SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തൃശ്ശൂരിലെ കൂട്ടരാജി ഹൈക്കമാന്‍ഡിനെ ധിക്കരിക്കല്‍
December 31, 2012, 4:32 am

കോഴിക്കോട്: തൃശ്ശൂര്‍ ഡിസിസിയിലെ കൂട്ടരാജി ഹൈക്കമാന്‍ഡിനെ ധിക്കരിക്കലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപള്ളി രാമചന്ദ്രന്‍. ഇതിനെതിരെ കെപിസിസി പ്രസിഡന്റ് നടപടിയെടുക്കണമെന്ന് മുല്ലപള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പുന: സംഘടനയുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനം എ വിഭാഗത്തിനു നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ വിഭാഗത്തിലെ 12ഡിസിസി ഭാരവാഹികളാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. വൈസ് പ്രസിഡന്റ്, ട്രഷറര്‍, 10 സെക്രട്ടറിമാര്‍ എന്നിവരാണു ഡിസിസി ഓഫീസില്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു രാജി നല്‍കിയത്. ഭാരവാഹി പട്ടിക മാറ്റേണ്ടതില്ലെന്നു പരസ്യപ്രസ്താവന പാടില്ലെന്നും കെപിസിസി തീരുമാനിച്ചു. മണിക്കൂറുകള്‍ക്കുളളിലായിരുന്നു കൂട്ടരാജി.

 
 

OTHER NEWS FROM THIS SECTION


more news