SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: ആരോഗ്യ പദ്ധതി 1ന് തുടക്കം
December 31, 2012, 4:28 am

ചക്കരയ്ക്കല്‍: കണ്ണൂര്‍ ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികത്സ ആവശ്യമായി വരുന്ന രോഗികള്‍ക്കു പൂര്‍ണമായോ ഭാഗികമായോ ചികല്‍സാ ചെലവ് ഒഴിവാക്കുന്ന പദ്ധതിക്ക് തുടക്കം. നേരത്തെ അഞ്ചരക്കണ്ടി പഞ്ചായത്തില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ പദ്ധതിക്കു ലഭിച്ച സ്വീകാര്യതയാണ് ജില്ലയിലുടനീളം വ്യാപിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അഡ്മിനിസ്ട്രേറ്റര്‍ കമഡോര്‍ കെ. കൃഷ്ണന്‍, മെഡിക്കല്‍ സുപ്രണ്ട് ഡോ. പി.ജി ആനന്ദ് കുമാര്‍, മീഡിയാ മാനേജര്‍ പി.കെ. ബിജു എന്നിവര്‍ അറിയിച്ചു. ജില്ലയിലെ പട്ടിക വിഭാഗത്തില്‍പെട്ടവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ചികിത്സ സൌജന്യമായിരിക്കും. ജനറല്‍ വാര്‍ഡില്‍ കിടക്കുന്ന രോഗികള്‍ ഡിസ്ചാര്‍ജ് ബില്ലിന്റെ പകുതി തുക അടച്ചാല്‍ മതി. താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് അന്‍പത് ശതമാനം തുക മാത്രമേ ഈടാക്കു.

 
 

OTHER NEWS FROM THIS SECTION


more news