SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അമേരിക്കക്കാര്‍ ദത്തെടുക്കുന്നത് റഷ്യ വിലക്കി
December 29, 2012, 1:39 am

മോസ്കോ; റഷ്യയില്‍ നിന്നുളള കുട്ടികളെ അമേരിക്കക്കാര്‍ ദത്തെടുക്കുന്നതിന് നിരോധിച്ചുകൊണ്ടുളള നിയമത്തില്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിന്‍ ഒപ്പ് വച്ചു. അമേരിക്കയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എസ് റഷ്യ ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ് നടപടികള്‍. അമേരിക്ക അടുത്തിടെ പാസാക്കിയ മാഗ്നിറ്റ്സ്കി നിയമത്തോടുളള പ്രതീകരണമാണ് റഷ്യ പാസാക്കിയ പുതിയ നിയമം. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന റഷ്യന്‍ ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍ പെടുത്താനുളളതാണ് മാഗ്നിറ്റിസ്കി നിയമം. റഷ്യയില്‍ അഴിമതിക്കെതിരെ പ്രവര്‍ത്തിച്ച അഭിഭാഷകന്‍ മാഗ്നിറ്റിസ്കിയുടെ കസ്റ്റഡിയില്‍ വെച്ചു കൊല്ലപ്പെട്ടിരുന്നു. ഇതിനു കാരണക്കാരെന്നു കരുതുന്ന ഉദ്യോഗസ്ഥരെല്ലാം രക്ഷപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അത്തരം ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ട് അമേരിക്ക നിയമം കൊണ്ടുവന്നത്. അമേരിക്ക കൊണ്ടുവന്ന മാഗ്നിറ്റ്സ്കി നിയമം തങ്ങളെ അവഹേളിക്കുന്നതിനുളളതാണെന്നുമാണ് റഷ്യക്കാര്‍ കരുതുന്നത്. ഇതിന് തിരിച്ചടി നല്‍കാനാണ് ദത്തെടുക്കല്‍ നിയമം കൊണ്ടുവന്നത്. നിരോധന നിയമം ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും.