SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തൃശ്ശൂര്‍ ചാമ്പ്യന്മാര്‍
December 31, 2012, 1:20 am

തൃശ്ശൂര്‍: സംസ്ഥാന കേരളവോത്സവത്തില്‍ 302 പോയിന്റോടെ ആതിഥേയരായ തൃശ്ശൂര്‍ ജില്ലാ ഓവറോള്‍ ചാമ്പ്യന്മാരായി. 214 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനവും 189 പോയിന്റോടെ കണ്ണൂര്‍ മൂന്നാംസ്ഥാനവും നേടി. എറണാകുളത്തെ വി.എച്ച് ബാദുഷ കലാപ്രതിഭയും യു.പി രോഹിണി കലാതിലകവുമായി. 90 ഇനങ്ങളില്‍ 5000ത്തിലേറെ പ്രതിഭകളാണ് 25-മത് കേരളോത്സവത്തില്‍ പങ്കെടുത്തത്. കായിക മത്സരങ്ങളില്‍ തൃശ്ശൂരിന് 24ഉം കോഴിക്കോടിന് 138ഉം കണ്ണൂരിന് 12ഉം പോയിന്റ് ലഭിച്ചു. കലാമത്സരങ്ങളില്‍ തൃശ്ശൂരിന് 78ഉം കോഴിക്കോടിന് 76ഉം കണ്ണൂരിന് 68ഉം പോയിന്റുകളാണുളളത്. ഇടപ്പളളി സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ നൃത്തകലാധ്യപകനാണ് കലാപ്രതിഭയായ ബാദുഷ. കഥക് ~ഒഡീസ്സി എന്നിവയില്‍ ഒന്നാം സ്ഥാനവും മണിപ്പൂരി നൃത്തതില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനം, കഥകളിപ്പദം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി 10 പോയിന്റാണ് കലാതിലകമായ രോഹിണിക്ക് ലഭിച്ചത്. കോട്ടയ്ക്കല്‍ ഫാറൂഖ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. സമാപന സമ്മേളനം വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാസന്‍ അധ്യക്ഷത വഹിച്ചു.

 
 

OTHER NEWS FROM THIS SECTION


more news