SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ധരിദ്രവിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത അരി
December 31, 2012, 4:24 am

ഇടുക്കി: വിപണിയില്‍ അരിവില ഉയര്‍ന്നു നില്‍ക്കുമ്പോഴും ദരിദ്രവിഭാഗങ്ങള്‍ക്കുളള റേഷനരി വിതരണത്തില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു. ഒരു രൂപ നിരക്കില്‍ ഇടുക്കിയിലെ പിന്നാക്ക മേഖലകളില്‍  വിതരണം ചെയ്യുന്നതു ചെളിയും പുഴുക്കളും നിറഞ്ഞു ഗുണനിലവാരമില്ലാത്ത അരി. എന്നാല്‍ ഇതേ സ്കീമിലും വിലയിലും ഉള്‍പ്പെടുത്തി നഗരപ്രദേശങ്ങളിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നതു ഗുണനിലവാരമുളള അരിയാണെന്ന് കണ്ടെത്തി.