SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കാരുണ്യത്തോടെ ഇടപെടേണ്ട കാര്യങ്ങളില്‍ സര്‍ക്കാരും പിന്നോട്ട്
December 31, 2012, 1:24 am

കണ്ണൂര്‍: കാരുണ്യത്തോടെ ഇടപെടേണ്ട ഒട്ടേറെ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പ്രായോഗിക തലത്തിലേക്കു വരുമ്പോള്‍ സര്‍ക്കാര്‍ പോലും ഇക്കാര്യത്തില്‍ പിന്നോട്ടാണെന്ന് കൃഷി മന്ത്രി കെ.പി മോഹനന്‍ അഭിപ്രായപ്പെട്ടു. കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ളൈന്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഴ്ച വൈകല്യമുളളവര്‍ക്ക് അര്‍ഹമായത് ലഭിക്കുന്നില്ലെന്ന അഭിപ്രായം നീതികരിക്കാനാവുന്നതല്ല. എന്നാല്‍ ഏതെങ്കിലും കാര്യത്തില്‍ വെളളം ചേര്‍ത്തിട്ടുണ്ടെങ്കില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍  അനുവദിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news