SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
രാമനുജന്റെ നിഗൂഢ സമവാക്യങ്ങളുടെ പൂട്ടഴിച്ചു
December 31, 2012, 1:16 am

ലണ്ടന്‍; ഇന്ത്യന്‍ ഗണിതാശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമനുജന്‍ മരണക്കിടക്കയില്‍ രൂപം കൊണ്ടനിഗൂഢ സിദ്ധാന്തങ്ങള്‍ ശരിയെന്നു തൊണ്ണൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷം തെളിഞ്ഞു. തമോഗര്‍ത്തങ്ങളെക്കുറിച്ചുളള പഠനത്തില്‍ ഈ സിദ്ധാന്തം വളരെയധികം പ്രയോജനപ്പെടുത്തുമെന്നും അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയതായി ബ്രട്ടീഷ് പത്രം ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 1920-ല്‍ മരണക്കിടക്കയില്‍ നിന്ന് തന്റെ ഗുരുവും ബ്രട്ടീഷ് ഗണിതജ്ഞനുമായ ജി.എച്ച് 7ഹാര്‍ഡിക് അയച്ച കത്തില്‍ രാമനുജന്‍ സമവാക്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. അന്നേവരെ കേട്ടുകള്‍വിയില്ലാത്ത ഈ ഗണിത സമവാക്യങ്ങള്‍ തനിക്ക് സ്വപ്ന ദര്‍ശനമായി ലഭിച്ചതാണെന്നും രാമനുജന്‍ പറഞ്ഞു. ഇക്കാലമത്രയും നിഗൂഢമായി തുടര്‍ന്ന സമവാക്യങ്ങളുടെ താക്കോല്‍പൂട്ട് തുറന്നതായി യുഎസ്സിലെ എമറി സര്‍വകലാശാലയിലെ ഗവേഷകന്‍ ഓനോയെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. രാമാനുജന്റെ കാലത്ത് ആധുനിക ഗണിതസങ്കേതങ്ങളുപോയിഗിച്ചാണ് ഓനോയും സഹപ്രവര്‍ത്തകരും ഇതു സാധിച്ചെടുത്തത്. രാമാനുജന്‍ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങള്‍ അങ്ങേയറ്റം ശരിയായിരുന്നെന്നാണു ഞങ്ങള്‍ തെളിയിച്ചത്. അവ ഇക്കാലത്തും അതീവ പ്രസക്തവും ഉപയോഗപ്രദവുമാണെന്ന കണ്ടെത്തല്‍ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു-ഓനോ പറഞ്ഞു. താമോഗര്‍ത്തങ്ങളെക്കുറിച്ചുളള പുതിയ കണ്ടെത്തലുകളിലേക്ക് ശാസ്ത്രലോകത്തെ നയിക്കാന്‍  ഈ സിദ്ധാതങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്നും അദ്ദേഗഹം പറഞ്ഞു.