SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഗള്‍ഫ് ആഹ്ളാദത്തോടെ നവവത്സരത്തെ വരവേറ്റു
January 1, 2013, 4:06 am

ദുബായ്: എങ്ങും ആഹ്ളാദമുണര്‍ത്തിയ വര്‍ണശബളമായ പരിപാടികളോടെ ഗള്‍ഫ് നവവത്സരത്തെ വരവേറ്റു. സൌദി അറേബ്യ ഒഴിച്ച് മറ്റെല്ലായിടത്തും ആഘോഷ പരിപാടികള്‍ നടന്നു. യു.എ.ഇ.യിലായിരുന്നു ഏറ്റവും വലിയ ആഘോഷം. ദുബായില്‍ രാത്രയിയെ പകലാക്കി നഗരത്തില്‍ ജനം തടിച്ചുകൂടിയിരുന്നു. ആര്‍പ്പുവിളികളോടെയും പാട്ടുപാടിയും വാഹനങ്ങളില്‍ ചീറിപ്പാഞ്ഞും യുവാക്കള്‍ നിര്‍വൃതിയടഞ്ഞു. നിറത്തില്‍ മുങ്ങിനിന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഉള്‍പ്പെടുന്ന ദുബായ് ഉള്‍പ്പെടുന്ന ഡൌണ്‍ ടൌണിലും ഫെസ്റ്റിവല്‍ സിറ്റിയിലും നടന്ന കരിമരുന്നു പ്രയോഗം കാണാന്‍ ആയിരങ്ങളെത്തി. 828 മീറ്റര്‍ (2,7165അടി) ഉയരമുളള ബുര്‍ജ് ഖലീഫയുടെ എല്ലാ നിലകളും ഉള്‍പ്പെടുത്തി ഒരുക്കിയ കരിമരുന്ന് പ്രയോഗം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ‘2013’ന് സ്വാഗതമോതികൊണ്ട് പ്രമുഖ സംഗീതജ്ഞന്‍ പങ്കെടുത്ത് പരിപാടികളും അരങ്ങേറി.