SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നു; ഹിലരി ക്ളീന്റണ്‍ ആശുപത്രിയില്‍
December 31, 2012, 1:04 am

ന്യൂയോര്‍ക്ക്; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റനെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ആദ്യം ഉണ്ടായ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നീരിക്ഷണത്തിലായിരുന്നു ഹിലരി. ഇന്നലെ നടത്തിയ പരിശോധനയിലാണ് വീണ്ടും രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. ആരോഗ്യ നില നീരിക്ഷിച്ചു വരികയാണെന്നും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുളള മരുന്നുകള്‍ നല്‍കി വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത നാല്‍പത്തിയെട്ടു മണിക്കൂര്‍ ഹിലരി ആശുപത്രയില്‍ തുടരും. സ് റ്റേറ്റ് സെക്രട്ടറി സ്ഥാനം രണ്ടാമതു ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ഹിലരി നേരത്തെ തന്നെ അറിയിച്ചിരുന്നു. 2009 ജനുവരിയിലായിരുന്നു സ് റ്റേറ്റ് സെക്രട്ടറിയായി സ്ഥാനമേറ്റത്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് നയതന്ത്ര ദൌത്യവുമായി യാത്ര ചെയ്ത റെക്കോര്‍ഡ് ഹിലരിയുടെ പേരിലാണ്. 112രാജ്യങ്ങള്‍ ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ളിനിക്കിലേക്കായിരുന്നു ഏറ്റവും ഒടുവില്‍ യാത്ര ചെയ്തത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ജോണ്‍ കെറിയാണ് ഹിലരിയെ  . പിന്തുടര്‍ന്ന് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുക