SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആളിയാര്‍ പദ്ധതിയില്‍ അധികജലം സംഭരണം; ശാസ്ത്രീയ പഠനത്തിന് ആവശ്യം ഉയരുന്നു
December 31, 2012, 4:27 am

പാലക്കാട്: പത്തുവര്‍ഷത്തെ ഇടവേളകളില്‍ പറമ്പിക്കുളം -ആളിയാര്‍ പദ്ധതി പ്രദേശത്തു വരള്‍ച്ച പിടിമുറുക്കുമ്പോഴും ശാശ്വത പരിഹാര നടപടികള്‍ കേരളത്തിന്റെ ആലോചനയില്‍ പോലുമില്ല. പദ്ധതിയില്‍ മഴക്കാലത്തു ലഭിക്കുന്ന അധിക ജലം, സംഭരിച്ചു നിര്‍ത്തിയാല്‍ വരും വര്‍ഷങ്ങളിലെ വരള്‍ച്ചയ്ക്കൊപ്പം പ്രളയെത്തയും ചെറുത്തുനില്‍ക്കാനാകുമെന്നും വിദഗ്ധര്‍ പറയുന്നു. നല്ലപോലെ മഴ ലഭിക്കുന്ന വര്‍ഷങ്ങളില്‍ ഒരു വര്‍ഷത്തില്‍ നാലു മുതല്‍ എട്ട് ടിഎംസിവരെ അധിക ജലം പുഴയിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്നതായാണു കണക്ക്. ഇതില്‍ മൂന്നോ, നാലോ ടിഎംസി വെളളം സംഭരിച്ച് നിര്‍ത്താനായാല്‍ കേരളത്തിനും തമിഴ്നാട്ടിനും വേനല്‍ക്കാലത്ത് ഉപയോഗപ്പെടുത്താനാകും. 1984-1992,2003-04 വര്‍ഷങ്ങളില്‍ പദ്ധതി പ്രദേശത്തു കടുത്ത വരള്‍ച്ച നേരിട്ടിരുന്നു. തുടര്‍ന്ന് ഈ വര്‍ഷമാണു കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നത്. ഇതു സംബന്ധിച്ച് ജലവിഭവ വകുപ്പ് പ്രാഥമിക പഠനം നടത്തിയപ്പോള്‍ പത്തുവര്‍ഷത്തിലൊരിക്കല്‍ കഠിനമായ വരള്‍ച്ച, ഒന്നോ, രണ്ടോ വര്‍ഷം പ്രളയത്തിനു സമാനമായ അവസ്ഥ എന്നിങ്ങനെയുളള സാഹചര്യത്തില്‍, അധിക ജലത്തില്‍ കുറച്ചെങ്കിലും സംഭരിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നു വിദഗ്ധരുടെ നിര്‍ദേശം. പറമ്പിക്കുളം-ആളിയാര്‍ വ്യവസ്ഥകള്‍ അവലോകനം ചെയ്യുമ്പോള്‍ അധിക ജലം സംഭരിക്കാനുളള വ്യവസ്ഥകള്‍ കൂടി ഉള്‍ക്കൊളളിക്കണമെന്നും ശുപാര്‍ശയുണ്ട്.