SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സംസ്ഥാനത്ത് അന്തരാഷ്ട്ര അക്കാദമിക് സിറ്റി പരിഗണനയില്‍
January 1, 2013, 2:44 am

തേഞ്ഞിപ്പാലം: സംസ്ഥാനത്ത് അന്താരാഷ്ട്ര അക്കാദമിക് സിറ്റി സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പി.കെ അബ്ദുറബ്ബ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ കോണ്‍വൊക്കേഷനില്‍ പങ്കെടുത്ത് ബിരുദദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദുബായ് അക്കാദമിക്ക് സിറ്റിയുടെ മാതൃകയില്‍ അന്താരാഷ്ട്ര അക്കാദമിക് സിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ ഉന്നതതല സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കുകയാണ്. ഗവേഷണങ്ങള്‍ മെച്ചപ്പെടുത്താനും സംസ്ഥാനത്തു നിന്ന് കൂടുതല്‍ പേരുടെ പ്രാതിനിധ്യം സിവില്‍ സര്‍വീസില്‍ ഉറപ്പാക്കാനുമുളള പദ്ധതികള്‍ പരിശോധിച്ചു വരികയാണ്. ബിരുദദാന ചടങ്ങില്‍ വിവിധ വിഭാഗങ്ങളിലായി നുറോളം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.