SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും
December 28, 2012, 2:23 am

മലപ്പുറം; സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവര സാങ്കേതിക വിദ്യ മലയാള ഭാഷ വികസനത്തിന് ഉപയോഗപ്പെടുത്താനായി മലപ്പുറം ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. ആദ്യ ഘട്ടത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനമുളള ജില്ലയിലെ 21 ഹൈസ്കൂളുകള്‍ക്ക് മലയാളത്തില്‍ വെബ്സൈറ്റ് ഒരുക്കുന്ന നടപടികളാണ് മലപ്പുറത്ത് തുടക്കമായത്. പി.കെ.എച്ച്.എസ് സ്കൂളിന്റെ മലയാളം വൈബ്സൈറ്റാണ് ആദ്യം ഉദ്ഘാടനം ചെയ്തത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മലയാളം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈബ്സൈറ്റുകളുളള പ്രാദേശിക ഭാഷായാകും. കാക്കഞ്ചേരി കിന്‍ഫ്ര ടെക്നോപാര്‍ക്കിലെ ക്ളാഡിയോ ടെക്നോളജീസ് ആണ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്നത്.