SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു
December 31, 2012, 1:06 am

ശബരിമല; ഭക്തര്‍ക്കു ദര്‍ശന സുകൃതമേകി മകരവിളക്കു തീര്‍ഥാടനത്തിനു തിരുനട തുറന്നു. ഇനി മൂന്നാഴ്ച തത്വമസിയുടെ സന്നിധിയിലേക്ക് തീര്‍ഥാടകരൊഴുകും. മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റി നട തുറന്ന് ശ്രീകോവിലെ ദീപങ്ങള്‍ തെളിയിച്ചു. തന്ത്രി കണ്ഠര് രാജീവര് ധര്‍മശാസ്ത്രാവിന്റെ മുഖത്തെ ഭസ്മം മാറ്റി ദര്‍ശനത്തിന് ഒരുക്കി. തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി എ.എന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് നട തുറക്കാന്‍ ഭസ്മവും താക്കോലും നല്‍കി യാത്രയാക്കി. ഗണപതി, നാഗരാജാവ് എന്നീ നടകള്‍ കൂടി തൂറന്ന ശേഷം എന്‍. ദാമോദരന്‍ പോറ്റി പതിനെട്ടാംപടി ഇറങ്ങി ആഴി തെളയിച്ചു. പിന്നീടു പതിനെട്ടാം പടി ഭക്തര്‍ക്കായി തുറന്നു. വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചകഴിഞ്ഞപ്പോഴേക്കും പതിനെട്ടാംപടി കയറാനുളള നിര ശരം കുത്തി വരെ നീണ്ടു. പമ്പയില്‍ അയ്യപ്പന്‍മാരെ തടഞ്ഞുനിര്‍ത്തിയാണ് സന്നിധാനത്തേക്കു കടത്തിവിടുന്നത്. കരിമല വഴിയുളള കാനനപാതയിലൂടെ ആയിരക്കണക്കിനു തീര്‍ഥാടകരാണ് കാല്‍നടയായി എത്തുന്നത്. മകരവിളക്ക് ജനുവരി 14ന് ആണ്. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് 20ന് നട അടയ്ക്കും.