SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നിക്ഷേപകര്‍ കൂടുന്നു ; യുഎഇ സമ്പദ് വ്യവസ്ഥ കുതിക്കുന്നു
December 28, 2012, 3:59 am

ദുബായ്; ഇടവേളയ്ക്ക് ശേഷം യുഎഇ സമ്പദ് വ്യവസ്ഥ വീണ്ടും കുതിയ്ക്കുന്നു. മധ്യപൂര്‍വ ദേശത്തെ പിടിച്ചു കുലുക്കിയ അറബ് വസന്തത്തിനു ശേഷം യുഎഇയിലേക്ക് നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുന്നതായാണു കണക്കുകള്‍. ദുബായിലും സമീപ എമിറേറ്റുകളിലുമൊക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങളും സജീവമായിത്തുടങ്ങി. ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച, യുഎഇ മൊത്തതിലും പ്രത്യേകിച്ചു ദുബായുടെയും സ്വതന്ത്രമായി സാമ്പത്തിക നയങ്ങള്‍, വന്‍ പദ്ധതികള്‍, പണപ്പെരുപ്പ നിരക്കുകളിലെ കുറവ്, രാഷ്ട്രീയ സ്ഥിരത അറബ് വസന്തം എന്നിവയൊക്കെ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടായി. വന്‍ പദ്ധതികളാണ് അടുത്ത കാലത്തു ദുബായില്‍ നടപ്പാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയഷോപ്പിങ് മാളും പാര്‍ക്കും സാംസാകരിക ഇടനാഴിയുമടങ്ങുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സിറ്റിയടക്കമുളള വരാനിരിക്കുന്ന പദ്ധതികളും നടപ്പാവുന്ന ഷോപ്പിങ് മാളുകള്‍, ഓണ്‍ലൈന്‍  മാര്‍ക്കറ്റിങ് സര്‍വീസുകള്‍ എന്നിവയും ചേരുമ്പോള്‍ റീട്ടെയ്ല്‍ മേഖലയില്‍ വന്‍ കുതിപ്പാണു പ്രതീക്ഷിക്കുന്നത്.