SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സൌദി വിടുന്ന വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
December 29, 2012, 4:18 am

സൌദി; തൊഴില്‍ നിയമങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ രാജ്യം വിടുന്ന വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പുതിയ വ്യവസ്ഥ പ്രകാരം 2400 റിയാല്‍ ഓരോ തൊഴിലാളിയും ലെവിയായി വര്‍ഷം തോറും തൊഴില്‍ മന്ത്രാലയത്തിനു നല്‍കണം. താമസാനുമതി രേഖയായ ഇഖാമ പുതുക്കുന്നതിനുളള ഫീസും ഇന്‍ഷുറന്‍സ് തുകയും ഫ്രീ വിസക്കാരനാണെങ്കില്‍, സ്പോണ്‍സര്‍ ആവശ്യപ്പെടുന്ന തുകയും നല്‍കാന്‍ ഓരോ തൊഴിലാളിയും ബാധ്യസ്ഥരാണ്. ഫ്രീ വിസക്കാരാണ് രാജ്യം വിടുന്നവരില്‍ അധികവും. കിട്ടുന്ന വരുമാനത്തിന്റെ സിംഹഭാവവും ഇവിടെ തന്നെ ചെലവഴിക്കേണ്ടിവരുമെന്നതാണ് ഫ്രീ വിസക്കാരെ സൌദി അറബ്യേയോട് വിട പറയാന്‍ പ്രേരിപ്പിക്കുന്നത്.  ചെറിയ ശതമാനം ഫ്രീ വിസക്കാര്‍ സ്പോണ്‍സറില്‍ നിന്നും സാക്ഷ്യപത്രം വാങ്ങി കമ്പനികളും മറ്റും ജോലി നേടാന്‍ ശ്രമിക്കുന്നുണ്ട്. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നവരില്‍ എല്ലാ രാജ്യക്കാരും ഉണ്ട്. ഇന്ത്യക്കാരില്‍ മലയാളികളാണ് കൂടുതല്‍. സൌദിയില്‍ ജോലി ചെയ്യുന്ന 22 ലക്ഷം ഇന്ത്യക്കാരില്‍ 12 ലക്ഷം മലയാളികളാണ്. ഇതില്‍ ഫ്രീ വിസക്കാര്‍ ഒരു ലക്ഷത്തോളം വരുമെന്നാണ് കണക്ക്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആയിരക്കണക്കിന് മലയാളികളാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. പുതിയ വേതന സംരംക്ഷണ നിയമം കൂടി പ്രാബല്യത്തില്‍ വരുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ നാട്ടിലേക്ക് മടങ്ങിയേക്കും.