SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അമേരിക്കയില്‍ ഇന്നുമുതല്‍ ചെലവ് ചുരുക്കല്‍ നടപടി
January 1, 2013, 2:05 am

വാഷിങ്ടണ്‍: അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കെന്നു സൂചന. കര്‍ശനമായ നികുതി വര്‍ധനയും ചെലവു ചുരുക്കലും ഇന്ന് അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. നികുതി വര്‍ധന സംബന്ധിച്ച് സെനറ്റിലും കോണ്‍ഗ്രസ്സിലും ചര്‍ച്ചകള്‍ തുടരുകയാണ്. ഒഴിവാക്കാനാകാത്ത നടപടികള്‍ എന്നാണ് പ്രസിഡന്റ് ബറാക് പരിഷ്കരണങ്ങളെ വിശേഷിപ്പിക്കുന്നത്. നികുതി വര്‍ധനയും ചെലവു ചുരുക്കല്‍ നടപടികളും അമേരിക്കയെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. വരുമാനം കുറയുന്നതും തൊഴിലില്ലായ്മ കൂടുന്നതും മാന്ദ്യത്തിന്റെ ആക്കം കൂട്ടും. 2011-ല്‍ അമേരിക്കയില്‍ കോണ്‍ഗ്രസ്സ് പാസാക്കിയ ബജറ്റ് നിയന്ത്രണ നിയമമാണ് ഇപ്പോള്‍ കര്‍ശനമായും ചെലവ് ചുരുക്കലിന് വ്യവസ്ഥ ചെയ്യുന്നത്.