SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആനുകൂല്യങ്ങള്‍ ബാങ്ക് വഴി; ജില്ലയില്‍ നാളെ തുടക്കം
December 31, 2012, 4:29 am

കല്‍പറ്റ: സര്‍ക്കാരിന്റെ സബ്സിഡി, സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൌണ്ട് വഴി നല്‍കാനുളള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്ക് നാളെ മുതല്‍ വയനാട്ടില്‍ തുടക്കം. പദ്ധതിയ്ക്കായി തിരഞ്ഞെടുത്ത 48 ജില്ലയില്‍ കേരളത്തില്‍ നിന്നു വയനാടും പത്തനംത്തിട്ടയുമാണ് ഉള്‍പ്പെട്ടിട്ടുളളത്. റേഷന്‍ സബ്സിഡി നല്‍കാന്‍ ആദ്യഘട്ടത്തില്‍ വരുന്നില്ല. ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന 34 ആനുകൂല്യങ്ങളില്‍ വയനാട് ജില്ലയ്ക്ക് ബാധകമാക്കുക കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പുകളും സ്കോളര്‍ഷിപ്പ് വാങ്ങുന്ന കുട്ടികള്‍ക്ക് അക്കൌണ്ട് ചേര്‍ക്കുന്ന പ്രവര്‍ത്തനം ഇതിനോടകം നടത്തിവരുന്നു. ജില്ലയില്‍ ഭൂരിഭാഗം പേര്‍ക്കും അക്കൌണ്ട് ഉളളതിനാല്‍ പദ്ധതിയുടെ പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ വയനാട്ടിലുണ്ടായിരുന്നു. പദ്ധതിക്കായി 6,8000 അക്കൌണ്ടുകള്‍ കൂടി തുടങ്ങി. ദേശീയ തൊഴിലുറപ്പ് പോലെയുളള പദ്ധതികള്‍ രാജ്യത്ത് ആദ്യഘട്ടത്തില്‍ നടപ്പാക്കി മാതൃകകാണിച്ച വയനാട് പുതിയ പദ്ധതിയും വിജയകരമാക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് അക്കൌണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ പൂര്‍ത്തിയാക്കിയ ഖ്യാതി വയനാട് ഇതിനോടകം നേടിക്കഴിഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news