതാണ്. സിഡ്നി സര്‍വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ഡിപ്ളോമ നേടിയിട്ടുളള സ്കലിങ് വാഷിങ്ടണ്ണിലെ ഓസ്ട്രേലിയന്‍ നയതന്ത്രകാര്യാലയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.