SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇന്ത്യ-യുഎഇ ബന്ധം; മികവിന്റെ തിളക്കമേകി -2012
December 31, 2012, 1:08 am

ദുബായ്; യുഎഇയും ഇന്ത്യയും തമ്മിലുളള ബന്ധങ്ങള്‍ പുഷ്കരമായ വര്‍ഷമാണ് കടന്നു പോകുന്നത്. യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം വീണ്ടും ഇന്ത്യയ്ക്കു തന്നെയാണ്. ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകളും കോട്ടമില്ലാത്ത ബന്ധത്തിന്റെ തിളക്കം കാട്ടിത്തരുന്നു. 7700 കോടി ദിര്‍ഹത്തിന്റെ ഇടപാടുകളാണ് ആദ്യത്തെ ആറുമാസത്തിനിടെ നടന്നത്. ഈ കാലയളിവില്‍ ദുബായ് നടത്തിയ 60200 കോടി ദിര്‍ഹത്തിന്റെ മൊത്തം വിദേശ വ്യാപാരത്തിന്റെ 13% വരുമിതെന്ന് പോര്‍ട്ട്സ് കസ് റ്റംസ് ആന്‍ഡ് ഫ്രീസോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും ദുബായ് കസ് റ്റംസ് ഡയറക്ടര്‍ ജനറലുമായ അഹമ്മദ് ബുത്തി അഹമ്മദ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ചരിത്രപരമായ ബന്ധവും സംയുക്ത സാമ്പത്തിക കരാറുകളുമാണ് ഇതിനു വഴിതെളിയിച്ചത്. വജ്രം, സ്വര്‍ണാഭരണങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയാണ് മുഖ്യമായും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഈ കാലയളവില്‍ 3500 കോടി ദിര്‍ഹത്തിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തു. സ്വര്‍ണം, വജ്രം, ചെമ്പു കമ്പി തുടങ്ങിയവ ഇന്ത്യയിലേക്കും കയറ്റുമതി ചെയ്തു. 1900 കോടി ദിര്‍ഹത്തിന്റെ ഇടപാട്, കൂടാതെ 2200കോടി ദിര്‍ഹത്തിന്റെ പുനര്‍കയറ്റുമതിയും ഇന്ത്യയിലേക്ക് നടത്തി. യുഎഇ അഞ്ചു വര്‍ഷത്തിനു ശേഷം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതില്‍ ഒട്ടേറെ ഇന്ത്യക്കാരുണ്ടെങ്കിലും മുന്‍പുളളതു പോലുളള തളളിക്കയറ്റമില്ല. ഇടക്കാലത്തെ സാമ്പത്തിക മാന്ദ്യവും മറ്റും കാരണം പലരും തിരിച്ചു പോയതാണു കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.