SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അംഗീകൃത മണലെടുപ്പ് വിവാദത്തില്‍ മുങ്ങി. മണല്‍ മാഫിയയ്ക്ക് ചാകര
December 31, 2012, 4:30 am

ദേശമംഗലം: ഭാരതപ്പുഴയില്‍ നിന്നും മണലെടുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പണം അടച്ചു പാസ് കൈപറ്റിയവര്‍ മണല്‍ കിട്ടാതെ വഴിയാധാരം. ലോറികള്‍ പുഴയിലിറക്കി മണലെടുക്കുന്നത് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കടവുകളില്‍ തൊഴിലാളികള്‍ മണലെടുക്കുന്നത് നിര്‍ത്തിവച്ചതാണു പ്രതിസന്ധിക്കു കാരണം. നിര്‍മാണം തുടങ്ങിയ ആയിരക്കണക്കിനു വീടുകള്‍ നിര്‍മ്മാണം നിലച്ച രീതിയിലാണ്. മണല്‍ കിട്ടാനില്ലാത്തതിനാല്‍ ഒട്ടേറെപ്പേര്‍ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും നിര്‍മ്മാണം ആരംഭിക്കാനാവാതെ വലയുന്നു. മണല്‍ വാരല്‍ സ്തംഭിച്ച് ഒരു മാസം ആകാറായിട്ടും കലക്ടര്‍ അടക്കമുളള ബന്ധപ്പെട്ട അധികൃതര്‍ പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നു മണല്‍ ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

 
 

OTHER NEWS FROM THIS SECTION


more news